Research Articles

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

ഗദ്യോന്മീലനത്തിന്റെ ഉദയക്കാഴ്ചകൾ (Gadyonmeelanathinte Udayakkaazhchakal-A detailed study on Cherupaithangalkka Upakaarartham Emcleesil Ninna Paribhashppaduthia Kathakal)

ഡോ. ബാബു ചെറിയാൻ
മലയാള പുസ്തക പ്രസാധനചരിത്രത്തിൽമാത്രമല്ല, മലയാള ഗദ്യത്തിന്റെ വികാസത്തിലും സാഹിത്യചരിത്രത്തിലും വലിയ പ്രാധാന്യമുള്ള ഒരു കൃതിയാണ് ചെറുപൈതങ്ങൾക്ക ഉപകാരാർഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. കേരളത്തിൽ അച്ചടിച്ച ആദ്യമലയാള ഗ്രന്ഥമാണ് ഇത്. ലോകത്തെവിടെയും ഭാഷകളുടെ മാനകീകരണത്തിനു നിമിത്തമായിത്തീർന്ന ആധുനിക അച്ചടിവിദ്യയുടെ സഹായത്തോടെ കേരളത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യകൃതിയും ഇതുതന്നെ. മലയാള കാവ്യഭാഷയുടെ മണിപ്രവാള രീതിയിലെ വികാസത്തിനു സമാനമായി, ഗദ്യഭാഷയുടെ വികാസം സാധ്യമാക്കിയ 'മധ്യമാർഗദ്യരീതി'യുടെ ആദ്യപ്രകാശനംകൂടിയാണ് ഈ പുസ്തകത്തിന്റെ പ്രസാധനത്തിലൂടെ കാണാൻ കഴിയുന്നത്. മലയാളത്തിലെ ആദ്യകഥാസമാഹാരം, ആദ്യബാലസാഹിത്യകൃതി, ആദ്യപാഠപുസ്തകം, ആദ്യജീവചരിത്രം എന്നിങ്ങനെ പല പല സവിശേഷതകളും ചെറുപൈതങ്ങൾക്ക ഉപകാരാർഥം...കഥകൾ എന്ന ഈ കൃതിയെ മുൻനിർത്തി ചൂണ്ടിക്കാട്ടാനുണ്ട്. വിവരണം, വർണനം, ആഖ്യാനം, സംഭാഷണം തുടങ്ങിയ വിഭിന്ന ഗദ്യവ്യവഹാര രൂപങ്ങൾ ശൈലീശുദ്ധമായ മലയാള ഗദ്യത്തിൽ ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടതും ചെറുപൈതങ്ങൾക്ക... കഥകളിലാണ്. ആലങ്കാരിക ഭാഷയും തത്ത്വചിന്തപോലെ ഗരിമയുള്ള വിഷയങ്ങൾക്ക് പരിപാകമായ ഭാഷയും ഈ കൃതിക്ക് അന്യമല്ല.
മലയാള പുസ്തകപ്രസാധനം
ചെറുപൈതങ്ങൾക്ക ഉപകാരാർഥം...കഥകൾക്കുമുമ്പ്
ബെഞ്ചമിൻ ബെയിലിക്കും കോട്ടയം സി.എം.എസ്. പ്രസ്സിനും മുമ്പ് കേരളത്തിൽ അച്ചടി നടന്നിട്ടുള്ളതിനും കേരളത്തിനു പുറത്ത് മലയാള പുസ്തകങ്ങൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനും തെളിവുകളുണ്ട്. പേക്ഷ, കേരളത്തിൽ നടന്നിട്ടുള്ള അച്ചടി, ഇന്ന് അറിയുന്നിടത്തോളം, തമിഴ് ഭാഷയിലായിരുന്നു. കേരളത്തിൽ ആദ്യമായി പ്രസാധനം ചെയ്ത ഗ്രന്ഥം ഡോക്ട്രീന ക്രിസ്തം എൻലിൻഗ്വാ മലബാർ തമുള് (1578) ആണ്. ഇത് അച്ചടിച്ചതു കൊല്ലത്തും ഭാഷ തമിഴും ആയിരുന്നു. കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയ രണ്ടാമതു കൃതിയും ഒരു ഡോക്ട്രീന ക്രിസ്തയാണ്. അത് 1579-ൽ കൊച്ചിയിൽ ദൈവമാതാവിന്റെ അച്ചുകൂടത്തിൽ അച്ചടിച്ചു. അതിന്റെയും ഭാഷ തമിഴായിരുന്നു. കേരളത്തിൽ അച്ചടിച്ചിട്ടുള്ളതായി കരുതപ്പെടുന്ന മൂന്നാമതു പുസ്തകവും തമിഴിലായിരുന്നു: കൊമപെചിയൊനായരു (1580) അഥവാ ഇീിളലശൈീിമൃശീ. ഇതിന്റെ മുദ്രണവും കൊച്ചിയിലായിരുന്നു. കൊച്ചിയിൽ അച്ചടിക്കപ്പെട്ടതായി മുദ്രണ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ഫ്‌ളോസ് സാൻക്‌ടോറം (ഫാ.ഹെൻറിക്കസ്) എന്ന കൃതിയുടെ ഭാഷയും തമിഴ്തന്നെയായിരുന്നു.
ബെഞ്ചമിൻ ബെയിലി അച്ചടി ആരംഭിക്കുന്നതിനുമുമ്പ് മലയാളം അച്ചടിക്കുന്നതിനുള്ള ചില ശ്രമങ്ങളും മലയാളപുസ്തക പ്രസാധനത്തിനുള്ള യത്‌നവും കേരളത്തിനു പുറത്ത് നടന്നിട്ടുണ്ട്. ഇവയിൽ ആദ്യത്തേതായി സാധാരണ പരാമർശിക്കപ്പെടാറുള്ളതു ഹോർത്തൂസ് മലബാറിക്കസ് (ഒീൃലേ ങമഹമയമൃശരശ) എന്ന ഗ്രന്ഥമാണ്. ഫുൾസ്‌ക്യാപ്പ് ഫോളിയോ സൈസിൽ പന്ത്രണ്ടു വാല്യങ്ങളിലായി 1678-നും 1963-നുമിടക്കു പ്രകാശനം ചെയ്ത ഹോർത്തുസ്’ഏതാണ്ട് എണ്ണായിരം ചിത്രങ്ങളുടെ സഹായത്തോടെ കേരളത്തിലെ സസ്യങ്ങളെയും മരങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്നു. സസ്യനാമങ്ങൾ അറബി, സംസ്‌കൃതം, ലത്തീൻ, മലയാളം ഭാഷകളിൽ നൽകിയിട്ടുണ്ട്. പുസ്തകരചനയിൽ സായിപ്പിനെ സഹായിച്ച ഇട്ടി അച്യുതന്റെ രണ്ടു പ്രസ്താവനകളും പുസ്തകത്തിൽ കാണാം. അവയിലൊന്നു വെട്ടെഴുത്തിലും മറ്റൊന്ന് മലയാള ലിപിയിലുമാണ്. ഇട്ടി അച്യുതന്റെ മലയാള ലിപിയിലുള്ള ഒരു പ്രസ്താവന, ഡച്ച് കമ്പനിക്കാരുടെ ദ്വിഭാഷിയായ ഇമ്മാനുവൽ കാർനൈറോവിന്റെ മലയാളത്തിലുള്ള ഒരു പ്രസ്താവന, ഏതാനും സസ്യനാമങ്ങൾ എന്നിവയിലായി മലയാളഭാഷ ഒതുങ്ങുന്ന ഈ ലത്തീൻ കൃതിക്ക് മലയാളപുസ്തക പ്രസാധനചരിത്രത്തിൽ പ്രാധാന്യം ഇല്ല.
അച്ചടിക്കുവേണ്ടി മലയാളം അച്ചുകൾ ഭാഗികമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം 1772-ൽ റോമിലെ ബഹുഭാഷാ മുദ്രണാലയത്തിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥോനിക്ക മലബാറിക്കം (അഹുവമയലൗോ ഏൃമിറീിശരീ ങമഹമയമൃശരൗാ ശെ്‌ല ടമാരെൃൗറീിശരൗാ) ആണ്. ക്ലമന്റ് പിയാനിയൂസിന്റെ ഈ കൃതി ലത്തീൻ ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള പുസ്തകപ്രസാധന ചരിത്രത്തിൽ ആദ്യസ്ഥാനത്തുനിൽക്കുന്ന കൃതി സംക്ഷേപവേദാർത്ഥം ആണ്. ഇത് വരാപ്പുഴ കർമലീത്താ സന്യാസാശ്രമത്തിൽ താമസിച്ചിരുന്ന ഇറ്റാലിയൻ പാതിരിയായ ക്ലമന്റ് പിയാനിയൂസ് രചിച്ച്, 1772-ൽ റോമിലെ ബഹുഭാഷാ മുദ്രണാലയത്തിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. 1980-ൽ കോട്ടയം ഡി.സി. ബുക്ക്‌സും തിരുവനന്തപുരം കാർമെൽ പബ്ലീഷിങ് സെന്ററും ചേർന്ന് സംക്ഷേപവേദാർത്ഥത്തിന്റെ 'ട്രാൻസ്‌ലിറ്ററേഷ'നും വ്യാഖ്യാനവും അടങ്ങിയ പുതിയ പതിപ്പ് പ്രസിദ്ധപ്പെടുത്തി. നസ്രാണികൾ ഒക്കെയും അറിയേണ്ടുന്ന സംക്ഷേപവെദാർത്ഥം (ഇീാുലിറശീമെ ഘലഴശ െഋഃുഹമിമശേീ ഛാിശയൗ െഇവൃശേെശമിശ െടരശൗേ ചലരലമൈൃശമ) എന്നാണു കൃതിയുടെ പൂർണമായ പേര്. ലാറ്റിനിലുള്ള പേരിന്റെ ആദ്യപദം ചുരുക്കി, ഈ പുസ്തകത്തെ സാധാരണയായി കുേമ്പന്തി എന്നു വിളിച്ചുവന്നിരുന്നു. നീക്കിവെക്കാവുന്ന ആണിയച്ചുകൾ ഉപയോഗിച്ച് ആദ്യം അച്ചടിച്ച മലയാള കൃതി സംക്ഷേപവേദാർത്ഥം ആയിരുന്നു. ജോഹാൻ ഗുട്ടൻബർഗ് കണ്ടുപിടിച്ച 'ആധുനിക അച്ചടി സമ്പ്രദായ'ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 'നീക്കിവെക്കാവുന്ന ആണിയച്ചുകൾ' (്യേുല)െ ആയിരുന്നു.
മലയാള പുസ്തകപ്രസാധന ചരിത്രത്തിലെ രണ്ടാമതു ഗ്രന്ഥം പൗലിനോസ് പാതിരിയുടെ ഇലിൗോ അറമഴശമ ങമഹമയമൃശരമ (നൂറു പഴഞ്ചൊല്ലുകൾ) എന്ന കൃതിയാണ്. ഇത് 1791-ൽ റോമിൽ അച്ചടിച്ചു. ഇതിൽ നൂറിലധികം പഴഞ്ചൊല്ലുകൾ ലത്തീൻ പരിഭാഷയോടുകൂടി സമാഹരിച്ചു ചേർത്തിരിക്കുന്നു. അതെല്ലാം കേരളത്തിൽ ഹിന്ദുക്കളുടെയും  നസ്രാണികളുടെയും ഇടയിൽ നടപ്പുള്ള ശൈലികളാണെന്നാണു പാതിരി പറയുന്നത്. ആദ്യം പഴഞ്ചൊല്ല് മലയാളത്തിൽ, അതിനുതാഴെ നേർതർജമ ലാറ്റിനിൽ എന്നക്രമത്തിലാണ് ഗ്രന്ഥം സംവിധാനം ചെയ്തിരിക്കുന്നത്. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട,’കൊയ്യാൻ പോകാത്തവർക്ക് നൂറരുവാളുണ്ടായാലും ഫലമില്ല’എന്നിങ്ങനെ കാലാതിവർത്തിയായ അനവധി പഴഞ്ചൊല്ലുകളും മക്കളില്ലാഞ്ഞാൽ മനവുമതിരുളേ/മക്കളുമിരുളേ പൊരുളില്ലാഞ്ഞാൽ/വിദ്യയില്ലാഞ്ഞാൽ മനവുമതിരുളേ/വിദ്യയുമിരുളേ പൊരുളില്ലാഞ്ഞാൽ/നാരിയില്ലാഞ്ഞാൽ വീടുമതിരുളേ/ നാരിയുമിരുളേ വാകടുതായാൽ”എന്നിങ്ങനെ ചൊല്ലിനു പകരം പറ്റുന്ന ചില മുറിപ്പദ്യങ്ങളും പാതിരി തന്റെ പഴഞ്ചൊൽ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്.
മലയാള പുസ്തകപ്രസാധനത്തിന്റെ മുന്നോടിയായ മലയാളം അച്ചടിക്ക് ആംസ്റ്റർഡാമിൽ പ്രാരംഭം കുറിക്കപ്പെട്ടെങ്കിലും അവിടുത്തെ ബ്ലോക്ക് അച്ചടിരീതിക്ക് സുസ്ഥാപിതമായ പുസ്തകപ്രസാധനമായി വളരാൻ കഴിഞ്ഞില്ല. മാറ്റിവെക്കാവുന്ന ആണിയച്ചുകൾ ഉപയോഗിച്ചുള്ള ആധുനിക അച്ചടിയുടെ പറുദീസയായിരുന്ന റോമിലെ ബഹുഭാഷാമുദ്രണാലയം മലയാളം അച്ചടിയുടെയും പുസ്തകപ്രസാധത്തിന്റെയും പിള്ളത്തൊട്ടിലായി. മലയാളത്തിൽ രണ്ടു പുസ്തകങ്ങൾമാത്രമേ അവിടെനിന്നു പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂവെങ്കിലും അതു മഹാപ്രാധാന്യ മുള്ള സംഭവമായിരുന്നു. പുസ്തകപ്രസാധനത്തിന്റെ അടുത്ത രംഗം കാണുന്നത് ഇന്ത്യയിൽത്തന്നെയാണ്-ബോംബെയിൽ.
മലയാളത്തിൽ പുസ്തക പ്രസാധനം ചെയ്യുന്നതിനുള്ള ബാഹ്യകേരള യത്‌നങ്ങൾ നടന്നതു ബോംബെയിലെ കൂരിയർ പ്രസ്സിൽ (കൂരിയർ പ്രിന്റിങ് ഓഫീസ്) ആയിരുന്നു. കൂരിയർ പ്രസ്സിലെ മലയാളം അച്ചുകൾ ഉപയോഗിച്ച് ആദ്യം അച്ചടിച്ച പുസ്തകം റോബർട്ട് ഡ്രമ്മണ്ടിന്റെ ഗ്രാമർ ഒഫ് ദി മലബാർ ലാംഗ്വേജ് (1799) ആയിരുന്നു. ഇതിൽ മലയാളം അച്ചുകൾ ഉപയോഗിച്ചത് 'ഇനിക്ക ഉപകാരം ഉണ്ടായില്ല,’മക്കൾക്ക അപ്പൻ ദ്രവ്യം നെടുന്നു'’എന്നിങ്ങനെയുള്ള ഉദാഹരണവാക്യങ്ങൾ അച്ചടിക്കുന്നതിനുവേണ്ടി ആയിരുന്നു. മലബാറിൽ ജോലിചെയ്യുന്ന ഈസ്റ്റ് ഇൻഡ്യാ കമ്പനി ഓഫീസറന്മാരുടെ ഉപയോഗത്തിനുവേണ്ടി രചിച്ച ഈ മലയാളം ഗ്രാമർ ഇംഗ്ലീഷിലായിരുന്നു. തന്മൂലം ഈ ഗ്രന്ഥത്തിന് ഇൻഡ്യയിലെ മലയാളം അച്ചടിയുടെ ചരിത്രത്തിൽ പ്രാധാന്യമുണ്ടെങ്കിലും മലയാള പുസ്തകപ്രസാധന ചരിത്രത്തിൽ വലിയ പ്രാധാന്യം കൽപ്പിക്കാനാകുകയില്ല.
ബോംബെയിലെ കൂരിയർ പ്രസ്സിൽ അച്ചടി പൂർത്തിയാക്കി, 1811-ൽ പ്രസിദ്ധീകരിച്ച വേദപുസ്തകമാണ് (നാലു സുവിശേഷങ്ങൾ) ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം. മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ  മൂന്നാമതു പുസ്തകമാണിത്. 1806-ലും 1808-ലും കേരളം സന്ദർശിച്ച ക്ലോസിയസ് ബുക്കാനന്റെ ശ്രമഫലമായാണ്, മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന മാർ ദീവന്നാസ്യോസ് ഒന്നാമന്റെ ഉത്സാഹത്തിൽ ബൈബിൾ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളുടെ ഈ തർജമ തയ്യാറാക്കാൻ സാധിച്ചത്. സുറിയാനി സഭയിലെ പണ്ഡിത വൈദികനായിരുന്ന കായങ്കുളം  പീലിപ്പോസ് റമ്പാൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന സുറിയാനി ബൈബിളിൽനിന്നാണ് പരിഭാഷ നിർവഹിച്ചത്. ബുക്കാനൻ കൈയെഴുത്തുകോപ്പി ബോംബെയിൽ കൊണ്ടുപോയി, സ്വന്തം ഉത്തരവാദിത്വത്തിൽ മുദ്രണം ചെയ്യിക്കുകയായിരുന്നു. ക്ലോഡിയസ് ബുക്കാനൻ, കായങ്കുളം പീലിപ്പോസ് റമ്പാൻ എന്നിവർക്ക് ഈ ഗ്രന്ഥത്തിന്റെ പ്രസാധനത്തിലുള്ള മുഖ്യപങ്കിനെ പുരസ്‌കരിച്ച് റമ്പാൻ ബൈബിൾ, ബുക്കാനൻ ബൈബിൾ എന്നീ പേരുകളിൽ പ്രസ്തുത ബൈബിൾ പരിഭാഷ അറിയപ്പെടുന്നു. അച്ചടിച്ച മുദ്രണശാലയുടെ പേര് ചേർത്ത് കൂരിയർ െൈബബിൾ എന്നും ഈ അമൂല്യകൃതിയെ വിശേഷിപ്പിക്കാറുണ്ട്.
മലയാളം അച്ചടിയുടെയും പുസ്തക പ്രസാധനത്തിന്റെയും ആദ്യഘട്ടം, ചരിത്രപരമായി വൻപ്രാധാന്യമുള്ളതാണെങ്കിലും, ഒന്നോ ഒറ്റയോ’എന്നുമാത്രം പറയാൻ കഴിയുംവിധം വളരെ ശുഷ്‌കവും നാമമാത്രവുമായിരുന്നു. കേരളത്തിലെ അച്ചടിയുടെ ആദ്യഘട്ടം പൂർണമായും തമിഴിലായിരുന്നു. മലയാളം അച്ചടിയുടെയും പുസ്തക പ്രസാധനത്തിന്റെയും ആദ്യഘട്ടം പൂർണമായും കേരളത്തിനു പുറത്തുമായിരുന്നു. എ.ഡി. 1772 മുതൽ 1811 വരെയുള്ള നാലു ദശാബ്ദംകൊണ്ട് മലയാളപുസ്തക പ്രസാധനചരിത്രത്തിലുണ്ടായത് മൂന്നു കൃതികളാണ്-സംക്ഷേപവേദാർത്ഥം, നൂറുപഴഞ്ചൊല്ലുകൾ, റമ്പാൻ ബൈബിൾ എന്നിവ. ഈ പുസ്തകങ്ങളുടെ കോപ്പികൾ വളരെ പരിമിതവുമായിരുന്നു. ജനങ്ങളുടെ സാധാരണപാരായണത്തിനു പറ്റിയവ ഇതിൽ സംക്ഷേപ വേദാർത്ഥവും റമ്പാൻബൈബിളും ആയിരുന്നു. എഴുത്തും വായനയും പരിമിതമായിരുന്ന അക്കാലത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആ രണ്ടു കൃതികൾക്കുതന്നെ കാര്യമായ ഉപയോഗം ഉണ്ടായിരുന്നിരിക്കുകയില്ല. ഇക്കാരണത്താൽ മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ ആദ്യഘട്ടത്തിനോ ആദ്യഘട്ടത്തിലെ ഗ്രന്ഥങ്ങൾക്കോ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിൽ കാര്യമായ ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല. അച്ചടിയും പുസ്തകപ്രസാധനവും ലോകത്തുണ്ടാക്കിയ ആശയവിസ്‌ഫോടനവും വിജ്ഞാനവിസ്‌ഫോടനവും കുറഞ്ഞൊരളവിൽ സൃഷ്ടിക്കുന്നതിനുപോലും അതു പര്യാപ്തമായില്ല.
ബെഞ്ചമിൻ ബെയിലി കോട്ടയം സി.എം.എസ്. പ്രസ്സ് സ്ഥാപിച്ച തോടെ കേരളത്തിലെ മലയാളം അച്ചടിയുടെയും പുസ്തക പ്രസാധനത്തിന്റെയും അതീവധന്യമായ ചരിത്രം ആരംഭിച്ചു. ബെയിലി സി.എം. എസ്. പ്രസ്സിൽ നിർവഹിച്ച അച്ചടിജോലികളുടെ വൈപുല്യവും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളുടെയും ഇതര മുദ്രിത സാമഗ്രികളുടെയും വൈവിധ്യവും വിസ്മയാവഹമായിരുന്നു. മിഷനറിമാർ തർജമ ചെയ്ത കൃതികൾ പകർപ്പെഴുത്തുകാരെക്കൊണ്ടു കോപ്പി എടുപ്പിച്ച് ദേവാലയങ്ങളിലും ജനങ്ങൾക്കിടയിലും മുൻകൂട്ടി വിതരണം ചെയ്തു, രാജ്യത്തിന്റെ പലഭാഗത്തും വായനക്കാരെ നിയമിച്ച് പൊതു സ്ഥലങ്ങളിൽ അവ പരസ്യമായി വായിച്ചു; കോളേജ്, ഗ്രാമർ സ്‌ക്കൂളുകൾ, ഇടവക പള്ളിക്കൂടങ്ങൾ എന്നിവ മുഖേന വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിച്ചു-ഇങ്ങനെ വിവിധ മാർഗങ്ങളിലൂടെ വായിക്കുകയും വായിച്ചു കേൾക്കുകയും ചെയ്യുന്ന രീതി ജനങ്ങൾക്കിടയിൽ വ്യാപകമായി. അതുകൊണ്ട് ബെയിലി പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ അതു വാങ്ങി വായിക്കുന്നതിനുള്ള താൽപ്പര്യം ആളുകൾക്കുണ്ടായിരുന്നു. അച്ചടിസാമഗ്രികൾ സുലഭമായപ്പോൾ വായിക്കുന്നതിനുള്ള കൗതുകവും ആവേശവും സമൂഹത്തിൽ വർധിച്ചുവരികയും ചെയ്തു. അങ്ങനെ വിജയകരമായ പുസ്തകപ്രസാധനത്തിന്റെ മുന്നൊരുക്കം എന്നനിലയിൽ ജനങ്ങളെ വായനശീലമുള്ളവരാക്കുന്നതിനുള്ള നിശബ്ദ പ്രവർത്തനങ്ങളും സമൂഹത്തിൽ നടന്നിരുന്നു.
ബെഞ്ചമിൻ ബെയിലിയുടെ അച്ചടിയും പുസ്തക പ്രസാധനവും
കോട്ടയം (സി.എം.എസ.്) കോളജിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനു നിയോഗിക്കപ്പെട്ട് കോട്ടയത്ത് എത്തിച്ചേർന്ന ബെഞ്ചമിൻ ബെയിലിക്ക് ബൈബിൾ പരിഭാഷയുടെ ചുമതലയും ഏറ്റെടുക്കേണ്ടിവന്നു. അതുമാത്രമല്ല, കോളജിലെയും സ്‌കൂളുകളിലെയും കുട്ടികളുടെ ആവശ്യത്തിനുവേണ്ടിയും മതപ്രചാരണത്തിനുവേണ്ടിയും ചെറുതും വലുതുമായ പുസ്തകങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയുണ്ടാക്കേണ്ടിവന്നു. (കൃതികൾ മലയാളത്തിൽ ഇല്ലാതിരുന്നതിനാൽ, ഉചിതമായവ ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തി, ആ കുറവു പരിഹരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.) ഈ കൃതികളൊക്കെ പകർത്തിയെഴുത്തുകാരെക്കൊണ്ട് പകർത്തിയെഴുതിച്ച് പല പ്രതികൾ സൃഷ്ടിക്കുകയായിരുന്നു തുടക്കത്തിൽ ചെയ്തിരുന്നത്. വളരെയേറെ പണച്ചെലവും സമയനഷ്ടവുമുള്ള ഒന്നായിരുന്നു പകർത്തിയെഴുതിക്കൽ. മറ്റു വഴികൾ ഉണ്ടായിരുന്നില്ല.
ബെഞ്ചമിൻ ബെയിലിയുടെ ചുമതലയിൽ ധാരാളം ലഘുകൃതികളും ബൈബിൾഭാഗങ്ങളും തർജമ ചെയ്തുകഴിഞ്ഞതിനാലും അവ പകർപ്പെഴുത്തുകാരെക്കൊണ്ട് എഴുതിക്കുന്നതിന് അധിക ചെലവും കാലതാമസവും അനുഭവപ്പെട്ടതിനാലും കോട്ടയത്ത് ഒരു അച്ചടിയന്ത്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ കൂടുതൽ ബോധ്യമായിക്കൊണ്ടിരിക്കുന്നു. കോളജിലെയും സ്‌ക്കൂളുകളിലെയും കുട്ടികളുടെ ആവശ്യത്തിനു പുസ്തകങ്ങൾ അച്ചടിക്കുക, പുരോഹിതന്മാരുടെ വിജ്ഞാനവർധനയ്ക്കും പള്ളികളിലെ ഉപയോഗത്തിനും ആവശ്യമായ ലഘുഗ്രന്ഥങ്ങൾ അച്ചടിക്കുക തുടങ്ങിയ കാര്യങ്ങൾക്കും കോട്ടയത്ത്  ഒരു അച്ചടിശാല ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തിരുവിതാംകൂർ ദിവാനും റസിഡന്റും കോട്ടയം സി.എം.എസ്. മിഷൻ കേന്ദ്രത്തിലെ മിഷനറിമാരുടെ സഹായിയുമായിരുന്ന കേണൽ ജോൺ മൺറോയും കോട്ടയം മിഷണറിമാരും അച്ചടിശാല സ്ഥാപിക്കണമെന്നുള്ള കാര്യം മുഖ്യ ആവശ്യമായി മദ്രാസ് കറസ്‌പോണ്ടിങ് കമ്മറ്റിക്കുമുമ്പിൽ സമർപ്പിച്ചത്: “The necessity of a printing establishment at cotym is another thing which we beg leave to submit to the committee. We have distributed a few Malayalim Tracts, such as copies of a single Gospel, a catechism, & c. but the expenses is great. Besides, the English, Syriac, and Sanscrit Works, which we shall very soon require at the college, procured from Madras will be attend with much expense; and, after all, we should not able to procure works in all cases to suit our purpose. It will not be long, before the attention of the students should be directed to the structure of the English Language, its idiom and its elegancies: to pursue. Such a study profitabily, recourse must necessarily be had to the writings of our most elegant Poets, Essayists, and Historians. A Syrian press is, perhaps, expense of, Syriac works in England, and the impossibility of procuring them in sufficient numbers from home. But, of all the presses  is undoubtedly of the first importance.”
കേണൽ മൺറോയുടെയും കോട്ടയം മിഷനറിമാരുടെയും ആവശ്യം തികച്ചും ഉചിതമാണെന്നു മദ്രാസ് കറസ്‌പോണ്ടിങ് കമ്മറ്റിക്കു ബോ ധ്യപ്പെട്ടു.
കോട്ടയത്തേക്ക് ഒരു അച്ചടിയന്ത്രവും അതോടൊപ്പം ഇംഗ്ലീഷ്-സി റിയക്ക് ടൈപ്പുകളും മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ടൈപ്പുകൾ ഇവിടെ വാർക്കുന്നതിനുള്ള ലോഹവും ഇംഗ്ലണ്ടിൽനിന്ന് അയച്ചു തരണമെന്ന് കറസ്‌പോണ്ടിങ് കമ്മറ്റി ഇംഗ്ലണ്ടിലെ മാതൃസമിതിക്ക് (ഒീാല ഇീാാശേേലല) ഉടൻ എഴുതി. അതുപ്രകാരം കോട്ടയത്തേക്ക് അയച്ച അച്ചടിയന്ത്രവും ഇംഗ്ലീഷ് ടൈപ്പും ബോംബെ-ആലപ്പുഴവഴി 1821 ഒക്‌ടോബർ 18-ന് കോട്ടയത്ത് എത്തിച്ചേർന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ കോട്ടയത്തിന്, കേരളത്തിനും, ലഭിച്ച ആദ്യത്തെ അച്ചടിയന്ത്രം ഇതായിരുന്നു.
1824 ഡിസംബറോടുകൂടി ബെയിലി സ്വന്തം അച്ചുകൾ വാർത്തു. ഒരു യന്ത്രം മതിയാകാതെവന്നതുകൊണ്ട്, 1827-ൽ പുതിയൊരു അച്ചടിയന്ത്രം ഉണ്ടാക്കി. 1828-ൽ ബോംബെയിൽനിന്നു മറ്റു രണ്ട് അച്ചടിയന്ത്രങ്ങൾകൂടി വാങ്ങി. അങ്ങനെ 1828-ഓടുകൂടിയാണ് ബെയിലിയുടെ അച്ചടിശാല സുസജ്ജമായിത്തിർന്നത്. തുടർന്നുള്ള രണ്ടു ദശാബ്ദംകൊണ്ട് മതപരവും മതേതരവുമായ പുസ്തകങ്ങളുടെ ഒരു വൻനിരതന്നെ ബെയിലി പ്രസിദ്ധപ്പെടുത്തി. ഇക്കാലത്തു പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളുടെ വിവരം ലഭ്യമല്ല. ലഭ്യമായ ഭാഗിക വിവരംതന്നെ ബെയിലിയുടെ പുസ്തകപ്രസാധനത്തിന്റെ ഗരിമ മനസ്സിലാക്കാൻ പര്യാപ്തമാണ്.
ബെയിലി ഏറ്റവുമധികം പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തിയ കൃതി ബൈബിൾ ആണ്. ബൈബിളിലെ പുസ്തകങ്ങൾ ഒറ്റയ്‌ക്കൊറ്റയ്ക്കും പുതിയനിയമപുസ്തകങ്ങൾ ഒരുമിച്ചും പഴയനിയമപുസ്തകങ്ങൾ ഭാഗം 1,2,3 എന്നിങ്ങനെ മൂന്നു ഭാഗങ്ങളായും പ്രസിദ്ധപ്പെടുത്തി.
1848-ൽ കോട്ടയം സന്ദർശിച്ച മി. പ്രാറ്റ് പ്രസ്തുത സന്ദർശനത്തെ ക്കുറിച്ചെഴുതിയ ഒരു വിവരണത്തിൽ,“ഇന്നുവരെ 40,000 പ്രതികൾ മുഴുവനായിട്ടോ ഭാഗങ്ങളായിട്ടോ ഈ രാജ്യത്തു പ്രചാരം വരുത്തിയിട്ടുണ്ട് എന്ന് ബെയിലീബൈബിളിനെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽത്തന്നെ പല എഡിഷനുകളും മൂവായിരമോ അയ്യായിരമോ കോപ്പികൾവീതമാണ് അച്ചടിച്ചിരുന്നത്. 1826-ൽ ലൂക്കോസ് എഴുതിയ സുവിശേഷത്തിന്റെ പ്രസ്സ്‌കോപ്പി തയ്യാറായി. തൊട്ടടുത്ത വർഷം 5000 കോപ്പികൾ അച്ചടിച്ചു. 1827-ൽ അപ്പൊസ്തല പ്രവൃത്തികളുടെ അത്രയുംതന്നെ കോപ്പികൾ അച്ചടിച്ചു. പുതിയനിയമത്തിലെ ബാക്കി പുസ്തകങ്ങളുടെ പ്രസ്സ് കോപ്പി തയ്യാറായിരുന്നു. പക്ഷേ കോട്ടയത്ത് ഒരൊറ്റ അച്ചടിയന്ത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിനാൽ ബൈബിളിന്റെ അച്ചടി വളരെ മെല്ലെയാണു മുമ്പോട്ടു നീങ്ങിയത്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ പുതിയ യന്ത്രങ്ങൾ കിട്ടുന്നതിനു കാലതാമസമുണ്ടാകുകയും അവശേഷിക്കുന്ന വേദഭാഗവും പാഠപുസ്തകങ്ങളുമുൾപ്പെടെ ഒട്ടുവളരെ കൃതികൾ അച്ചടിക്കേണ്ടത് അത്യാവശ്യമായി വരുകയും ചെയ്തപ്പോഴായിരിക്കണം ബെയിലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കുക എന്ന സാഹസത്തിനു മുതിർന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. 1811-ൽ റമ്പാൻ ബൈബിൾ 500 കോപ്പിമാത്രം അച്ചടിച്ച സ്ഥാനത്താണ് ലൂക്കോസിന്റെ സുവിശേഷവും അപ്പൊസ്തല പ്രവൃത്തികളും 5000 കോപ്പികൾവീതം അച്ചടിച്ചത്. 1828-ൽ സുവിശേഷങ്ങളുടെയും ലേഖനങ്ങളുടെയും വിവിധ ഭാഗങ്ങൾ അച്ചടിച്ചു. 1829-ൽ മലയാളം പുതിയ നിയമപുസ്തകങ്ങൾ മുഴുവൻ 5000 കോപ്പികൾ പൂർത്തിയാക്കി. 1837-ൽ ബെയിലിയുടെ പഞ്ചഗ്രന്ഥങ്ങൾ (പഴയനിയമം ഒന്നാം പങ്ക്) അച്ചടിച്ചു തുടങ്ങി. അതിന്റെ അച്ചടി പൂർത്തിയായപ്പോൾ, 1839-ൽ രണ്ടാം പങ്കിന്റെ അച്ചടി തുടങ്ങി. 1840-ൽ റോമർക്ക് എഴുതിയ ലേഖനം 5000 കോപ്പികൾ വീണ്ടും അച്ചടിച്ചു. 1841-ൽ മലയാളം പഴയനിയമം ഓരോ പുസ്തകവും 3000 കോപ്പി വീതവും സങ്കീർത്തന പുസ്തകം 5000 കോപ്പിയും അച്ചടി പൂർത്തിയായി. പഴയനിയമത്തിന്റെ മൂന്നു ഭാഗങ്ങളിലോരോന്നും യഥാക്രമം 1839, 1840, 1841 വർഷങ്ങളിലാണ് പ്രസിദ്ധപ്പെടുത്തിയത്. 1843-ൽ സങ്കീർത്തനപുസ്തകങ്ങളും അപ്പൊസ്തല പ്രവൃത്തികളുംകൂടി ചെറിയ അക്ഷരത്തിൽ അച്ചുനിരത്തി, 3000 കോപ്പി പ്രസിദ്ധപ്പെടുത്തി; അതോടൊപ്പം പഴയ ടൈപ്പിൽത്തന്നെ കമ്പോസ് ചെയ്ത് 5000 കോപ്പിയുള്ള മറ്റൊരു എഡിഷനും പ്രസിദ്ധപ്പെടുത്തി. സദൃശ്യവാക്യങ്ങളുടെ 2000 കോപ്പിയുള്ള ഒരു പതിപ്പും പ്രസിദ്ധപ്പെടുത്തുകയുണ്ടായി... 1849-ൽ സങ്കീർത്തനങ്ങളും സദൃശ്യവാക്യങ്ങളും 3000 കോപ്പികൾവീതം പുനർ മുദ്രണം ചെയ്തു.
കോട്ടയം സി.എം.എസ്. പ്രസ്സിൽ വേദപുസ്തകംമാത്രമല്ല, സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള ഭാഷാസാഹിത്യകൃതികളും സുറിയാനി ഗ്രന്ഥങ്ങളും മുദ്രണം ചെയ്തിരുന്നതായി കാണുന്നു. 1860-ൽ തിരുവിതാംകൂർ ഗവൺമെന്റ് ആ പ്രസ്സിൽനിന്ന് 600 ക. വിലയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകങ്ങൾ വാങ്ങിയതായി മി.ഹോക്‌സ്‌വർത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരമായ ഗ്രന്ഥങ്ങൾമാത്രമല്ല അവിടെ അച്ചടിച്ചിരുന്നതെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. ബെയിലിയുടെ വേദപുസ്തകവും നിഘണ്ടുവും, റവ. ജോർജ് മാത്തന്റെ മലയാണ്മയുടെ വ്യാകരണവും സത്യവാദഖേടവും, ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചുവും മറ്റും മുദ്രണം ചെയ്തി ട്ടുള്ള ആ അച്ചുകൂടത്തെ ഭാഷാഭിമാനികൾക്കു കൃതജ്ഞതാപൂർവമല്ലാതെ സ്മരിക്കുക സാധ്യമല്ല.
ബെഞ്ചമിൻ ബെയിലിയുടെ ചുമതലയിലായിരുന്ന കോട്ടയം വില്ലേജ് മിഷൻ, ചർച്ച് മിഷൻ പ്രസ്സ് എന്നിവയുടെ ചരിത്രത്തെക്കുറിച്ചു ഹെൻറി ബേക്കർ സീനിയർ 1850-ൽ എഴുതിയ ഒരു കുറിപ്പിൽ ഇങ്ങനെ കാണുന്നു: ... ചില സംസ്‌കൃത പുസ്തകങ്ങളും വാറ്റ്‌സിന്റെ വേദപുസ്തക ചരിത്രം, പരദേശി മോക്ഷയാത്ര, ചോദ്യോത്തരങ്ങൾ, ചെറുപുസ്തകങ്ങൾ മുതലായവയും ഇവിടെ അച്ചടിച്ചുകഴിഞ്ഞിരിക്കുന്നു.”ചെറുപുസ്തകങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ട്രാക്റ്റുകൾ ആണ്. സി.എം.എസ്. പ്രസ്സിൽനിന്ന് ധാരാളം ട്രാക്റ്റുകൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. പലതും ക്രിസ്തുമതതത്ത്വങ്ങൾ പ്രചരിപ്പിക്കുന്നവയായിരുന്നുവെങ്കിലും ധാർമികോൽബോധനം നിർവഹിക്കുന്ന ട്രാക്റ്റുകളും ധാരാളമുണ്ടായിരുന്നു. ജനങ്ങളുടെ സ്വഭാവരൂപീകരണത്തിൽ, വിശിഷ്യ കുട്ടികളെയും യുവാക്കളെയും ധാർമികപാതയിലൂടെ നയിക്കുന്നതിൽ, ഈ ലഘുഗ്രന്ഥങ്ങൾക്ക് നല്ല പങ്കുണ്ടായിരുന്നു. ട്രാക്റ്റുകൾ കൂട്ടിച്ചേർത്ത് പിന്നീട് പുസ്തകമായി പ്രസിദ്ധപ്പെടുത്തുന്ന രീതിയുമുണ്ടായിരുന്നു. ചെറുപൈതങ്ങൾക്ക....കഥകൾ എന്ന കൃതിയിലെ ആട്ടിൻകുട്ടികളുടെ കഥ എന്ന ചെറുകഥ രണ്ട് ആട്ടിൻകുട്ടികൾ (ഠംീ ഘമായ)െ എന്ന പേരിൽ ഒരു ട്രാക്റ്റ് ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്.
സി.എം.എസ്. പ്രസ്സ് ഇംഗ്ലീഷ് അച്ചടിയും ചെയ്തിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ബെയിലിയുടെ രണ്ടു നിഘണ്ടുക്കൾക്കുപുറമേ, തിരുവിതാംകൂർ സർക്കാരിന്റെ ചില റിപ്പോർട്ടുകളും തിരുവിതാംകൂറിനെപ്പറ്റി ചില പുസ്തകങ്ങളും അവിടെ അച്ചടിച്ചിട്ടുണ്ട്. ഹോക്‌സ്‌വർത്തിന്റെ ഉമ്യ റീംി ധ?പ ശി ഠൃമ്മിരീൃല (1860), റ്റി. വൈറ്റ്ഹൗസിന്റെ ടീാല ഒശേെീൃശരമഹ ചീശേരല െീി ഇീരവശി ീി വേല ങമഹമയമൃ ഇീമേെ, ജോൺ ചാപ്മാന്റെ ഛൗഹേശില െീള വേല ഋ്ശറലിരല െീള ഇവൃശേെശമിശ്യേ (1847) തുടങ്ങിയവ ഇതിൽപ്പെടുന്നു. ചുരുക്കത്തിൽ, കേരളത്തിലെ ആദ്യ അച്ചടിശാല കേരളത്തിലെ ആദ്യ ബഹുഭാഷാ മുദ്രണാലയംകൂടിയായിരുന്നു.
ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം
ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ
'മെശിയാസംവത്സരം’1824-ൽ കൊട്ടയത്ത അച്ചടിച്ച' പുസ്തകമാണ് ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടു ത്തിയ കഥകൾ. ശ്രീ. ജോർജ് ഇരുമ്പയം ഈ പുസ്തകത്തെക്കുറിച്ച്  ഉപന്യസിക്കുന്നതുവരെ, 1829-ൽ അച്ചടിച്ച പുതിയനിയമത്തെയാണു കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായി കണക്കാക്കിയിരുന്നത്.” 1824-ൽ കോട്ടയത്തുണ്ടായിരുന്ന ഒരേ ഒരു അച്ചടിശാല ചർച്ച് മിഷൻ പ്രസ്സ് ആയിരുന്നു. 1823 ജൂലൈമുതൽ കോട്ടയം ചർച്ച് മിഷൻ പ്രസ്സിൽ അച്ചടി ആരംഭിച്ചു എന്നുള്ളതിനു രേഖയുണ്ട്. തന്മൂലം ചെറുപൈതങ്ങൾക്ക ...കഥകൾ അച്ചടിച്ചതു സി.എം.എസ.് പ്രസ്സിലാണെന്നുള്ളതു നിസ്സംശയമാണ്. ഈ കൃതി, അറിയാൻ കഴിഞ്ഞിടത്തോളം, കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകവും മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ആണ്.”
ചെറുപൈതങ്ങൾക്ക.... കഥകളിലെ എല്ലാ കഥകളും കുട്ടികൾക്ക് ഉപകാരപ്പെടുന്നതിനായി ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയതാണ്. (കാലപ്പഴക്കത്താൽ മൂലകൃതികൾ ഏതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.) 1824-ൽ കുട്ടികൾക്ക് ഉപകാരപ്പെടുന്നതിനുവേണ്ടി ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തുക എന്നാൽ അതു കുട്ടികളുടെ പൊതുഉപയോഗത്തിനുവേണ്ടിയല്ല; പ്രത്യുത മിഷനറിമാർ സ്ഥാപിച്ച സ്‌കൂളുകളിലെയും കോളജിലെയും വിദ്യാർഥികളുടെ ഉപയോഗത്തിന് ഉദ്ദേശിച്ചുള്ളതായിരുന്നു. ഇക്കാര്യം ഉറപ്പിക്കുന്നതിനുള്ള സൂചന കൃതിക്കുള്ളിൽത്തന്നെ ഉണ്ട്. എഡ്വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമവന്റെ ചരിതം എന്ന കഥയിൽ അഞ്ചാം അധ്യായത്തിന്റെ ഒടുവിൽ എഡ്വേർഡ് രാജാവിന്റെ കഥ പറഞ്ഞുതീർന്നതിനുശേഷം ആഖ്യാതാവിന്റേതായി ഒരു പ്രബോധനം ഉണ്ട്. ആ പ്രബോധനത്തിൽ, ആഖ്യാതാവ് വായനക്കാരനെ അഭിസംബോധന ചെയ്യുന്നത് 'എടോ അദ്ധ്യായി'’എന്നാണ്. അധ്യ യനം ചെയ്യുന്നവൻ (പഠിക്കുന്നവൻ) ആണ് അദ്ധ്യായി.
''ആകയാൽ എടൊ അദ്ധ്യായി-ചെന്ന അപ്രകാരംതന്നെ ചെയ്തീടുക ഇനിമെൽ സ്വർഗ്ഗത്തിങ്കൽ നമ്മുടെ ഭഗവാനാം രക്ഷിതാവിനെ അഭിമുഖീകരിച്ചു കാണും എന്നും നി ഉറയ്ക്കുമാറാകും''
കോട്ടയം മിഷനറിത്രയം (ബെഞ്ചമിൻ ബെയിലി, ജോസഫ് ഫെൻ, ഹെൻറി ബേക്കർ സീനിയർ) അവരുടെ സൗകര്യാർഥം സ്വയമേർപ്പെടുത്തിയ ജോലിവിഭജനപ്രകാരം തർജമ വിഭാഗത്തിന്റെ പൂർണചുമതല ബെഞ്ചമിൻ ബെയിലിക്കായിരുന്നു. തർജമ ജോലികൾ നിർവഹിച്ചിരുന്നതും അതിനു മേൽനോട്ടം വഹിച്ചിരുന്നതും അദ്ദേഹംതന്നെ ആയിരുന്നു. ചെറുപൈതങ്ങൾക്ക...കഥകളുടെ പരിഭാഷാകാലത്ത് കോട്ടയത്തുണ്ടായിരുന്ന മറ്റു മിഷനറിമാരായിരുന്ന ഹെൻറി ബേക്കർ സീനിയറും ജോസഫ് ഫെന്നും ബെയിലിയുടെ തർജമകൾ പരിശോധിച്ച് അഭിപ്രായം പറയുന്നതല്ലാതെ തർജമകാര്യങ്ങളിൽ മറ്റു വിധത്തിൽ ഇടപെട്ടിരുന്നില്ല. തന്നെയുമല്ല, അവർക്ക് അവരുടേതായ ധാരാളം ജോലികളും ചുമതലകളും ഉണ്ടായിരുന്നുതാനും. അതുകൊണ്ട് ബെഞ്ചമിൻ ബെയിലിയുടെ ചുമതലയിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളതും മറ്റു കൃതികളുടെ കാര്യത്തിലെന്നപോലെ ബെയിലി സംശോധിത പരിഷ്‌കരണം നടത്തി, പ്രസ്സ്‌കോപ്പി തയ്യാറാക്കി, അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമാണ് ഈ കൃതി. ബെയിലി ആദ്യകാലത്തു പരിഭാഷപ്പെടുത്തിയതായി മിഷനറി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കൃതികളുടെ കൂട്ടത്തിലുള്ളതാണ് ഈ കഥാസമാഹാരത്തിലെ രണ്ട് ആട്ടിൻകുട്ടികളുടെ കഥ. ഒറ്റയ്ക്ക് ഒരു ലഘുപുസ്തകമായി പ്രസിദ്ധപ്പെടുത്തുവാൻവേണ്ടത്ര ദൈർഘ്യമുള്ളതാണ് അത്. അതും സമാഹാരത്തിലെ മറ്റു കഥകൾ ഓരോന്നും പ്രത്യേകം പ്രത്യേകം ട്രാക്ടായി പ്രസിദ്ധപ്പെടുത്തിയിരുന്നിരിക്കണം. എല്ലാ കഥകളും ചേർത്ത് അച്ചടിച്ച് ഒരു പാഠപുസ്തകമായി സ്‌കൂളുകളിലും കോളേജിലും ഉപ യോഗിക്കുകയുംചെയ്തു എന്നുവേണം കരുതാൻ.
ചെറുപൈതങ്ങൾക്ക... കഥകൾ പരിഭാഷകൻ രണ്ടു സന്ദർഭങ്ങളിൽ തത്തുല്യപദങ്ങൾ കിട്ടാതെ മൂലഭാഷാപദങ്ങൾതന്നെ പ്രയോഗിച്ചിട്ടുണ്ട്. പരിഭാഷകനു വാക്കുമുട്ടിപ്പോയത് തെയൊഫിലുസിന്റെയും സൊപ്യാ യുടെയും കഥയിലാണ്. വാക്യം ഇങ്ങനെ: ''ഈ മെളമാർന്ന ശബ്ദങ്ങളോടും പുഷ്പ സൗരഭ്യങ്ങളോടുംകൂടിയ ഈ തോട്ടത്തിന്റെ ഛായ കണ്ടാൽ നമുക്ക പാരദസിന്റെ സ്മരണ തൊന്നിടും.''”മറ്റൊരു വാക്യംകൂടി: ''അനന്തരം ആ ഇടയൻ വെദപുസ്തകത്തെ എടുത്ത ജെനിസിസിൽ ആദിക്കലത്തെ ഭാഗത്ത് ഉള്ള പ്രകാരം മനുഷ്യസൃഷ്ടിയുടെയും പതനത്തിന്റെയും വിവരം ഉച്ചൈസ്തരം വായിച്ചു.''”മൂലഭാഷയിലെ സങ്കൽപ്പനങ്ങളെ അത്ര നിരായാസമായി ലക്ഷ്യഭാഷയിലേക്കു പകർന്നുവെക്കാൻ ഈ പദങ്ങളുടെ കാര്യത്തിൽ പരിഭാഷകനു കഴിയുന്നില്ല. ഇംഗ്ലീഷ് പദങ്ങളുടെ ട്രാൻസ്‌ലിറ്ററേഷൻ വളരെ കൃത്യമാണെന്നുള്ളതും ശ്രദ്ധേയമാണ്. ഇതിൽനിന്ന് പരിഭാഷകനു കൂടുതൽ വഴങ്ങുന്നതു മൂലഭാഷയാണെന്നു വ്യക്തം. മൂലഭാഷയായ ഇംഗ്ലീഷ് കൂടുതൽ വഴങ്ങുന്നു എന്നു പറയുമ്പോൾ പരിഭാഷകൻ ഒരു ഇംഗ്ലീഷുകാരനാണ് -മലയാളി അല്ല- എന്നുള്ളതാണ് അതു നൽകുന്ന സൂചന. മേൽപ്പറഞ്ഞ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ചെറുപൈതങ്ങൾക്ക....കഥകൾ എന്ന കൃതിയുടെ വിവർത്തകൻ ബെഞ്ചമിൻ ബെയിലിയാണെന്നു നിശ്ചയിക്കാം.
ചെറുപൈതങ്ങൾക്ക... കഥകൾ 21.14 സെ.മീ. സൈസിൽ 197 പേജുള്ള കൃതിയാണ്. ശീർഷകപത്രത്തിൽ പുസ്തകത്തിന്റെ പേര്, അച്ചടിച്ച സ്ഥലം, വർഷം ഇത്രയും കാര്യങ്ങളാണുള്ളത്. അടുത്ത പേജിൽ സംഗതിവിവരം’ചേർത്തിരിക്കുന്നു. ഇതിൽ കഥകളുടെ ക്രമനമ്പർ മലയാളം അക്കത്തിൽ, കഥകളുടെ പേര്, ഓരോ കഥയും ആരംഭിക്കുന്ന പേജ്‌നമ്പർ മലയാളം അക്കത്തിൽ എന്നീ കാര്യങ്ങൾ ഉണ്ട്. ഈ കഥാസമാഹാരത്തിൽ എട്ടു കഥകളാണുള്ളത്-ഒന്ന്, എംഗലാന്തിൽ മാർജ്ജരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിന്റെ കഥാ; രണ്ട്, ജ്ഞാനി പൈതലിന്റെ കഥാ; മൂന്ന്, ആട്ടിൻ കുട്ടികളുടെ കഥാ; നാല്, വിപദിധൈര്യം ഒരു കഥാ; അഞ്ച്, ജൊർജ്ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥാ; ആറ്, എഡ്‌വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമവന്റെ ചരിതം; ഏഴ്, മനസ്സുറപ്പിന്റെ സംഗതി; എട്ട്, തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥാ. ഇതിൽ രണ്ടാമതു കഥയുടെ പേര് സംഗതി വിവരത്തിൽ ജ്ഞാനിപൈതലിന്റെ കഥാ എന്നാണെങ്കിലും ഗ്രന്ഥത്തിനുള്ളിൽ കഥയോടൊപ്പം നൽകിയിരുക്കുന്നത് ജ്ഞാനിപ്പൈതൽ എന്നാണ്. അതുപോലെ മൂന്നാമതു കഥയുടെ പേരിലുമുണ്ടൊരു ചെറിയ മാറ്റം. സംഗതി വിവരത്തിൽ ആട്ടിൻകുട്ടികളുടെ കഥാ എന്നും പുസ്തകത്തിനുള്ളിൽ രണ്ട ആട്ടിൻകുട്ടികളുടെ കഥാ എന്നുമാണ.് നാലാമതു കഥയുടെ പേര് സംഗതിവിവരത്തിൽ അവസാനിക്കുന്നത് 'കഥാ' എന്ന്  ദീർഘമായിട്ടാണെങ്കിലും പുസ്തകത്തിനുള്ളിൽ കഥ’എന്നു അകാരാന്തമാണ്.
ഓരോ കഥയും വളരെ ദീർഘമാണ്. മാർജെരിയുടെ കഥയിൽത്തന്നെ മൂന്നു കഥാഖണ്ഡങ്ങളുണ്ട്. എഡ്‌വാർഡ ആറാമന്റെ കഥ അഞ്ചു അധ്യായങ്ങളിലായാണു വിവരിച്ചിരിക്കുന്നത്. കഥകളിൽ ശുദ്ധ ആഖ്യാനങ്ങളും (മാർജെരിയുടെ കഥ, ജ്ഞാനിപ്പൈതലിന്റെ കഥാ സദ്ഗുണങ്ങളെക്കുറിച്ചുള്ള കഥകളും (വിപദിധൈര്യം, മനസ്സുറപ്പ്) മഹച്ചരിതങ്ങളും (എഡ്വേർഡ് ആറാമൻ, തെയൊഫിലോസ്, സോഫിയ) ഉൾപ്പെട്ടിരിക്കുന്നു. എല്ലാം സന്മാർഗോപദേശ കഥകളാണ്. ആദ്യകാലത്തെ പാഠപുസ്തകങ്ങളിൽ ഇത്തരമൊരു പാഠസങ്കലനമാണു കാണാൻ കഴിയുക. തിരുവിതാംകൂർ ബുക്കുകമ്മറ്റി പ്രസിഡന്റ് എന്ന നിലയിൽ കേരളവർമ വലിയ കോയിത്തമ്പുരാൻ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളിൽപ്പോലും ചെറുപൈതങ്ങൾക്ക... കഥകളിലെ പാഠസങ്കലനശൈലിയുടെ ഛായ ഉണ്ട്. തിരുവിതാംകൂർ പാഠപുസ്തകങ്ങളുടെ സവിശേഷതയെക്കുറിച്ച് ഡോ. എൻ. സാം പറയുന്നു: ''സർക്കാർ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തതോടെ മതനിരപേക്ഷമായ ഒരു പാഠ്യപദ്ധതി നിലവിൽവന്നു. എങ്കിലും ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങിവച്ച പാഠപുസ്തക സമ്പ്രദായത്തോട് ഇവയ്ക്ക് വളരെയധികം സാദൃശ്യമുണ്ടായിരുന്നു. സന്മാർഗോപദേശ കഥകളടങ്ങുന്ന ചെറിയ ഗദ്യപാഠങ്ങളാണ് രണ്ടിലും കാണുന്നത്.''
എംഗലാന്തിൽ മാർജ്ജരി എന്ന പെരായി നാല
വയസ്സ ചെന്ന ഒരു പെൺപൈതലിന്റെ കഥ
ചെറുപൈതങ്ങൾക്ക... കഥകൾ എന്ന ഈ സമാഹാരത്തിലെ  ആദ്യകഥയായ എംഗലാന്തിൽ മാർജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിന്റെ കഥ മൂന്ന് ഉപകഥാവിഭാഗങ്ങളായാണ് എഴുതിയിരിക്കുന്നത്. മാർജെരി, അവളുടെ അനുജത്തി ലൂസി, അവരുടെ അമ്മ, അച്ഛൻ, ഒരു തള്ളപ്പക്ഷിയും പക്ഷിക്കുഞ്ഞുങ്ങളും, കുടുംബസ്‌നേഹിതയായ ഒരു വൃദ്ധ ഇത്രയും പേരാണ് കഥാപാത്രങ്ങൾ. കഥയുടെ ആദ്യഭാഗം ഇങ്ങനെ: ഒരു ദിവസം മാർജെരിയുടെ അമ്മ ലൂസിക്കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി. കുഞ്ഞിനെ നോക്കാൻ മാർജെരിയെ ചുമതലപ്പെടുത്തിയിട്ട്, അമ്മ ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിനു തോട്ടത്തിലേക്കു പോയി. എല്ലാം വട്ടിയിൽ കൊള്ളിക്കാൻ കഴിയാഞ്ഞതിനാൽ ഏതാനും ആപ്പിൾപഴങ്ങൾ അവിടെത്തന്നെ വെച്ചിട്ട് ബാക്കി സാധനങ്ങളുമായി വീട്ടിലേക്കു പോന്നു. വീട്ടിലെത്തിയശേഷം ആപ്പിൾപഴങ്ങൾ എടുത്തുകൊണ്ടുവരാൻ മാർജെരിയെ അയച്ചു. പഴം ഒന്നും തിന്നരുതെന്നും പറഞ്ഞു. മാർജെരി പഴങ്ങൾ കൊണ്ടുവന്ന് അമ്മയ്ക്കു കൊടുത്തു. മാർജെരി ഒന്നുപോലും എടുത്തിട്ടില്ലെന്നുകണ്ട അമ്മയ്ക്ക് വലിയ സന്തോഷമായി. മാർജെരിയെ അനുസരണയുള്ളവളാക്കിയത് ഈശ്വരന്റെ വിശുദ്ധാത്മാവാകുന്നു എന്ന് കഥാകൃത്ത് പറയുന്നു.
നല്ല പെരുമാറ്റശീലമുള്ള മാർജെരി ഒരുനാൾ പറമ്പിൽ കളിക്കുമ്പോൾ ഒരു പക്ഷിക്കൂടും മുട്ടകളും കണ്ടെത്തുന്ന സംഭവമാണു രണ്ടാമത്തെ കഥയിൽ വിവരിച്ചിട്ടുള്ളത്. പക്ഷിക്കൂടും മുട്ടകളും കണ്ടെത്തി, വളരെ സന്തോഷിച്ച അവൾ തള്ളപ്പക്ഷി വരുന്നതുവരെ അവിടെ മറഞ്ഞ്, കാത്തുനിന്നു. അടുത്തദിവസം വീട്ടിൽനിന്ന് ഒരു കഷണം അപ്പം കൊണ്ടുവന്ന് അവൾ തള്ളപ്പക്ഷിക്ക് ഇട്ടുകൊടുത്തിട്ട്, മാറിനിന്നു. പക്ഷി അതു തിന്നു. മാർജെരിക്കു വലിയ സന്തോഷമായി. എല്ലാ ദിവസവും അവൾ അത് ആവർത്തിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവന്നതും തള്ളപ്പക്ഷി കുഞ്ഞുങ്ങൾക്കു തീറ്റ തേടിക്കൊണ്ടുവന്നു കൊടുക്കുന്നതും കണ്ടു. മാർജെരി തള്ളപ്പക്ഷിക്ക് ദിവസവും തീറ്റ കൊടുത്തുകൊണ്ടേയിരുന്നു. പറക്കമുറ്റിയപ്പോൾ കിളിക്കുഞ്ഞുങ്ങൾ മരങ്ങൾതോറും പറക്കുന്നതുകണ്ടും അവ മധുരമായി പാടുന്നതുകേട്ടും അവൾ സന്തോഷിച്ചു. ആ പക്ഷികളോട് ദയ കാണിക്കണമെന്നു മാർജെരിക്കു തോന്നിച്ചതു ദൈവമാണ്.
കഥ മൂന്നിൽ, ഒരു ഞായറാഴ്ച മാർജെരിയും വീട്ടുകാരുംകൂടി പള്ളിയിൽ പോകുന്നതും അവൾ പള്ളിയിൽ ഭക്തിപൂർവം പെരുമാറുന്നതും കുടുംബസ്‌നേഹിതയായ ഒരു വൃദ്ധയ്ക്ക് അവളോടു താൽപ്പര്യമുണ്ടാകുന്നതുമാണ് പ്രതിപാദ്യം. പള്ളിയിൽ എത്തിയ മാർജെരി പുരോഹിതന്റെ പ്രാർഥനയും പ്രസംഗവും സശ്രദ്ധം കേട്ടിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച വൃദ്ധ മാർജെരിയെ വൈകുന്നേരം അവരുടെ വീട്ടിലേക്കു കൊണ്ടുചെല്ലാൻ പറഞ്ഞു. മാർജെരിക്കു നല്ലവണ്ണം വായിക്കാനറിയാമെങ്കിൽ അവൾക്കൊരു വേദപുസ്തകം കൊടുക്കാമെന്നും വൃദ്ധ പറഞ്ഞു. വൈകുന്നേരം മാർജെരിയും കുടുംബവും വൃദ്ധയുടെ വീട്ടിലെത്തി. വൃദ്ധ മാർജെരിക്കും മറ്റും ചെറിപ്പഴവും ചായയും നൽകി സൽക്കരിച്ചു. തിരികെ പോരുമ്പോൾ വലിയ അച്ചടി അക്ഷരത്തിൽ നല്ലൊരു വേദപുസ്തകവും കൊടുത്തു. ഈ പെൺപൈതലിനു നല്ല സ്വഭാവമുള്ളവളായിത്തീരാൻ സാധിച്ചത് അവളുടെ സ്വന്തം കഴിവുകൊണ്ടല്ല; പരിശുദ്ധാത്മാവിന്റെ സഹായം കൊണ്ടാണെന്നു പറഞ്ഞുകൊണ്ട് കഥ അവസാനിപ്പിക്കുന്നു.
മാർജെരി എന്ന കൊച്ചുകുട്ടിയുടെ കഥയിലൂടെ തികച്ചും സ്വാഭാവികമായ ചുറ്റുപാടും സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. മാർജെരിയുടെ ജീവിത പരിതോവസ്ഥയ്ക്കും മനോവൃത്തിക്കുമുള്ളിൽ വരുന്ന കാര്യങ്ങൾമാത്രമേ കഥാകാരൻ പറയുന്നുള്ളു. ഈ വിധത്തിൽ ഒന്നാന്തരം ഒരു ബാലകഥയാണ് എംഗലാന്തിൽ.... കഥ. എന്നാൽ ഈ കൊച്ചു കുട്ടിയുടെ കഥയിലൂടെ അത്യന്തം ഗരിമയുള്ള ചില ആശയങ്ങൾ കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. കഥയിലെ മൂന്നു ഭാഗങ്ങൾ മാർജെരിയുടെ മൂന്നു തലങ്ങളിലുള്ള ജീവിതാനുഭവത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കഥ ഒന്നിൽ മാർജെരി അമ്മയോടും അനുജത്തിയോടും നന്നായി പെരുമാറുന്നതു ചൂണ്ടിക്കാട്ടുന്നു. കഥ രണ്ടിൽ മാർജെരി പക്ഷികളോടു കാണിക്കുന്ന ദയയാണു വിഷയം. കഥ മൂന്നിൽ അവൾ ദേവാലയത്തിൽ നല്ലവണ്ണം പെരുമാറുന്നതും അത് അംഗീകരിക്കപ്പെടുന്നതും പ്രതിപാദിക്കുന്നു. ആദ്യഭാഗത്ത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം; രണ്ടിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം; മൂന്നിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം-ഈ മൂന്നുതരം ബന്ധങ്ങളും ഒരുപോലെ സമരസപ്പെടുത്തിക്കൊണ്ടുപോകുന്നതിലാണു ജീവിത വിജയമെന്നും മാർജെരിക്കുഞ്ഞിന് അതു സാധിച്ചത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്നുമുള്ള വലിയ തത്ത്വം വളരെ ലളിതമായും മധുരമായും പറഞ്ഞിരിക്കുന്നു.
സംഭവങ്ങളെ പൂർവാപരബന്ധത്തോടും യുക്തിഭദ്രതയോടുംകൂടി ആഖ്യാനം ചെയ്ത്, കഥയെ ഇതിവൃത്തമായി സംസ്‌കരിച്ചെടുക്കാൻ, 1824-ലെ ഈ ആദ്യകൃതിയിലൂടെത്തന്നെ മലയാളത്തിനു കഴിഞ്ഞു. കഥയുടെ ഔചിത്യപൂർവമായ തുടക്കം നോക്കുക:
''മാർജെരിയുടെ അമ്മ തണുപ്പുള്ള ഒരു വലിയ ഇടവഴിത്തലക്കൽ വെടിപ്പുള്ള ഒരു ചെറുപുരയിൽ പാർത്തു. മാർജെരിയുടെ അമ്മക്ക ഒരു തൊട്ടം ഉണ്ടായിരിന്നു. ആ തൊട്ടത്തിൽ ഒരു ആപ്പൾ മരം ഉണ്ടായിരിന്നു. അവിടെ അവൾ വെനൽകാലം വൈകുന്നെരം തുന്നൽപണി ചെയ്തു കൊണ്ട ഇരിന്നു. മാർജെരിക്ക നാല വയസ്സായി അവൾക്ക ലൂസി എന്നൊരു കുഞ്ഞനുജത്തി ഉണ്ടായിരിന്നു. ലൂസി എത്രയും പൈതൽ ആകകൊണ്ട നടക്കാവതായിരിന്നീല''
കഥയെ ചെറിയ ഭാഗങ്ങളായി തിരിച്ച്, കഥയുടെ രൂപശിൽപ്പവും ഇതിവൃത്തവും ഭംഗിയായും സുഘടിതമായും വിന്യസിച്ചിരിക്കുന്നു. ഭാവശിൽപ്പവും നന്നായിരിക്കുന്നു. ചുരുക്കത്തിൽ, മൊഴിമാറ്റത്തിലൂടെ ആധുനിക മലയാളഗദ്യത്തിനു ലഭിച്ച ആദ്യത്തെ കഥതന്നെ രൂപ-ഭാവ ശിൽപ്പരചനയുടെ കാര്യത്തിൽ വളരെ നല്ല ഒരു മാതൃക ആയിരുന്നു. ചെറുപൈതങ്ങൾക്ക.... കഥയിലെ ഭാഷ ആഖ്യാനത്തിനുമാത്രമല്ല വികാരാവിഷ്‌കരണത്തിനും പര്യാപ്തമായിരുന്നുവെന്നുള്ളതിന് എംഗലാന്തിൽ...കഥയിലെ താഴെ ഉദ്ധരിച്ചിരിക്കുന്ന ഭാഗം നിദർശനമാകുന്നു:
''അതിന്റെ ശെഷം അവർ ഇടവഴിയൂടെ പൊകുമ്പൊൾ അഹൊ പള്ളിയിലെ മണികൾ നിനദിച്ചത എത്ര മനൊഹരം ഹാഹാ മണി ഘണഘണ എന്ന ശബ്ദിച്ചു മാർജെരി മഹാ ആസ്ഥയൊടെ ചെവി ക്കൊണ്ടു ലൂസിക്കുഞ്ഞു ചിരിച്ചു ലൂസിക്ക വളര പറവാൻ വഹിയായ്ക കൊണ്ട അമ്പൈ കെൾപിൻ അമ്പൈ കെൾപ്പിൻ എന്ന പറഞ്ഞു.''
തൽക്കാലീന ഭാഷയ്ക്കു സഹജമായ ചില വിലക്ഷണതകൾ ഒഴിവാക്കിയാൽ ചെറുപൈതങ്ങൾക്ക... കഥകളിലെ ഭാഷാരീതിക്ക് ആധുനിക ഗദ്യഭാഷയുമായി വലിയ അന്തരമില്ലെന്ന് മേൽപ്പടി ഉദ്ധരണികളിൽനിന്നു വ്യക്തമാണ്.
ജ്ഞാനിപ്പൈതൽ
ചെറുപൈതങ്ങൾക്ക... കഥകൾ എന്ന സമാഹാരത്തിലെ രണ്ടാമതു കഥയാണു ജ്ഞാനിപ്പൈതൽ. ഉള്ളടക്കത്തിൽ മതപ്രചാരണപരത അൽപ്പംപോലുമില്ലാത്ത, തികച്ചും മതേതര സ്വഭാവമുള്ള ഒരു ചെറിയ കഥയാണു ജ്ഞാനിപ്പൈതൽ. എട്ടുവയസ്സ് പ്രായമുള്ള പെത്തെർ എന്ന ബാലനാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അവൻ നിസ്വനും ബാലസഹജമായ കളിവിനോദങ്ങളില്ലാതെ, ജോലി ചെയ്തു കഴിയുന്നവനുമാണെങ്കിലും ജ്ഞാനം ഉള്ള പൈതലാണ്. ഒരു ദിവസം രാവിലെ ഒരു യജമാനൻ കുതിരപ്പുറത്തു കയറി സവാരി നടത്തുകയായിരുന്നു. അപ്പോൾ ഒരു വേലിക്കരുകിൽകണ്ട ഏതോ ഒരു ചെടി പറിക്കാനായി അദ്ദേഹം കുതിരപ്പുറത്തുനിന്ന് ഇറങ്ങി. ആ തക്കത്തിന് കുതിര ഓടിപ്പോയി. യജമാനൻ പുറകെ ഓടിച്ചെന്ന് അതിന്റെ പേരു വിളിച്ചപ്പോൾ കുതിര നിന്നു. പക്ഷേ യജമാനൻ അടുത്തെത്താറായപ്പോൾ കുതിര പിന്നെയും മുമ്പോട്ട് ഓടി. അടുത്തൊരു പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പെത്തെർ ഇതു കണ്ടു. അവൻ ഒരു കുറുക്കുവഴിയെ ഓടി കുതിരയുടെ അടുത്തെത്തി, അതിന്റെ കടിഞ്ഞാൺ പിടിച്ചു നിർത്തി. യജമാനൻ അടുത്തെത്തുവോളം അതിനെ പിടിച്ചുകൊണ്ടു നിന്നു. ഇതിൽ സന്തുഷ്ടനായ യജമാനൻ, നിനക്ക് ഈ നല്ല പ്രവൃത്തിക്കു എന്തു പ്രതിഫലം തരണമെന്നു ചോദിച്ചുകൊണ്ട് പോക്കറ്റിൽ കൈയിട്ടു. തനിക്ക് ഒന്നും വേണ്ടെന്നായിരുന്നു പെത്തെറിന്റെ മറുപടി. ഇങ്ങനെ പറയാൻ ചുരുക്കം പേർക്കേ കഴിയൂ എന്നു പറഞ്ഞ് പെത്തെറിനെ അഭിനന്ദിച്ച യജമാനൻ പിന്നീട് അവനുമായി സംഭാഷണത്തിലേർപ്പെടുന്നു.
മറ്റു കുട്ടികളെപ്പോലെ കളി-വിനോദങ്ങളിലേർപ്പെടാൻ അവനു താൽപ്പര്യമില്ലേയെന്ന് യജമാനൻ അവനോടു ചോദിച്ചു. യജമാനന്റെ എല്ലാ ചോദ്യങ്ങൾക്കും അവൻ വളരെ ഭവ്യമായി മറുപടി പറഞ്ഞു. ഇപ്പോൾ തനിക്കുള്ള പരിമിതമായ സൗകര്യങ്ങളിൽ താൻ അങ്ങേയറ്റം സംതൃപ്തനും സന്തുഷ്ടനുമാണെന്ന് അവൻ പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പക്വതയും ജീവിതത്തെക്കുറിച്ച് വിവേകപൂർണമായ തിരിച്ചറിവുമുള്ളതുകൊണ്ടാണു പെത്തെറിനെ ജ്ഞാനിപ്പൈതൽ എന്നു കഥാകൃത്തു വിശേഷിപ്പിക്കുന്നത്. ഉള്ളതിൽ തൃപ്തനായി, തനിക്കൊത്തവണ്ണം അധ്വാനിക്കുകയും സമയം ദുർവ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്ന പെത്തെറിന് സ്‌കൂളിലേക്കാവശ്യമുള്ള പുസ്തകങ്ങളെല്ലാം താൻതന്നെ വാങ്ങിത്തന്നുകൊള്ളാമെന്നും അക്കാര്യം അവന്റെ അപ്പനോടു പറയണമെന്നും യജമാനൻ അവനോടു പറഞ്ഞു.
ആഖ്യാനത്തിന് അനുപൂരകമായി സംഭാഷണം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്നുള്ളതാണ് ഈ കഥയുടെ ഒരു സവിശേഷത. ഇതിവൃത്തത്തിലെ പ്രധാന സംഭവങ്ങൾ കഥാരംഭത്തിൽ ആഖ്യാനം ചെയ്തതിനുശേഷം, കഥയുടെ അവസാനംവരെ യജമാനനും പെത്തെറും തമ്മിലുള്ള സംഭാഷണമാണ്. ഈ സംഭാഷണത്തിലൂടെ പെത്തെറിന്റെ ജീവിത ചുറ്റുപാടുകളും ജീവീതവീക്ഷണവും സ്വഭാവദാർഢ്യവും വെളിവാകുന്നു. കഥാപാത്ര ചിത്രീകരണത്തിനുള്ള ഒരു ഉപാധിയായും ആശയാവിഷ്‌കരണത്തിനുള്ള നല്ല ഒരു ഭാഷാരൂപമായും പ്രധാന സംഗതികൾമാത്രം തെരഞ്ഞു തെരഞ്ഞു അവതരിപ്പിക്കാനുള്ള രചനാകൗശലമെന്ന നിലയിലും സംഭാഷണം ഈ കഥയിൽ സമർഥമായി ഉപയോഗിച്ചിരിക്കുന്നു. യജമാനനും പെത്തെറും (ചെർക്കൻ) തമ്മിലുള്ള സംഭാഷണത്തിൽനിന്ന് ഒരു ഭാഗം നോക്കുക:
യ - നി ഈ പറമ്പിൽ വന്നിട്ട എത്ര നെരം ആയി
ചെ - രാവിലെ ആറ മണി മുതൽക
യ - വിശക്കുന്നീലയൊ
ചെ - ഉവ്വ ഞാൻ ഉച്ചക്കലത്തെ ഭക്ഷണത്തിന വെഗം പൊകും
യ - ഇപ്പൊൾ നിനക്ക ആറ ചക്രം ഉണ്ടായി എങ്കിൽ  അതുകൊണ്ട എന്ത ചെയ്യും
ചെ - ഇനിക്ക അറിഞ്ഞകൂട എന്റെ  ജന്മത്തിൽ ഒരിക്കലും അത്ര ഉണ്ടായിട്ടില്ല.
യ - കളിക്കൊപ്പകൾ ഒന്നുമില്ലയൊ
ചെ - അങ്ങുന്നെ ഇല്ല ഞങ്ങളുടെ ജ്യെഷ്ഠൻ തണുപ്പ കാലത്ത ചവിട്ടി ഉരുട്ടുവാനായി വട്ടുകൾ ഉണ്ടാക്കും ഞങ്ങൾ പക്ഷികളെ പിടിപ്പാൻ കണി വെക്കും പിന്നെ ചെറകടപ്പാൻ ഇനിക്ക ഒരു ചാട്ടക്കൊലും ഒരു കൂട്ടം പൊയ്കാലും ഉണ്ട ഇനിക്ക ഒരു വളയം ഉണ്ടായിരിന്നു.  അത ഒടിഞ്ഞിരിക്കുന്നു.
യ - പിന്നെ ഒന്നും വെണ്ടയൊ
ചെ - വെണ്ട ഈ കളിക്കതന്നെ ഇട ഇല്ല എന്തുകൊണ്ട എന്നാൽ ഞാൻ കുതിരകളെറി പറമ്പിലെക്ക  കൊണ്ട പൊകയും പശുക്കളെ കൂട്ടുകയും കാര്യങ്ങൾക്കായി കമ്പൊളത്തിലെക്ക ഓടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത കളിപൊലെ തന്നെ നന്ന എന്ന അറിയാമല്ലൊ.
രണ്ട് ആട്ടിൻകുട്ടികളുടെ കഥ
രണ്ട ആട്ടിൻകുട്ടികളുടെ കഥ ലക്ഷണയുക്തമായ ഒരൂ രൂപകകഥ (മഹഹലഴീൃ്യ) ആണ്. സുഘടിതവും ദീർഘവുമായ ഈ കഥയുടെ രചനയ്ക്കു പിന്നിലെ ഉദ്ദേശ്യം ക്രൈസ്തവാശയപ്രചാരമാണ്. ജോൺ ബുനിയാന്റെ പരദേശിമോക്ഷയാത്രയിലേതിനു സദൃശമായ അന്തരീക്ഷസൃഷ്ടിയും രചനാശൈലിയും ആഖ്യാനപാടവവുമാണ് ഈ കൃതിയിലും കാണുന്നത്. ബാലകഥയ്ക്കിണങ്ങിയ വാങ്മയചിത്രങ്ങൾ വരഞ്ഞിട്ടിരിക്കുന്നതു ചെറിയൊരു ക്യാൻവാസിലാണെന്നും ബാലകഥയ്ക്കിണങ്ങുംവിധമുള്ള കഥാപാത്രരചന നടത്തിയിട്ടുണ്ടെന്നുമുള്ള സവിശേഷതകൾ ഈ കഥയ്ക്കുണ്ട്. ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ രണ്ട് ആട്ടിൻകുട്ടികളാണ്. പക്ഷേ, അവയുടെ പേരിൽപോലും ഒരു അലിഗോറിക് സ്പർശമുണ്ട്-ശാന്തൻ എന്നും അവിവേകി എന്നുമായിരുന്നു അവരുടെ പേര്. അവരുടെ പിതാവിന്റെ പേര് പരമാർഥി എന്നായിരുന്നു.
ശാന്തനും അവിവേകിയും അവരുടെ ജന്മസ്ഥലമാകുന്ന കൂടു പൊ ളിച്ച്, പിതാവായ പരമാർഥിയുടെ അധീനത്തിൽനിന്ന് ഓടിപ്പോന്നു. ഓടിയകന്ന അവർ എത്തിപ്പെട്ടതാകട്ടെ ഒരു ഘോരസിംഹത്തിന്റെ മുമ്പി ലായിരുന്നു. സിംഹം അവരെ മുറിവേൽപ്പിക്കുകയും ഭക്ഷിക്കാനൊരുങ്ങുകയും ചെയ്തു. അപ്പോൾ അതുവഴി വന്ന ഉത്തമനായൊരു ഇടയൻ അവരെ സിംഹത്തിന്റെ വായിൽനിന്നു രക്ഷിച്ചു. ഈ സമയത്ത് തനിക്കു ചില മുറിവുകളേറ്റെങ്കിലും ഇടയൻ അതു കാര്യമാക്കിയില്ല. ഇടയൻ അ വരെ സുരക്ഷിതമായ ഒരു കുന്നിൻമുകളിലുള്ള തന്റെ ആട്ടിൻകൂട്ടിലെത്തിച്ചു. ആ കുന്നിന്റെ ചുറ്റിലും, അതിനെ മറ്റുള്ളിടങ്ങളിൽനിന്നു വേർതിരിക്കുന്ന, ഒരു തോടും അതിനുമപ്പുറം ചുറ്റും ഉയർന്നു നിൽക്കുന്ന വലിയ മലകളുമുണ്ടായിരുന്നു. ഇടയന്റെ ആട്ടിൻകൂട്ടിലേക്കുള്ള വഴി ഇടുക്കമുള്ളതായിരുന്നു.
ഇടയൻ ആട്ടിൻകുട്ടികളുടെ മുറിവു കഴുകി, മരുന്നു പുരട്ടി, സൗഖ്യം വരുത്തിയിട്ട് അവരോടു പറഞ്ഞു: ''നിങ്ങൾ ഇവിടെ പാർപ്പാൻ സന്തുഷ്ടന്മാരാമെന്നു വരികിലും എന്റെ സ്വരം അറിഞ്ഞ അതിനെ അനുസരിച്ചു നടക്കുമെന്നു വരികിലും നിങ്ങൾക്ക നന്മയായും ഇഷ്ടമായും ഉള്ള സാധ നങ്ങൾ സകലവും സംഭരിച്ചു തരികയും ആം ഞാൻ നിങ്ങളെ സൂക്ഷി ക്കയും നിങ്ങൾക്ക നല്ല ഇടയനായി ഭവിക്കയും ചെയ്യും.''
ഇടയൻ ഇടയ്ക്കിടെ ആട്ടിൻകുട്ടികളെ സന്ദർശിക്കുകയും അവരോടു തനിക്കുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശാന്തൻ ഇടയനോട് വളരെയധികം സ്‌നേഹവും വിധേയത്വവും കാട്ടി. പക്ഷേ അവിവേകി പുറം കാഴ്ചകളിലേക്കും ദുഷ്ടശക്തികളിലേക്കും ക്രമേണ ആകർഷിക്കപ്പെട്ടു. അവൻ ഇടയനിൽനിന്ന് അകന്നുകൊണ്ടിരുന്നു. ഒരു നാൾ ദുഷ്ടശക്തികളുടെ വലയിൽപെട്ട്, വ്യാമോഹം ബാധിച്ചവനായി, അവൻ കൂടുവിട്ട് ഓടിപ്പോയി. ഇടയന്റെ കൂട്ടിൽനിന്നു പുറത്തുപോയ അവന് ഭക്ഷണവും കിടപ്പും ഉറക്കവുമൊക്കെ മഹാദുരിതപൂർണമായിത്തീർന്നു. ഇടയന്റെ കൂട്ടിലെ നല്ല ജീവിതത്തെക്കുറിച്ചോർത്ത് അവൻ ദു:ഖിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം സിംഹം ദുഷ്ടക്കൂട്ടങ്ങളായ ആടുകളെ ഓടിച്ചുപിടിക്കുവാൻ ശ്രമിച്ചു. രക്ഷപെടാൻ ഒരു മാർഗവുമില്ലാതെയായ അവിവേകി ഇടയന്റെ കൂടു ലക്ഷ്യമാക്കി അതിവേഗം ഓടി. ഇടയന്റെ അടുത്തെത്താറായപ്പോഴേക്കും സിംഹവും ഏറ്റം സമീപം എത്തി. ''എന്നാറെ അവിവേകി “മുന്നൊട്ട ഇടയന്റെ കാൽകലെക്ക കുതിച്ചു ചാടി ശാന്തകരവും അനുതാപകരമായുമുള്ള നെത്രങ്ങൾകൊണ്ട ആയവന്റെ നെരെ നൊക്കി”
പിന്നെ ആ ആട്ടിൻകുട്ടിക്ക ഭവിച്ചത എന്തെന്ന ഞാൻ കെട്ടിട്ടില്ല. ഉത്തമനാം ഇടയൻ മഹാകാരുണ്യമുള്ളവനത്രെ ആകുന്നത എന്നും അവനൊട അപരാധം ചെയ്തിട്ടുണ്ടെന്ന ബൊധം വന്ന മൊചനത്തിന വെണ്ടിയും രക്ഷക്കവെണ്ടിയും അവന്റെ അരികിൽ വരുന്നവരെ രക്ഷിപ്പാൻ നല്ല മനസ്സ ഉള്ളവനാകുന്നു എന്നും നിശ്ചയമുണ്ട''
ഇടയനോടൊത്തുള്ള ശാന്തന്റെ ജീവിതസൗഭാഗ്യങ്ങളും ഇടയനിൽനിന്നു വിട്ടുപോയ അവിവേകിയുടെ ദുരിതങ്ങളും അതിദീർഘമായി വിവരിച്ചിരിക്കുന്നു. അമിതവിവരണം വായനയ്ക്കു മടുപ്പും ചെടിപ്പുമുണ്ടാക്കുന്നതാണെങ്കിലും ആഖ്യാനത്തിന്റെ ഭംഗികൊണ്ട്, പലപ്പോഴും അതറിയാതെ വായിച്ചുപോകാൻ കഴിയുന്നുണ്ട്.
ആദ്യം സൂചിപ്പിച്ചതുപോലെ ക്രൈസ്തവാശയ പ്രചാരണം ഈ കഥയുടെ വ്യക്തവും മുഖ്യവുമായ ലക്ഷ്യമാണ്. പരമാർഥിയായ പിതാവ്, ഉത്തമനായ ഇടയൻ, ആട്ടിൻകുട്ടികൾ, കൂട്ടിലേക്കുള്ള ഇടുങ്ങിയ വഴി, ഘോരനായ ശത്രു തുടങ്ങിയ ക്രൈസ്തവ സങ്കൽപ്പനങ്ങൾ ഇക്കഥയുടെ രചനയിൽ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. പിതാവ്, ഇടയൻ, ആട്, വാതിൽ, രക്ഷിതാവ് തുടങ്ങിയ പ്രയോഗങ്ങളൊക്കെ ക്രൈസ്തവ പദാവലിയുടെ ഭാഗമാണ്. നല്ല ഇടയനാകുന്ന ക്രിസ്തു, ആടുകൾക്കുവേണ്ടി ജീവൻ കൊടുക്കുന്ന ക്രിസ്തു തുടങ്ങിയവ സുവിശേഷങ്ങളിലെ പ്രശസ്ത രൂപകങ്ങളാണ്:
''ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതുകണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചു കളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.''”(ബൈബിൾ, യോഹന്നാന്റെ സുവിശേഷം അധ്യായം 10, വാക്യങ്ങൾ 11-17) ബൈബിളിൽ ആട്ടിൻകൂട്ടത്തെ ചിന്നിക്കുന്നതു ചെന്നായ ആണെങ്കിൽ, രണ്ട് ആട്ടിൻകുട്ടികളുടെ കഥയിൽ അതു സിംഹമാണെന്നുമാത്രം.
വിപദിധൈര്യം ഒരു കഥ
വിപദിധൈര്യം ഒരു കഥ ദീർഘമായ ഒന്നാണ്. പല അടരുകളായി പറഞ്ഞിട്ടുള്ള ഈ കഥയുടെ ആഖ്യാനരീതി വളരെ നന്നാണ്. മുത്തശ്ശിക്കഥയിൽ സംഭവങ്ങൾ ഒട്ടും മുഷിപ്പില്ലാതെ പറഞ്ഞു പോകുന്ന രീതിയാണ് വിപദിധൈര്യം ഒരു കഥയിലെ ആഖ്യാനത്തിനുള്ളത്. യാദൃച്ഛികമായുണ്ടാകുന്ന തരക്കേടുകൾ സഹിക്കുന്നതിനു കഴിവില്ലാത്ത, വിപത്തുകളിൽ അസ്ഥിരചിത്തനായിത്തീരുന്ന തെയൊഡൊർ എന്ന ബാലന്റെ കഥയാണ് ആദ്യത്തെ അടര്. തെയൊഡൊറിന്റെ കഥയ്ക്കുള്ളിൽ മറ്റൊരു കഥ ഉണ്ട്-ഹാർഡമാന്റെ കഥ. ഹാർഡമാന്റെ കഥയാകട്ടെ ഒരു കഥയിൽ തീരുന്നില്ല; ഒന്നിനു പുറകേ മറ്റൊന്നായി തുടർന്നു പോകുന്ന അനവധി കഥകളുടെ ഒരു പരമ്പരയാണത്. ഘടനാപരമായി നോക്കുമ്പോൾ തെയൊഡൊറിന്റെ കഥയിലെ ഉപാഖ്യാനമാണു ഹാർഡമാന്റെ കഥ. പക്ഷേ ഉപാഖ്യാനം പ്രധാന കഥയെക്കാൾമുഖ്യമായിത്തീരുന്ന ആഖ്യാനകൗശലമാണ്, കഥ മുഴുവൻ വായിച്ചുകഴിയുമ്പോൾ നമു ക്കു കാണാൻ കഴിയുന്നത്. തെയൊഡൊറിന്റെ കഥയെ ഹാർഡമാന്റെ കഥയുമായി ബന്ധിപ്പിക്കുന്നത് തെയൊഡൊറിന്റെ അച്ഛനാണ്- കാറൽ ടൻ.
ബുദ്ധിയും മിടുക്കും മര്യാദയുമുള്ള പയ്യനാണു തെയൊഡൊർ. പക്ഷേ അവനൊരു ദോഷമുണ്ട്-വിപദിധൈര്യം ഇല്ല. ഒരു ചെറിയ ദുരനുഭവംപോലും അവനെ തളർത്തിക്കളയും. അച്ഛൻ അവനു പ്രത്യേകം വേർതിരിച്ചു നൽകിയ ചെറിയ തോട്ടത്തിൽ, ഒരു ദിവസം ഒരു പന്നിക്കൂട്ടം കടന്നു കയറി, തോട്ടമാകെ നശിപ്പിച്ചു. ആ കാഴച അവനു സഹിക്കാൻകഴിഞ്ഞില്ല. ഇടനെഞ്ചുപൊട്ടി കുറേനേരം തോട്ടത്തിൽ നിന്നിട്ട്, ദേഷ്യവും ദു:ഖവും സഹിക്കാനാകാതെ, മനസ്ഥൈര്യം നഷ്ടപ്പെട്ട അവൻ ഒരു തൂമ്പയെടുത്ത്, തോട്ടത്തിൽ അവശേഷിച്ചിരുന്ന കൃഷികളും പൂച്ചെടികളുംകൂടി കിളച്ചുമറിച്ചു കളഞ്ഞു.
കാറൽടൻ ദൂരെനിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. വിപദി ധൈര്യമില്ലാതെ, പ്രതികൂലതകളിൽ തളർന്നു വീണുപോകുന്ന ഈ ദുസ്വഭാവം മകനിൽ വളർന്നുവരുന്നത് നന്നല്ലെന്നു നിശ്ചയിച്ച കാറൽടൻ ജീവിതത്തിൽ പ്രതികൂലതകൾമാത്രം നേരിട്ട, അവിടെനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റ ഹാർഡമാനെ മകനു പരിചയപ്പെടുത്തിക്കൊടുക്കണമെന്നു തീരുമാനിച്ചു. ക്ഷമാശക്തിയോടെ ഓരോരോ അനർത്ഥങ്ങൾ അനുഭവിച്ചവരിൽ ഒന്നാമനാണു ഹാർഡമാൻ.”അയാളുടെ ജീവിതകഥ തന്റെ മകന്റെ കണ്ണു തുറപ്പിക്കുമെന്ന് ആ പിതാവിനു നിശ്ചയമുണ്ടായിരുന്നു.
ഉച്ചതിരിഞ്ഞ് തെയൊഡൊറും കാറൽടനുംകൂടി ഹാർഡമാന്റെ വീട്ടിലെത്തി. കാറൽടൻ ഹാർഡമാനോടു പറഞ്ഞു: ''ഹാർഡമാൻ അവർകളെ ഞാൻ നിൻ സംഗതികൾ ഒട്ട പല പൊഴുതും കെട്ടിട്ടുണ്ട മുഴുവൻ നല്ല വിവരം ഗ്രഹിച്ചിട്ടില്ലതാനും ആ വൃത്താന്തം എന്നൊടും എന്നുണ്ണിയൊടും കൃപയാ പറയുമെങ്കിൽ വളരെ ഉപകാരമെന്ന തോന്നുന്നു.'' അങ്ങനെ, ഈ ലോകത്തിൽകിടന്നു കീൾമെൽ മറിഞ്ഞിരിക്കുന്നവനായ ഹാർഡമാൻ അവന്റെ ദുരിതകഥകളുടെയും ദുഃഖാനുഭവങ്ങളുടെയും സുദീർഘചരിത്രം പറഞ്ഞുതുടങ്ങി. ഒന്നിനു പുറകേ മറ്റൊന്നായെത്തി, പന്നിക്കൂട്ടം കൃഷിത്തോട്ടത്തെയെന്നപോലെ, അവന്റെ ജീവിതത്തെ ഓരോ തവണയും കശക്കിയെറിഞ്ഞുകളഞ്ഞ തീവ്രാനുഭവങ്ങൾക്കുമുമ്പിൽ വിപദിധൈര്യത്തോടും മനസ്ഥൈര്യത്തോടുംകൂടി ഹാർഡമാൻ പിടിച്ചുനിന്നു. അതുകൊണ്ട് അയാൾക്ക് ദുർവിധികളുടെ കൈയിൽനിന്നു സ്വന്തം ജീവിതം പിടിച്ചുവാങ്ങിയെടുക്കാനും കുടുംബം നിലനിർത്താനും കഴിഞ്ഞു. മദ്യപനായ അച്ഛൻ സ്വത്തു മുഴുവൻ നശിപ്പിച്ച് ഹാർഡമാനെയും കുടുംബത്തെയും ഒന്നുമില്ലായ്മയിലേക്കു തള്ളിവിട്ടത്, അവന് കപ്പലിൽ ഒരു ജോലിക്കാരനായി പോകേണ്ടിവന്നത്, മൊറൊക്കൊയിൽവെച്ച് കപ്പൽഛേദം വന്നത്, ഒരു വിധം കരപറ്റി എത്തിച്ചേർന്ന നാട്ടിൽ രാജാവിന് അടിയാനായിത്തീർന്നത്, യജമാനന്റെ വീടു കൊള്ളചെയ്യാൻ വന്ന കള്ളന്മാരെ നേരിട്ടതും അവരിൽനിന്ന് പരിക്കേറ്റതും, മോചനംനേടി ഇംഗ്ലണ്ടിലേക്കു പോകുന്ന ഒരു കപ്പലിൽ കയറി ഡൌൺസിൽ എത്തിയപ്പോൾ രാജാവിന്റെ ദാസ്യവൃത്തിയിലേക്കു ബലാൽക്കാരമായി നിയോഗിക്കപ്പെട്ടത്, അവിടെനിന്നു മോചനംനേടി ലണ്ടനിൽ എത്തി സ്വസ്ഥജീവിതം ആഗ്രഹിച്ച് ഒരു കച്ചവടത്തിൽ പങ്കുകാരനായിച്ചേർന്നു കബളിപ്പിക്കപ്പെട്ടത്, പിന്നീടു ദീർഘകാലം അധ്വാനിച്ച് ഒരു ചെറുപുരയും പറമ്പും ഉണ്ടാക്കി അതിൽ ഒരുവിധം സന്തോഷത്തോടെ ജീവിച്ചുവരുമ്പോൾ ദൂരെ സമുദ്രത്തിൽനിന്നു എടുത്തുണ്ടാക്കിയ കൃഷിസ്ഥലത്തു സഹായിയായി പോയതും എല്ലാം കടലെടുത്തു പോയതും, ദുരിതങ്ങളിൽപ്പെട്ടു മൂത്തപൈതൽ മരിച്ചത്, വണ്ടിക്കൂലിക്കുപോലും പണമില്ലാതെ പുതിയൊരു ജീവിതം തേടി ഭാര്യയെയും കുഞ്ഞുങ്ങളെയുമായി ദീർഘദൂരം കാൽനടയായി യാത്ര ചെയ്യേണ്ടിവന്നത്, പിന്നെയും ഒരു യജമാനന്റെ പാട്ടക്കാരനായതും പഴയ കാര്യസ്ഥൻ മാറി പുതിയ ആൾ വന്നപ്പോൾ വീടും കൃഷിസ്ഥലവും ഒഴിഞ്ഞു കൊടുക്കുകയോ പാട്ടം കൂട്ടിനൽകുകയോ വേണമെന്നു പറഞ്ഞതും, യജമാനനെ  നേരിൽകണ്ട് കരുണയാചിക്കാൻ ലണ്ടനിലേക്കു പോകുംവഴി വണ്ടി മറിഞ്ഞ് തലപൊട്ടി ബോധംകെട്ടും തോളെല്ലു പൊട്ടിയും മൃതപ്രായനായി കഴിയേണ്ടിവന്നത്, എല്ലാം നശിച്ചവനായി തിരിച്ചു വരുമ്പോൾ ഭാര്യ രോഗിണിയായതും കുട്ടികൾ പട്ടിണിയാൽ കഷ്ടപ്പെടുന്നതും കാണേണ്ടിവന്നത്-ഇങ്ങനെ അസാധാരണ ദുരിതങ്ങൾമാത്രമായിരുന്നു ഹാർഡമാന്റെ ജീവിതസമ്പാദ്യം.
പക്ഷേ വിപത്തുകളൊന്നിന്റെയും മുമ്പിൽ അയാൾ തളർന്നു പോയില്ല. ഭാഗ്യത്തിന് നല്ലവനായ പഴയ കാര്യസ്ഥനെ കണ്ടുമുട്ടി. വീണ്ടും അയാളുടെ സേവകനായി ജോലി നേടി. ഒപ്പം അമിതാധ്വാനം ചെയ്ത് സ്വന്തമായി പുരയും കൃഷിത്തോട്ടവുമുണ്ടാക്കി. വേണ്ടതിലധികം സമ്പത്തിന്റെ ഉടമയായി. വിപദിധൈര്യത്തിന്റെ അടിത്തറമേൽ പടുത്തുയർത്തിയ ജീവിതത്തെക്കുറിച്ച് ഹാർഡമാന്റെ നാവിൽനിന്നു കേട്ട തെയൊഡൊർ ഒരു കാര്യം മനസ്സിലാക്കി-ക്ഷമയും നിലയും ഉണ്ടായാൽ അവസാനം സിദ്ധി നന്നാകും. ഹാർഡമാന്റെ അനുഭവകഥനം തെയൊഡൊറിന്റെ ജീവിതത്തെ പരിവർത്തിപ്പിച്ചു. വിപദിധൈര്യത്തിന്റെ അഭാവംകൊണ്ടു കിളച്ചുമറിച്ച തന്റെ ചെറിയ കൃഷിത്തോട്ടം വീണ്ടും പൂർവസ്ഥിതിയിലാക്കാൻ അവൻ തീരുമാനിച്ചു.
ഹാർഡമാന്റെ കഥ ആലേഖനം ചെയ്തിരിക്കുന്നതു ദുരിതത്തിന്റെ കടുംവർണം ഉപയോഗിച്ചാണ്. കടുംവർണങ്ങളും കനത്ത വരകളുമാണല്ലോ കുട്ടികളുടെ മനസ്സിൽ എളുപ്പം പതിയുന്നത്.
വളരെ ലളിതമായ ഒരു പ്രമേയത്തിലൂടെ ഏറെ ഗരിമയുള്ള ഒരു ജീവിതദർശനം ആവിഷ്‌ക്കരിക്കുന്ന ജ്ഞാനിപ്പൈതൽ എന്ന കൃതിയിലേതുപോലെ വളരെ ഗൗരവമുള്ളൊരു ജീവിതദർശനം ഈ കഥയിലും കാണാം. ഉൽപ്പത്തിക്കും ഒടുവിലെ നാശത്തിനുമിടയ്ക്കുള്ള ക്ഷണിക പ്രതിഭാസമായ ജീവിതം ദുഃഖാകീർണമാണെന്നും എല്ലാം ക്ഷമയോടെ അനുഭവിച്ചും പ്രത്യാശയോടെ പ്രതിസന്ധികൾ മറികടന്നുംമാത്രമേ ജീവിതത്തിന് അർഥം കൊടുക്കാൻ കഴിയൂ എന്നുമുള്ള ദർശനം. ക്ഷിപ്രകോപംകൊണ്ട് ജീവിതത്തെ അഭിമുഖീകരിച്ചാൽ പൂന്തോട്ടവും മരുഭൂമിയാകും; മറിച്ചായാലോ? മരുഭൂമിയും പൂന്തോട്ടമാകും. ഹാർഡ്മാന്റെ കഥയിൽനിന്ന് തെയൊഡൊർ പഠിക്കുന്ന കഥയും തെയൊഡൊറിന്റെ കഥയിൽനിന്ന് കുട്ടികൾ മനസ്സിലാക്കുന്ന കഥയും ഇതാണ്. നിസ്സാരങ്ങളെന്നു തോന്നുന്ന ഒത്തിരി അനുഭവകഥകളിലൂടെ ഊറിത്തെളിഞ്ഞുവരുന്നത് അനർഘദർശനത്തിന്റെ മുത്തുകളാണ്. ചെറിയ വാക്കുകളിലൂടെ, ചെറിയ സംഭവങ്ങളിലൂടെ വലിയ ജീവിതക്കാഴ്ച നൽകുന്ന ഈ കഥ കുട്ടികളെ മഹത്വമുള്ള ജീവിതാദർശത്തിന്റെ കൂട്ടുകാരാക്കുന്നു.
ജോർജ്ജിന്റെയും അവന്റെ ചക്രത്തിന്റയും കഥ
ജോർജ്ജിന്റെയും അവന്റെ ചക്രത്തിന്റയും കഥ നല്ല ഒരു ബാലസാഹിത്യകൃതിയാണ്. കുട്ടികൾ ലൗകികമോഹങ്ങളിൽപ്പെട്ടു വഴിതെറ്റി പ്പോകുന്നതിന്റെയും ദുർവ്യയക്കാരായിത്തീരുന്നതിന്റെയും അപകടങ്ങളിലേക്ക് ഈ കഥ വിരൽചൂണ്ടുന്നു. കച്ചവടസ്ഥാപനങ്ങൾ ധാരാളമുള്ള ഒരു തെരുവിലെ വീട്ടുവാതിൽക്കലിരുന്ന്, ആ കടകളിലെ സാധനങ്ങളിൽ പലതും കിട്ടിയാൽ കൊള്ളാമായിരുന്നുവെന്ന് ജോർജ്ജ് എന്ന കൊച്ചു കുട്ടി ചിന്തിച്ചു. പക്ഷേ അതൊന്നും വാങ്ങാൻ അവന്റെ കൈയിൽ പണം ഇല്ല. ഇഷ്ടംപോലെ എന്തും വാങ്ങാൻ കഴിയുംവിധം ഒരു പണക്കാരനാകേണ്ടതായിരുന്നുവെന്ന് അവൻ വിലപിച്ചു. ഇതുകേട്ട് അവന്റെ പിതാമഹൻ അവനോടു പറഞ്ഞു-''ലോകത്തിലുള്ള എല്ലാ സമ്പത്തും ഈശ്വരന്റേതാണ്. ആവശ്യമുള്ളവർക്ക് അതു ദൈവം നൽകുന്നു. നിനക്കു പണം ആവശ്യമില്ലെന്ന് ഈശ്വരനു തോന്നുന്നതുകൊണ്ട് നിനക്കു പണം തരുന്നില്ല.'' പക്ഷേ ജോർജിന്റെ മറുചോദ്യം ഇങ്ങനെ ആയിരുന്നു-''എനിക്കു പണം ഉണ്ടാകേണ്ട എന്നു ദൈവം നിശ്ചയിച്ചത് എന്തുകൊണ്ട്; എനിക്കു പണം ഉണ്ടെങ്കിൽ അതു നല്ല കാര്യങ്ങൾക്കു ഉപയോഗിക്കരുതോ?'' കുറച്ചുനേരം പരസ്പരം പല കാര്യങ്ങളും സംസാരിച്ചതിനുശേഷം മുത്ത ച്ഛൻ ജോർജിനോടു പറഞ്ഞു-''നന്നായി ചെലവാക്കുമെങ്കിൽ ഞാൻ ഇന്ന് നിനക്ക് ഒരു ചക്രം തരാം. അതുകണ്ടിട്ട് നാളെ ഒരു രൂപ തരാം.''
മുത്തച്ഛൻ നൽകിയ ഒരു ചക്രവുമായി വീട്ടുവാതിൽക്കൽ കൽപ്പടവിൽ ഇരുന്ന് ജോർജ് ആലോചിച്ചു-പിതാമഹനെ പ്രസാദിപ്പിക്കാൻ കഴിയുംവിധം ഈ ഒരു ചക്രം എങ്ങനെ ചെലവഴിക്കും? എങ്കിലല്ലേ നാളെ ഒരു രൂപ കിട്ടൂ? അങ്ങനെയിരിക്കെ വട്ടിയിൽ മുന്തിരിങ്ങയുമായി കടന്നു വന്ന കച്ചവടക്കാരൻ ചക്രത്തിനു പന്ത്രണ്ടുവീതം മുന്തിരിങ്ങ കൊടുക്കാം; വാങ്ങിക്കൊള്ളാൻ പറഞ്ഞു. ജോർജ് മുന്തിരിങ്ങ വാങ്ങി. ആരോടും പറയാതെ, ആർക്കും കൊടുക്കാതെ അതു മുഴുവൻ തിന്നുകയും ചെയ്തു. എല്ലാം പച്ച മുന്തിരിങ്ങയായിരുന്നു. അതു തിന്ന ജോർജിന് അസുഖം പിടിച്ചു; മരുന്നു കഴിക്കേണ്ടി വന്നു. പിറ്റേദിവസം ജോർജിന്റെ അസുഖം കുറച്ചു ഭേദമായപ്പോൾ പിതാമഹൻ പറഞ്ഞു-''നീ ചക്രം ദുർവ്യയം ചെയ്തതുകൊണ്ട് ഇനി ഞാൻ നിനക്ക് രൂപ തരില്ല.''
അപ്പോൾ ജോർജ് പറഞ്ഞു-''മുത്തച്ഛാ ആ മുന്തിരിങ്ങ ചെയ്ത പിഴയാണത്. എനിക്ക് ഒരു ചക്രംകൂടി താ. ഞാൻ അതു നന്നായി ചെലവഴിക്കാം.'' ഒന്നുകൂടി പരീക്ഷിക്കാൻ മുത്തച്ഛൻ ഒരിക്കൽകൂടി ചക്രം കൊടുത്തു. ജോർജ് ആലോചിച്ചു-തിന്നാനുള്ള സാധനം വാങ്ങി ഇന്നലെ അബദ്ധമുണ്ടാക്കി. ഇന്നതു വേണ്ട. മറ്റെന്തെങ്കിലും വാങ്ങാം. ജോർജ് വളരെ ആലോചിച്ചതിനുശേഷം ഒരു ചക്രം കൊടുത്ത് ഒരു പിച്ചാത്തി വാങ്ങി. ഉപയോഗമുള്ള സാധനമാണല്ലോ? അതുമായി തോട്ടത്തിലെത്തി, ഒരു കമ്പുവെട്ടി. പക്ഷേ വെട്ടുകൊണ്ടതു ജോർജിന്റെ കൈയ്ക്കായിരുന്നു.
മരുന്നു വെച്ചുകെട്ടി, ഏതാനും നാളുകൾക്കുശേഷം ജോർജിന്റെ മുറിവു കരിവായപ്പോൾ മുത്തച്ഛൻ പറഞ്ഞു-''ഞാൻ രണ്ടാമതുതന്ന ഒരു ചക്രംകൊണ്ടും നിനക്കു ഗുണമുണ്ടായില്ല.'' ഇതുകേട്ട ജോർജ് മുത്തച്ഛനോടു പറഞ്ഞു-''ഒരിക്കൽകൂടി ഒന്നു പരീക്ഷിച്ചുനോക്കണേ. എനിക്ക് ഇപ്പോൾ കുറേക്കൂടി അറിവായി. മുത്തച്ഛൻ ഒരു ചക്രംകൂടി തന്നാൽ അതു നല്ലവിധം ചെലവാക്കി, ഞാൻ ഒരു രൂപയ്ക്കുള്ള യോഗ്യത നേടാം.'' മുത്തച്ഛൻ പിന്നെയും ജോർജിന് ഒരു ചക്രം കൊടുത്തു. അതു വാങ്ങിക്കൊണ്ടുപോയ ജോർജ് ആലോചിച്ചു-ഇതുകൊണ്ട് തിന്നാനൊന്നും വാങ്ങുകയില്ല, പിച്ചാത്തിയും വാങ്ങിക്കുകയില്ല; ഒരു ചരടുരുളവാങ്ങി പോക്കറ്റിൽ സൂക്ഷിക്കും. ഒരു കഷണം വേണമെന്ന് ആരെങ്കിലും പറ ഞ്ഞാൽ അതിൽനിന്നു കൊടുക്കും. അങ്ങനെ ഉപകാരമായി ഒരു ചക്രം ചെലവഴിച്ചാൽ പിതാമഹൻ നാളെ ഒരു രൂപ തരും. ചരടുരുള വാങ്ങി, അതുമായി തോട്ടത്തിലെത്തിയപ്പോൾ ജോർജിന് ഒരു ആശയം തോന്നി. ഈ ചരടിന് എന്തുമാത്രം നീളം ഉണ്ടെന്നു നോക്കാം. ചരടിന്റെ ഒരറ്റം അവൻ ഒരു മരത്തിൽ കെട്ടി. മറ്റേ അറ്റം ദൂരെ മറ്റൊരു മരത്തിലും കെട്ടി. അങ്ങനെ ചരട് തോട്ടത്തിനു വിലങ്ങനെ ഇടമുറിച്ചു നിന്നു. പിന്നീടു ജോർജ് മറ്റൊരിടത്തേക്കു നോക്കിക്കൊണ്ടിരിക്കെ മുത്തച്ഛൻ തോട്ടത്തിൽ നടക്കാൻ വന്നു. വാർധക്യം മൂലം കണ്ണു ശരിക്കു കാണാൻ കഴിയാതിരുന്ന മുത്തച്ഛൻ ചരടിൽത്തട്ടി താഴെവീണു. ജോർജ് ഓടിപ്പോയി ചിലരെ വിളിച്ചു കൊണ്ടുവന്നു. മുത്തച്ഛനെ വീട്ടിൽ കൊണ്ടുപോയി കിടത്തി. സ്‌നേഹവാനായ മുത്തച്ഛൻ വീണു കിടപ്പിലായതോർത്ത് ജോർജ് ഒരുപാടു നേരം കരഞ്ഞു.
മുത്തച്ഛനും അച്ഛനുമൊക്കെ ജോജിനോടു ക്ഷമിച്ചു. പിന്നീട് ജോജിന്റെ പിതാവ് അവന് ഒരു രൂപാ കൊടുത്തു. മുത്തച്ഛൻ കൊടുത്ത മൂന്നു ചക്രം ദുർവ്യയം ചെയ്തതിൽ മനഃപ്രയാസം തോന്നിയ അവൻ അതു വാങ്ങാൻ മടിച്ചു. എങ്കിലും പിതാവു നിർബന്ധിച്ചപ്പോൾ വാങ്ങി. അതുമായി മുത്തച്ഛന്റെ അടുത്തുചെന്ന്, ആ പണം എങ്ങനെ ചെലവഴിക്കണമെന്നു ചോദിച്ചു. മുത്തച്ഛൻ ജോർജിനെക്കൊണ്ട് ആ പണത്തിന് ഒരു വേദപുസ്തകം വാങ്ങിപ്പിച്ച്, ആ പുസ്തകം തൊമ്മാസ് എന്ന ഒരുവന് ദാനം ചെയ്യിച്ചു.
ഒരാൾക്ക് ആവശ്യമില്ലാത്ത വസ്തു അയാൾക്കു കിട്ടുന്നതു പൊല്ലാപ്പിനു കാരണമാകുമെന്നൊരു ഗുണപാഠം ഈ കഥ കുട്ടികൾക്കു നൽകുന്നു. ആഖ്യാനവും സംഭാഷണവും ഇടകലർത്തി കഥാരചന നിർവഹിച്ചിരിക്കുന്നതുമൂലം രചനാരീതി കുറേക്കൂടി ഹൃദ്യമായിത്തീർന്നിരിക്കുന്നു. മൂലഭാഷയിലെ ആശയങ്ങൾ ലക്ഷ്യഭാഷാവഴക്കങ്ങളിൽ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ് പരിഭാഷ അർഥവത്തും സ്വാഭാവികവുമാകുന്നത്. ഈ കാഴ്ചപ്പാടിൽ, ഈ കഥയിലെ ചക്രം, ഭഗവാൻ തുടങ്ങിയ പ്രയോഗങ്ങൾ ശ്രദ്ധേയമാണ്.
എഡ്‌വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ
ആറാമവന്റെ ചരിതം
ഇത് എ.ഡി. 1547 മുതൽ 1553 വരെ ഇംഗ്ലണ്ടിന്റെയും അയർല ണ്ടിന്റെയും രാജാവായിരുന്ന എഡ്വേർഡ് ആറാമന്റെ (ജനനം: ഒക്‌ടോ.12, 1537; മരണം: ജൂലൈ 6, 1553) ജീവചരിത്രമാണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ കോംപാക്ട് ഡിസ്‌ക് വേർഷനിൽ എഡ്വേർഡ് ആറാമന്റെ ജീവചരിത്രത്തെക്കുറിച്ച് ഇങ്ങനെ വായിക്കാം:
“Edward was King Henry VIII’s only legitimate son; his mother, Henry’s third wife, Jane Seymour, died 12 days after his birth. Although Edward has traditionally been viewed as a frail child who was never in good health, some recent authorities have maintained that until several years before his death he was a robust, athletically inclined youth. His tutors found him to be intellectually gifted, a precocious student of Greek, Latin, French, and Theology. On Jan. 28, 1547, Henry VIII died and Edward succeeded to the throne.
Henry had decreed that during Edward’s minority the government was to be run by a council of regency; in fact, Edward’s uncle Edward Seymour, duke of Somerset, wielded almost supreme power as regent, with the title of protector, until he was overthrown in 1549 by the unscrupulous John Dudley, earl of Warwick (soon to be duke of Northumberland). The young king was the mask behind which Northumberland controlled the government. The measures taken by both Somerset and Northumberland to consolidate the English Reformation, however, agreed with Edward’s own intense devotion to protestantism.
In January 1553 Edward showed the first signs of tuberculosis, and by May it was evident that the disease would be fatal. Working with Northumberland, he determined to exclude his two half-sisters, Mary and Elizabeth, from the succession and to put Northumberland’s daughter-in-law, Lady Jane Grey, and her male heirs in direct line for the throne. As a result, a power struggle erupted after Edward’s death. Lady Jane Grey ruled for nine days (July 10-19, 1553) before she was overthrown by the more popular Mary I (reigned 1553-58).
Edward displayed a potential for effective administration, but many scholars have felt that, had he lived, his religious zeal and extreme obstinacy might have imprinted rigidity and narrowness on the Church of England.”
ഈ ജീവചരിത്രക്കുറിപ്പിന് ആധാരമായ ജീവിതമാണ് മൂലകൃതിയിലെ 88 മുതൽ 117 വരെയുള്ള മുപ്പതു പേജുകളിൽ ദീർഘമായി വിവരിച്ചിരിക്കുന്നത്.
അഞ്ച് അധ്യായങ്ങളിലായാണ് എഡ്വാർഡ... ചരിതം വിവരിച്ചിരി ക്കുന്നത്. ഓരോ അധ്യായത്തിനും പ്രത്യേകം തലക്കെട്ടു നൽകിയിട്ടുണ്ട്. അവ ഇനി പറയും പ്രകാരമാണ്: പ്രഥമൊധ്യായം-ഇതിൽ എഡ്വാർഡ രാജാവിൻ ജനനത്തിന്റെയും പട്ടാഭിഷെകത്തിന്റെയും വിവരം ചൊല്ലുന്നു. രണ്ടാം അധ്യായം-എഡ്വാർഡ രാജാവിന്റെ വിദ്യാഭ്യാസാസക്തിയും എംഗലാന്തിൽ ജനങ്ങൾക്ക നന്മയ്ക്കായി ഇന്നിന്ന കാര്യങ്ങൾ ചെയ്തു എന്നും ഇതിൽ ചൊല്ലുന്നു. മൂന്നാം അധ്യായം-ഇതിൽ എഡ്വാർഡ രാജാവിൻ ദൈവഭക്തിയുടെ രസമയമാം ദൃഷ്ടാന്തങ്ങളെ ചൊല്ലുന്നു. നാലാം അധ്യായം-ഇതിൽ എഡ്വാർഡ രാജാവിന്റെ ശുദ്ധമായും ആനന്ദമായും ഉള്ള മരണത്തെ ചൊല്ലുന്നു. അഞ്ചാം അധ്യായം-എഡ്വാർഡ രാജാവിന്റെ കഥ ഇതിൽ സമാപ്തമാകുന്നു. ആദ്യ അധ്യായത്തിന് സംസ്‌കൃതരീതിയിൽ പ്രഥമൊധ്യായം എന്നു പേരിട്ടിരിക്കുന്നതും തുടർന്നുള്ള അധ്യാ യങ്ങളിൽ ആ രീതി ഉപേക്ഷിച്ചിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. അതു പോലെ എംഗലാന്തിൽ... കഥയിൽ (മാർജെരിയുടെ കഥ) കഥ 1, കഥ 2,... എന്നിങ്ങനെയാണു ഭാഗം തിരിച്ചിരുന്നതെങ്കിൽ എഡ്വാർഡ... ചരിതത്തിൽ അധ്യായങ്ങളായാണു തിരിച്ചിരിക്കുന്നത്. വിദ്യാർഥികളെയും ശിശുക്കളെയും ഉദ്ദേശിച്ചു രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ ജീവചരിത്രകൃതി. 'എടൊ അധ്യായി' എന്നുള്ള അഭിസംബോധന ഇതിൽ ആവർത്തിക്കുന്നുണ്ട്. 'ഈശ്വര -കരുണാനിമിത്തം എൻ പ്രാർത്ഥനയെ ശ്രവിക്കണമെ പിതാവൊടും വിശുദ്ധാത്മാവൊടും കൂടെ നിനക്ക സകല ബഹുമാനവും മഹത്വവും എന്നും ഉണ്ടാകെണം ആമീൻ'’എന്ന് ശിശുക്കൾ ചൊല്ലേണ്ട പ്രാർഥനയോടുകൂടിയാണ് ജീവചരിത്രം അവസാനിപ്പിച്ചിരിക്കുന്നത്.
എഡ്വേർഡ് ആറാമൻ രാജാവിന്റെ ജനനംമുതൽ മരണംവരെയുള്ള പ്രധാനസംഭവങ്ങൾ, ഭരണാധികാരി എന്ന നിലയിലെ പ്രവർത്തനങ്ങൾ, സ്വഭാവഗുണങ്ങൾ, ദർശനം ഇവയെല്ലാം വിപുലമായി ഈ കൃതിയിൽ വിശദീകരിച്ചിട്ടുണ്ട്. എഡ്വേർഡ് ആറാമന്റെ ജീവിതകാലം വളരെ ഹ്രസ്വമായിരുന്നു-പതിനാറു വർഷം തികച്ചില്ല. പക്ഷേ പേപ്പസി(ുമുമര്യ) യ്‌ക്കെതിരായി പ്രോട്ടസ്റ്റാന്റിസം (മതനവീകരണപ്രസ്ഥാനം) ഇംഗ്ലണ്ടിൽ പ്രതിഷ്ഠിക്കപ്പെട്ടത് എഡ്വേർഡ് ആറാമന്റെ കാലത്താണെന്നുള്ളതുകൊണ്ട് ബ്രിട്ടീഷ് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ള നാമമാണു അദ്ദേഹത്തിന്റേത്. എഡ്വാർഡ് ആറാമന്റെ ഈ ജീവചരിത്രം മലയാളത്തിലെ ആദ്യ ജീവചരിത്രകൃതിയാണ്.
ചെറുപൈതങ്ങൾക്ക... കഥകളിലെ ഇതിനുമുമ്പു പരിചയപ്പെട്ട കൃതികളെ അപേക്ഷിച്ച്, എഡ്വാർഡ... ചരിതത്തിന്റെ ഭാഷാശൈലി കുറേക്കൂടി മെച്ചമാണ്. ഉദാഹരണത്തിനുവേണ്ടി ഒരു ഭാഗം ഉദ്ധരിക്കാം:
''ക്രിസ്‌തൊസ് നമുക്ക പ്രാണനെയും ശ്വാസത്തെയും സകലത്തെയും നൽകുന്നതുകൊണ്ടും നമ്മുടെ ദെഹികൾക്ക ഇടയനായി ആ ആടകൾക്കവെണ്ടിയും ആ നിവഹത്തിൽ ഉള്ള ആട്ടിൻകുട്ടികൾക്ക വെണ്ടിയും തൻ പ്രാണനെതന്നെ ത്യജിച്ചതുകൊണ്ടും നാം എവരും അവന പ്രഭാവത്തിന്നും മഹത്വത്തിന്നും ആയിട്ടതന്നെ വസിക്കുന്ന അർഹതയും ഉചിതവുമുള്ളതാകുന്നു ഈശ്വരൻ യെശു തൻ ജനങ്ങൾക്ക ഇടയൻമാത്രമല്ല രാജാവാകയുമുണ്ട യെശുവിൻ സംഗതിയെ വിശുദ്ധലെഖനങ്ങളിൽ പാരായണം ചെയ്യുന്നത തന്നെപൊര അവൻ നമ്മൊട അതിപ്രിയനായി ഇരിക്കെണ്ടുന്നവനാകുന്നു അവനെകുറിച്ച സ്‌നെഹം നമ്മുടെ മനക്കാമ്പിൽ പറ്റി ഇരിക്കെണം മനസ്സിൽ അവനെകുറിച്ച സ്‌നെഹം പറ്റികഴിഞ്ഞാൽ അപ്പൊൾ തൊട്ടത്തിൽ ഒരു ചാരുവൃക്ഷം പോലെ ബാല്യത്തിൽ തന്നെ ഭക്തിയാം കമനീയ സുഗന്ധപുഷ്പങ്ങൾ ഉണ്ടായി യെശു ക്രിസ്‌തൊസിൻ മൂലമായി ദൈവമഹത്വത്തിനും സ്തുതിക്കും വെണ്ടുന്ന ധാർമ്മികത്വമാം ഫലങ്ങൾ സമയത്തിങ്കൽ ഉളവായീടും-നീ ഇപ്പൊൾ വായിച്ച ഈ ചരിതനാഥനാം രാജകുമാരൊത്തമൻ ഇങ്ങിനെതന്നെ ചെയ്തു അവനെ പൂർവ്വത്തിൽ ബുധന്മാർ ഗ്രെത്ത ബ്രിത്തെനിൽ ജനിച്ച യൊശിയാഉ എന്നും എഡ്‌വാർഡ രാജർഷി എന്നും വിളിച്ചുകൊണ്ടിരുന്നാർ''
മനസ്സുറപ്പിന്റെ സംഗതി
മനസ്സുറപ്പിന്റെ സംഗതി എന്ന കഥ പ്രത്യുൽപ്പന്നമതിത്വത്തിന്റെ മഹത്വത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. ജീവിതയാത്രയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ചെറുതും വലുതുമായ പ്രതികൂലതകൾക്കു മുമ്പിൽ തളരുകയോ തകരുകയോ ചെയ്യരുതെന്ന സന്ദേശം നൽകുന്ന വിപദിധൈര്യം ഒരു കഥയോടു അടുത്തുനിൽക്കുന്ന ഈ കഥ സദ്യ:പ്രതികരണം വേണ്ടിവരുന്ന ജീവിതസന്ദർഭങ്ങളിൽ അന്ധാളിച്ചു നിന്നുപോയാലുണ്ടാകുന്ന നഷ്ടങ്ങളെയും ഔചിത്യപൂർവം പെരുമാറിയാൽ ഒഴിവാക്കാവുന്ന അപകടങ്ങളെയുംകുറിച്ച്, അനവധി ഉപകഥകളുടെ സഹായത്തോടെ വിവരിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള മതപ്രബോധനമോ മതപ്രചാരണമോ ഈ കഥയിൽ ഇല്ല. മറ്റു ചില കഥകളിലേതുപോലെ ക്രൈസ്തവ തത്ത്വങ്ങളെക്കുറിച്ചോ യേശുവിനെക്കുറിച്ചോ ഈ കഥയിൽ പരാമർശിക്കുന്നുമില്ല. തികച്ചും മതേതരസ്വഭാവമുള്ള ഒരു കഥയാണിത്.
ഒരു യജമാനസ്ത്രീ കൊത്തിച്ചു ചോര കളയണമെന്നുവെച്ച് ഒരു വൈദ്യനെ വരുത്തി. വൈദ്യൻ പുരമുറിയിൽ കടന്ന ഉടനെ യജമാന സ്ത്രീയുടെ മകൾ എലിശാബെത്ത ഞെട്ടി വേഗത്തിൽ പോകാനൊരുങ്ങി. അപ്പോൾ അമ്മ അവളെ തിരികെവിളിച്ചു പറഞ്ഞു, എലിശാബെത്തേ പോകരുത്. നീ എന്റെ അടുത്തുതന്നെ നിൽക്കണം. അപ്പോൾ മകൾ പറഞ്ഞു, ''അയ്യോ അമ്മേ കൊത്തിച്ചു ചോര കളയുന്നതും അമ്മയ്ക്കു വേദനിക്കുന്നതുമൊന്നും കണ്ടു സഹിച്ചുകൊള്ളാൻ എനിക്കു വയ്യ.'' അമ്മ പറഞ്ഞു-''എടീ എനിക്ക് അത് അനുഭവിക്കാമെങ്കിൽ നിശ്ചയമായും നിനക്കു കണ്ടു സഹിക്കുകയുമാകാം. നീ ഇവിടെ നിൽക്ക്. ഇതേക്കുറിച്ച് നമുക്കു പിന്നെ സംസാരിക്കാം.''
വൈദ്യൻ അമ്മയുടെ കൈയിൽ ശസ്ത്രപ്രയോഗംനടത്തി കൊത്തി ചോരകളഞ്ഞ്, മുറിവുവെച്ചു കെട്ടി. അമ്മയുടെ കൈയിൽനിന്നു ചോര ചാടുന്നതുകണ്ട് അവൾ ഭയപ്പെട്ടുവെങ്കിലും പോകാതെ അവിടെത്തന്നെ നിന്നു. വൈദ്യൻ പോയിക്കഴിഞ്ഞപ്പോൾ അമ്മ എലിശാബെത്തിനോടു പറഞ്ഞു-ഇത്തരം കാര്യങ്ങൾ കണ്ടുപരിചയിക്കണം. ജനങ്ങൾക്കു വേദനയും പാരവശ്യവുമുള്ളപ്പോൾ അവരെ സഹായിക്കണം. അത്തരം സന്ദർഭങ്ങളിൽ അവരുടെ അരികെ ചെല്ലുവാൻ വെറുപ്പു ഭാവിച്ചു എങ്കിൽ ആ സംഗതിക്കു ആവശ്യമുള്ള അറിവും മനസ്സുറപ്പും നമുക്ക് അശേഷം ഉണ്ടാകുകയില്ല. മനസ്സുറപ്പ് എന്നാൽ എന്താണെന്നു മകൾ ചോദിക്കുമ്പോൾ അമ്മ അതു വിശദീകരിക്കുന്നതു നോക്കുക:
''അപകട സംഗതികളിൽ ചാഞ്ചല്യപ്പെടാതെയും ഭയപ്പെടാതെയും ആക്കുന്ന ബുദ്ധിസ്വാധീനത ആകുന്നു മനസ്സിന്റെ ജാഗ്രത എന്നുള്ള ചൊൽ കെട്ടിട്ടുണ്ട അല്ലൊ മനസ്സുറപ്പിന്റെ ഒരു സാദ്ധ്യം അതാകുന്നു അത മഹാശ്രെഷ്ഠമാം ലക്ഷണമാകുന്നു അത ഇല്ലായ്കിൽ വിപത്തിനെ അകറ്റുന്നതും അതിൽ ചാടുന്നതും ഒരുപൊലെ ആയിതീരുമായിരിക്കും നിൻ ചാർച്ചക്കാരത്തിയാം മറിയാമിന്റെ തൊപ്പി വിളക്കത്ത തീ പിടിച്ചു എന്ന കെട്ടത ഓർമ്മ ഇല്ലയൊ''
ഇങ്ങനെ വളരെ സ്വാഭാവികമായി, അമ്മ മകൾ എലിശാബെ ത്തിനോട് മനസ്സുറപ്പിനെക്കുറിച്ചു പറഞ്ഞുവന്നിട്ട്, അതേക്കുറിച്ചുള്ള പല പല കഥകളിലേക്കു കടന്നു പോകുന്നു. ആദ്യം പറയുന്ന കഥ ചാർച്ചക്കാരിയായ മറിയാമിന്റെ തൊപ്പിക്ക് വിളക്കിൽനിന്നു തീ പിടിച്ചതാണ്. തട്ടും തടവും കൃത്രിമതയുമില്ലാതെയാണ് ആഖ്യാനം പുരോഗമിക്കുന്നത്. മറിയാമിന്റെ വേലക്കാരി തീ കണ്ടയുടനെ ബഹളംകൂട്ടി മുറിയിൽനിന്നു പുറത്തേക്കോടിപ്പോയി. മനസ്സുറപ്പില്ലാത്ത വേലക്കാരി തക്ക സമയത്തു വേണ്ടതു ചെയ്യാതിരുന്നതുകൊണ്ട് മറിയം വെന്തു ചാകുമായിരുന്നേനെ. എന്നാൽ മനസ്സുറപ്പുള്ള അമ്മായി ഓടി വന്നപ്പോൾ അഴിച്ചു മാറ്റാനാകാ ത്തതുപോലെ തൊപ്പിക്കു തീ പിടിച്ചിരുന്നെങ്കിലും പ്രത്യുൽപ്പന്നമതിയായ അവൾ കിടക്കയുടെ മേലുറ ഊരിയെടുത്ത് മറിയാമിന്റെ തലയ്ക്കു ചുറ്റുമായി എറിഞ്ഞ്, തീ കെടുത്തി. ഇങ്ങനെ, മനസ്സാന്നിധ്യമില്ലായ്മകൊണ്ടു സംഭവിച്ച അപകടങ്ങളുടെയും മനസ്സുറപ്പ് അഥവാ പ്രത്യുൽപ്പന്നമതിത്വം കാണിച്ചതുകൊണ്ട് ഒഴിവായ വൻ അപകടങ്ങളുടെയും ധാരാളം കഥകൾ അമ്മ പറയുന്നു. പറയുന്ന ഓരോ കഥയ്ക്കും അനുഭ വകഥനത്തിന്റെ തീക്ഷ്ണതയും യുക്തിഭദ്രതയുടെ കെട്ടുറപ്പും ഉണ്ട്.
അമ്മ മകളോട് അവസാനം പറയുന്ന മനസ്സുറപ്പിന്റെ കഥയിലെ വീരനായിക ഹിന്തുരാജ്യത്തുള്ള ഒരു സ്ത്രീയാണ്. ഈ കഥ അമ്മ എവിടെയൊ വായിച്ചതാണെന്നും പറയുന്നു. വിനോദത്തിനുപോയ ഒരു സംഘത്തിൽപ്പെട്ടവരോടൊപ്പം ആ സ്ത്രീ കൂടാരവാതിൽക്കൽ നിൽക്കുമ്പോൾ ഒരു വ്യാഘ്രം വന്നു. എല്ലാവരും ഭയന്നു. ആ സ്ത്രീയാകട്ടെ അവളുടെ കൈയിലിരുന്ന ഒരു കുടയുമായി ആ മൃഗത്തിനുനേരെ തിരിഞ്ഞു. അതിന്റെ മുഖത്തേക്ക് ആ കുട വിടർത്തി. പെട്ടെന്നുള്ള ഈ പ്രവൃത്തികൊണ്ടു പേടിച്ചുപോയ ആ ജന്തു തിരിഞ്ഞോടി കാട്ടിൽ മറഞ്ഞു. ഈ കഥ മൂലത്തിലുള്ളതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു; കുറഞ്ഞപക്ഷം ഇതിലെ ഹിന്തുരാജ്യക്കാരിയായ സ്ത്രീകഥാപാത്രമെങ്കിലും മൂലകഥയിലുണ്ടാകുകയില്ല. പറയുന്ന കാര്യങ്ങളോട് വായനക്കാർക്കു വൈകാരിക അടുപ്പം കിട്ടുന്നതിനുവേണ്ടി പരിഭാഷകൻ 'കൈയിൽനിന്ന്' ഇട്ടതായിരിക്കാം ഇത്.
തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥാ
ചെറുപൈതങ്ങൾക്ക... കഥകളിലെ അവസാനകൃതിയാണ് തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥാ. അതിദീർഘമായ ഈ കഥ അറുപത്തിയഞ്ചു പേജിലായി വ്യാപിച്ചുകിടക്കുന്നു. കഥയിലെ മുഖ്യകഥാപാത്രം വൃദ്ധനും ഏകാകിയുമായ ഒരു ഇടയനാണ്. ജ്ഞാനിയായ ഈ വൃദ്ധൻ അഗാധമായ ഭക്തിയും വേദപുസ്തക പരിജ്ഞാനവുമുള്ളവനാണ്. ഒരു പ്രഭുവിന്റെ ഇരട്ടപെറ്റ മക്കളായ തെയൊഫിലുസും സൊപ്യായുമാണു മറ്റുരണ്ടു കഥാപാത്രങ്ങൾ. ക്രൈസ്തവാശയ പ്രചാര ണമാണ് ഈ കഥയുടെ ഒരേയൊരു ലക്ഷ്യം. വേദപുസ്തകത്തിൽനിന്നുള്ള വാക്യങ്ങൾ ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്. റോമൻ കത്തോലിക്കാ മതവിമർശനവുമുണ്ട്.
ഭൗതിക സുഖലോലുപതയിൽ ജനിച്ച്, ആഡംബരപൂർണമായ ജീവിതം നയിച്ച തെയൊഫിലുസ്-സോപ്യാ സഹോദരങ്ങൾ അതീവ മനോഹാരിതയുള്ള കുഞ്ഞുങ്ങളായിരുന്നു. അവരുടെ മാതാപിതാക്കൾ റോമൻ കത്തോലിക്കാ മതവിശ്വാസികളായ നാമമാത്ര ക്രിസ്ത്യാനികളായിരുന്നതിനാൽ തെയൊഫിലുസിനും സോപ്യായ്ക്കും നല്ല ഈശ്വര വിശ്വാസമോ ബൈബിൾ പരിജ്ഞാനമോ ഉണ്ടായിരുന്നില്ല. ഭൗതിക സുഖങ്ങൾ എന്നും നിലനിൽക്കുന്നതും മാറ്റമില്ലാത്തതാണെന്നുമുള്ള മൂഢവിശ്വാസത്തിൽ അങ്ങനെ വളർന്നുവരുമ്പോഴാണ് ഒരു ദിവസം മലമുകളിൽവെച്ച് ജ്ഞാനിയും വൃദ്ധനുമായ ഇടയനെ അവർ കണ്ടുമുട്ടുന്നത്. ഇടയനുമായി അവർ സംസാരിച്ചു. ആധ്യാത്മികജ്ഞാനം കുട്ടികൾക്കു പകരാൻ ഇടയൻ ശ്രമിച്ചെങ്കിലും തെയൊഫിലുസ് അതു ചെവിക്കൊണ്ടില്ല.
കാലം മുമ്പോട്ടു പൊയ്‌ക്കൊണ്ടിരുന്നു. തെയൊഫിലുസും സോപ്യായും കൗമാരപ്രായം പിന്നിട്ട് യൗവനത്തിലെത്തി. അപ്പോഴും അവർ ജീവിതത്തിന്റെ താൽക്കാലിക സുഖങ്ങളിൽ മുഴുകി ജീവിച്ചു. ഇടയ്ക്കിടെ ഇടയനെ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിരുന്നുവെങ്കിലും ജീവിതത്തിൽ ഒരു മനംതിരിച്ചിൽ ഉണ്ടായില്ല. അങ്ങനെയിരിക്കെ തെയൊഫിലുസ് രോഗിയായി. ആദ്യമൊക്കെ ഔഷധങ്ങൾകൊണ്ടു പ്രയോജനമുണ്ടായി. പിന്നെപ്പിന്നെ അതു ഫലിക്കാതെയായി. തെയൊഫിലുസ് ജീവിതാന്ത്യത്തോടടുത്തു. അപ്പോൾ ഈശ്വരചിന്ത ഉണ്ടാകുകയും ''ഇനിക്ക എന്റെ രക്ഷിതാവിനെ കണ്ടു കിട്ടെണം എവിടെ ഞാൻ അവനെ കണ്ടെത്തും''”എന്ന് അന്വേഷിക്കുകയും ചെയ്തു. അവന്റെ ആവശ്യപ്രകാരം ഇടയനെ വരുത്തി. ഇടയൻ വേദപുസ്തകം വായിച്ചു കേൾപ്പിച്ചും പ്രബോധനങ്ങൾ നടത്തിയും അവനെ ധൈര്യപ്പെടുത്തി. പക്ഷേ തെയൊഫിലുസ് അധികകാലം ജീവിച്ചില്ല. തെയൊഫിലുസിന്റെ മരണം കഴിഞ്ഞ് ഒരു മാസം ആയപ്പോഴേക്കും അവന്റെ മരണം സൃഷ്ടിച്ച ആഘാതം സഹിക്കാനാകാതെ സോപ്യായും മരിച്ചു.
കഥയുടെ അവസാനമാകുമ്പോഴേക്കും ഇടയന്റെ പ്രബോധ നരൂപത്തിലുള്ള ആധ്യാത്മികതത്ത്വ പ്രതിപാദനം വളരെ മുഷിപ്പൻ ആയിത്തീരുന്നു. ആവശ്യമില്ലാതെ ദീർഘിപ്പിച്ചതിന്റെ മടുപ്പ് വായനയിൽ വളരെ അനുഭവിക്കേണ്ടിവരുന്നു. കഥയുടെ ഉടുപ്പണിയിച്ച വചന പ്രഘോഷണമാണ് തെയൊഫിലുസിന്റെയും സോപ്യായുടെയും കഥ.
ആധുനിക ഗദ്യത്തിന്റെ പരീക്ഷണശാല
1824-ൽ പ്രസിദ്ധപ്പെടുത്തിയ 'ചെറുപൈതങ്ങൾക്ക... ഉപകാരാർത്ഥം ഇംക്ലിശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ' എന്ന പുസ്തകം അവസാനിക്കുന്നത് താഴെ പറയുന്ന വാക്യങ്ങളിലാണ്:
''അവരുടെ സ്ഥിതിയിൽ അവർ ഭംഗിയും സുമുഖതയുമുള്ളവരായിരുന്നു. അവരുടെ മൃതിയിൽ അവർ പിരിഞ്ഞതുമില്ല.''
ആധുനിക മലയാള ഗദ്യശാഖയിലെ ലബ്ധപ്രതിഷ്ഠരായ രണ്ട് ആദ്യകാല ഗദ്യകാരന്മാരായിരുന്നു ജോർജ് മാത്തനും കേരളവർമ്മ വലിയകോയിത്തമ്പുരാനും. ജോർജ് മാത്തൻ ജനിച്ചത് 1819-ലും കേരളവർമ വലിയകോയിത്തമ്പുരാൻ ജനിച്ചത് 1845-ലും ആയിരുന്നു. ശൈലീശുദ്ധമായ മലയാളഗദ്യത്തിന് പ്രചുരപ്രചാരമുണ്ടാക്കുകയും ഗദ്യത്തിന് എഴുത്തുകാരെയും വായനക്കാരെയും ധാരാളമായി സൃഷ്ടിക്കുകയും ചെയ്ത ജ്ഞാനനിക്ഷേപം എന്ന വർത്തമാനപ്പത്രം ആരംഭിച്ചത് 1848-ൽ മാത്രമായിരുന്നു. (ജ്ഞാനനിക്ഷേപം പഠനവും പാഠവും, ബാബു ചെറിയാൻ, ജേക്കബ് ഐസക്ക് കാളിമഠം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം) ജോർജ് മാത്തൻ ജനിച്ച്, അഞ്ചു വർഷം കഴിഞ്ഞപ്പോൾ പ്രസിദ്ധപ്പെടുത്തിയ മലയാള പുസ്തകത്തിലെ  അവസാന വാക്യങ്ങളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. അപ്പോൾ പിന്നെ, ആധുനിക മലയാള ഗദ്യത്തിന്റെ സ്രഷ്ടാക്കൾ ജോർജ് മാത്തനും കേരളവർമ വലികോയിത്തമ്പുരാനും മറ്റുമാണെന്നുള്ള വാദം തികച്ചും നിരർത്ഥകമാണ്. ആ ഗ്രന്ഥത്തിന്റെ ആരംഭംകൂടി നോക്കുക:
''മാർജെരിയുടെ അമ്മ തണുപ്പുള്ള ഒരു വലിയ ഇടവഴിത്തലക്കൽ വെടിപ്പുള്ള ഒരു ചെറുപുരയിൽ പാർത്തു. മാർജെരിയുടെ അമ്മയ്ക്ക് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ ഒരു ആപ്പൾ മരം ഉണ്ടായിരുന്നു. അവിടെ അവൾ വേനൽക്കാലം വൈകുന്നേരം തുന്നൽപണി ചെയ്തുകൊണ്ട് ഇരിന്നു. മാർജെരിക്ക് നാല് വയസ്സായി. അവൾക്ക് ലൂസി എന്നൊരു കുഞ്ഞനുജത്തി ഉണ്ടായിരുന്നു. ലൂസി എത്രയും പൈതൽ ആകകൊണ്ട് നടക്കാവതായിരിന്നീല.''
ലളിതവും സുന്ദരവും ശൈലീശുദ്ധവുമായ മലയാള ഗദ്യത്തിന്റെ 'ഉദയക്കാഴ്ച'യാണ് കേരളത്തിൽ അച്ചടിച്ച ആദ്യമലയാള കൃതിയിൽ നാം കാണുന്നത്. ഈ ഗദ്യരചനയ്ക്ക് ചില തൽക്കാലീന സവിശേഷതകളുണ്ടായിരുന്നത് വിസ്മരിക്കുന്നില്ല: ഏ, ഓ എന്നീ ദീർഘസ്വരങ്ങളുടെ ഉപലിപികൾ എഴുത്തിലോ അച്ചടിയിലോ ഇല്ല; സംവൃതോകാരത്തെക്കുറിക്കുന്ന 'മീത്തൽ' എന്ന 'ചന്ദ്രക്കല'യും എഴുത്തിലുണ്ടായിരുന്നില്ല-തന്മൂലം ആദ്യകാല അച്ചടിയിലും അവ ഉണ്ടായിരുന്നില്ല. ഇവ ഇല്ലാതെപോയതിനു കാരണം അക്കാലത്തെ കടുത്ത സംസ്‌കൃതപക്ഷവാദികളായ പണ്ഡിതന്മാരുടെ ദുശ്ശാഠ്യമായിരുന്നു-ഏ,ഓ ഉപലിപികളും ചന്ദ്രക്കലയും അച്ചടിയിലുപയോഗിച്ച്, എതിർപ്പുമൂലം പിൻവലിച്ചതിന്റെ കഥ ജ്ഞാനനിക്ഷേപത്തിന്റെ താളുകളിൽനിന്ന് വായിച്ചെടുക്കാം. (ജ്ഞാനനിക്ഷേപം പഠനവും പാഠവും, ബാബു ചെറിയാൻ, ജേക്കബ് ഐസക്ക് കാളിമഠം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം)
സാഹിത്യരചനയ്ക്കുവേണ്ടി ആധുനിക മലയാളഗദ്യം ആദ്യമായി ഉപയോഗിക്കപ്പെട്ടത് ചെറുപൈതങ്ങൾക്ക... കഥകളിലാണ്. ഈ സമാഹാരത്തിലെ ചെറുകഥകൾ രൂപ-ഭാവ തലങ്ങളിൽ സുഘടിതവും സുഭദ്രവുമാണ്. ശിൽപ്പനിർമിതിക്കുള്ള ഉപാധി എന്ന നിലയിൽ ആഖ്യാനം, സംഭാഷണം എന്നീ ഗദ്യരൂപങ്ങൾ ഇക്കഥകളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുമുണ്ട്. മലയാളത്തിൽ അച്ചടിച്ച ആദ്യ ചെറുകഥ ഈ കഥാസമാഹാരത്തിലെ എംഗലാന്തിൽ1... കഥ ആണ്.
കേരളത്തിൽ അച്ചടി ആരംഭിക്കുന്നതിനുമുമ്പ്, സർവപ്രധാനമായ ലിഖിത ഭാഷാരൂപം എന്ന നിലയിൽ ഗദ്യം നടപ്പിലായിരുന്നില്ല. നടപ്പിലായിരുന്ന സർവപ്രധാനമായ വരമൊഴിരൂപം പദ്യമായിരുന്നുതാനും. ശാസനങ്ങളിലും മറ്റുമായി നടപ്പിലുണ്ടായിരുന്ന നാമമാത്രമായ ഗദ്യമാകട്ടെ ആശയവിനിമയത്തിനു പദ്യത്തോളംപോലും സൗഗമ്യം ഉള്ളതായിരുന്നില്ല. ഈ അവസ്ഥയിൽ മതപ്രചാരണത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ ഗ്രന്ഥങ്ങൾ ഗദ്യത്തിൽ അച്ചടിക്കേണ്ടിവന്നപ്പോൾ ഗദ്യരൂപത്തിലുള്ളതും സർവപ്രധാനമായ വ്യാവഹാരികരൂപവുമായ സംസാരഭാഷയെ അച്ചടിഭാഷയായി മാറ്റുകയായിരുന്നു പ്രായോഗികം. സാമാന്യജനങ്ങളുടെ സംസാരഭാഷയെ വരമൊഴിയായി സ്വീകരിച്ച്, അതിനെ അച്ചടിയിലേക്ക് ഉയർത്തിയ മിഷനറിമാർക്ക് കേരളത്തിലെ വിദ്യാസമ്പന്നരുടെ ഭാഷയായ സംസ്‌കൃതത്തെ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. വിദ്യാസമ്പന്നരായ ബ്രാഹ്മണാദികളുടെ സംസാരഭാഷയിലും സംസ്‌കൃതസ്വാധീനം ഉണ്ടായിരുന്നു. തന്നെയുമല്ല, ലഭ്യമായ സാഹിത്യകൃതികളിലും വൈജ്ഞാനികഗ്രന്ഥങ്ങളിലും ഭാഷാസംസ്‌കൃതയോഗമാണുണ്ടായിരുന്നതുതാനും. പൊതുജനങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുന്നതിനുവേണ്ടി രചിക്കപ്പെടുന്ന കൃതികൾ എല്ലാവിഭാഗം ജനങ്ങൾക്കും സ്വീകാര്യമാകണം. അതിനുവേണ്ടി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സംസാരഭാഷയിലെ വഴക്കങ്ങൾ, സാഹിത്യ വൈജ്ഞാനിക കൃതികളിലും മുന്നാക്കക്കാരുടെ സംഭാഷണഭാഷയിലും മേൽക്കൈയുണ്ടായിരുന്ന മണിപ്രവാളശൈലി എന്നിവ കൂട്ടിച്ചേർത്ത് ഒരു ഗദ്യശൈലി സൃഷ്ടിക്കാനാണു ചെറുപൈതങ്ങൾക്ക...കഥകളുടെ പരിഭാഷകൻ ശ്രമിച്ചത്. മാതൃകകളില്ലാതെ, ഇത്തരമൊരു ഭാഷാസങ്കലനത്തിനു ശ്രമിച്ചപ്പോൾ സാമാന്യജനത്തിന്റെ സംസാരഭാഷാവഴക്കങ്ങൾ എത്രത്തോളമാകാം, സംസ്‌കൃതപദങ്ങൾ എത്രത്തോളമാകാം എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ പരിഭാഷകനെ പലപ്പോഴും ബാധിക്കുന്നുണ്ട്. ചിലപ്പോൾ നാട്ടുമൊഴിവഴക്കങ്ങൾക്കു മുൻതൂക്കം കിട്ടി; മറ്റു ചിലപ്പോൾ സംസ്‌കൃതത്തിന്റെ സ്വാധീനം വളരെ വർധിച്ചു. വേറെ ചിലപ്പോളാകട്ടെ കവിതയിലും മറ്റും സാധാരണമായിരുന്ന പ്രാചീന പ്രയോഗങ്ങൾ കൂടുതലായി ഉപയോഗിച്ചു. ഏതായാലും ആധുനിക ഗദ്യത്തിന്റെ പരീക്ഷണശാലയാണ് ചെറുപൈതങ്ങൾക്ക...കഥകളിലെ ഓരോ കൃതിയും. താരതമ്യത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതിന് സഹായകമായ രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു. ആദ്യം എംഗലാന്തിൽ.... കഥയിലെ ഒരു ഭാഗം:
''ഒരുനാൾ രാവിലെ മാർജെരിയുടെ അമ്മ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കിയതിന്റെ ശെഷം മാർജെരിയൊട മാർജെരി തൊട്ടിലിന്റെ അരികിൽ നില്കു ഉച്ചക്കലത്തെ ഭക്ഷണത്തിന്ന തൊട്ടത്തിലുള്ള സാധനങ്ങൾ കൊണ്ടുവരുവാനായി ഞാൻ തൊട്ടത്തിൽ പൊകുന്ന സമയത്ത കുഞ്ഞിനെ സൂക്ഷിച്ചുകൊൾക എന്ന പറഞ്ഞു അങ്ങിനെ മാർജെരിയുടെ അമ്മ ഒരു വട്ടിയും എടുത്തുചെന്ന ഒന്നാമത ചീര നുള്ളി ഇട്ടു പിന്നെ ചെന്ന ഉരുളക്കിഴങ്ങു പറിച്ച ഇട്ടു അതിന്റെ ശെഷം അപ്പൾ മരത്തിന്റെ അരികിലെക്ക ചെന്ന എട്ട മൂക്ക ചുകന്ന പഴം കലത്തപ്പം ഉണ്ടാക്കുവാനായി അറത്തു അപ്പൊഴെക്ക ആ വട്ടി നിറഞ്ഞ പഴങ്ങൾ കൊള്ളാതെ ആയി. എന്നാറെ ആ മരത്തിൻ കീഴുള്ള ഇരിക്കക്കട്ടിലിന്മെൽ ആ പഴങ്ങളെവെച്ച വീട്ടിലെക്ക പൊന്നു.''
തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥയുടെ പ്രാരംഭ ഭാഗം നോക്കുക:
''നൂറ്റിൽ ചില്വാനം സംവത്സരം മുമ്പെ പ്രാൻസരാജ്യെ മഹാകൗതുകമയമായും ഉന്നതശൈലങ്ങളാൽ വിഭക്തമായും ഉള്ള ലാംഗെഡൊക്കാഖ്യമാംഭാഗെ വലിയൊരു കർത്താവ അധിവസിച്ചു അവന ഒരു ഭാര്യയും തെയൊഫിലുസ് സൊപ്യാ എവം രണ്ട ശിശുക്കളും ഉണ്ടായിരിന്നു അതിസൗന്ദര്യമുള്ള ഈ ശിശുക്കൾ യുഗ്മജന്മാക്കളായിരിന്നു തെയൊഫിലുസ് പൂർവ്വജനും സൊപ്യാ അപരജയുമായിരുന്നു ഈ ശിശുക്കൾ ഒന്നിച്ച ഒരു തൊട്ടിലിൽ ശയിച്ചു നിദ്രചെയ്യുന്നത കണ്ടാൽ വിശ്വവിമൊഹനമായിരിന്നു
തെയൊഫിലുസ് സൊപ്യായിലും അധികം ഗാത്രതയും അധികം ശ്യാമളഛായയും പൂണ്ടിരിന്നാൻ അവന്റെ ധൈര്യഗാംഭീര്യഭാവവും വിശാലഫാലവും അളകവും ശൈശവത്തിങ്കൽതന്നെ കണ്ടാൽ അവൻ യൗവ്വനം പ്രാപിച്ചീടിൽ അന്നുണ്ടാകും സൌന്ദര്യ വിശെഷതയെ സൂചിപ്പിച്ചിരിന്നു-അവന്റെ സഹൊദരിയുടെ ശൊണാധരങ്ങളും സ്ഫുരൽഗണ്ഡങ്ങളും ചന്ദ്രാനനവും ചാരുസ്മിതവും കാർകുന്തളവും കണ്ടാൽ അവ പരസ്പരതുല്യങ്ങൾഎന്നിയെ അന്യതുല്യങ്ങളല്ലാതിരിന്നു-ഈ കൊമള ശിശുക്കളുടെ സൌന്ദര്യസമാലൊകനാർത്ഥം അവരുടെ മാതാപിതാക്കന്മാരും ആ കുഡുംബാശ്രിതന്മാരും അന്യന്മാരെ വരുത്തി കൊണ്ടിരുന്നു അവർ മുതിർന്നു മുതിർന്നു വന്നപ്പൊൾ അവരുടെ സൗന്ദര്യവും അഭിവൃദ്ധിയായിതീർന്നു''
തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥയിൽ സംസ്‌കൃതപദങ്ങൾ അധികമാണ്. ഏവം, യുഗ്മജന്മാക്കൾ, പൂർവ്വജൻ, അപരജ, ശോണാധരം, സ്ഫുരൽഗണ്ഡം, കുന്തളം, ആലോകം തുടങ്ങിയ സംസ്‌കൃതപദങ്ങളുടെ അമിതപ്രയോഗം മാത്രമല്ല, രാജ്യെഭാഗെ എന്നിങ്ങനെയുള്ള സംസ്‌കൃത വിഭക്തികളും അതിൽ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ മാർജെരിയുടെ കഥയിലാകട്ടെ തനിമലയാള പദങ്ങളുടെ ഉചിതപ്രയോഗമാണു കാണുന്നത്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽനിന്ന് മഹാഭാരതം കിളിപ്പാട്ടിലെത്തുമ്പോൾ മണിപ്രവാളഭാഷയ്ക്കുണ്ടാകുന്ന വികാസത്തിനു സമാന്തരമായ ഒരു മാറ്റം ഈ കഥകളിലും കാണാൻ കഴിയുന്നു. ചെറുപൈതങ്ങൾക്ക...കഥകൾ, ബെയിലീ ബൈബിൾ, ബെഞ്ചമിൻ ബെയിലി പരിഭാഷകനും പ്രസാധകനുമായ സത്യവേദകഥകൾ എന്നീ കൃതികളിലെ ഭാഷാരീതി താരതമ്യപ്പെടുത്തി പഠിക്കുന്നതിലൂടെ ആധുനിക മലയാള ഗദ്യത്തിന്റെ വികാസഗതി കൃത്യമായി മനസ്സിലാക്കാൻ കഴിയും.
തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥയിലെ ഭാഷ, സംസ്‌കൃതസ്വാധീനംമൂലം, കൃത്രിമമായി അഭവപ്പെടുമെങ്കിൽ മാർജെരിയുടെ കഥയിലെ ഭാഷ ഇന്നു നാം ഉപയോഗിക്കുന്ന ശൈലീശുദ്ധമായ മലയാളത്തിൽനിന്ന് ഒട്ടും ഭിന്നമല്ല. പക്ഷേ രണ്ടു പോരായ്മകൾ അന്യത്ര സൂചിപ്പിച്ചതുപോലെ, അതിനുണ്ട്: ഒന്ന്, സംവൃതോകാരമില്ല; രണ്ട്, ഏ, ഓ ഉപലിപികളില്ല. ഇതു രണ്ടും പരിഭാഷകന്റെ പോരായ്മകളല്ല; പ്രത്യുത, അന്നത്തെ ഭാഷ പിന്തുടർന്ന സവിശേഷ രീതിയായിരുന്നു.
ഭാഷാഗദ്യത്തിലെ രസവാദം
കാരീയത്തെ കാഞ്ചനമാക്കി മാറ്റുന്നതുപോലെ സംഭാഷണഭാഷയെ സാഹിത്യഭാഷയാക്കി മാറ്റുന്ന രസവാദിയാണ് ചെറുപൈതങ്ങൾക്ക...കഥകളുടെ പരിഭാഷകൻ. വിഭിന്നഭാഷണ സമൂഹങ്ങളായ ന്യൂനപക്ഷ മുന്നാക്കക്കാരുടെയും ഭൂരിപക്ഷ സാമാന്യജനങ്ങളുടെയും ഭാഷണഭേദങ്ങളായ ഉച്ചഭാഷയെയും (ഒശഴവ ങമഹമ്യമഹമാ) നീചഭാഷയെയും (ഇീഹഹീൂൗശമഹ ങമഹമ്യമഹമാ) വ്യത്യസ്ത രാസമാറ്റങ്ങൾക്കു വിധേയമാക്കിയും വിളക്കിച്ചേർത്തും അവയിൽനിന്നു സാഹിത്യഭാഷ ഉന്മീലനം ചെയ്യുന്ന രസതന്ത്രമാണ്-ഭാഷയിലെ പുതിയ രസതന്ത്രമാണു-ചെറുപൈതങ്ങൾക്ക...കഥകളിൽ കാണുന്നത്. ഭാഷാവ്യാപാരങ്ങളുടെ രാസപ്രവർത്തനത്തിൽ ഒരു രാസസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന് ഗദ്യ-പദ്യ വഴക്കങ്ങളിൽ മുൻപേ ഉണ്ടായിരുന്ന വന്നാറെ, കണ്ടീല, പൊകുവൻ എന്നിങ്ങനെയുള്ള സവിശേഷപ്രയോഗങ്ങളിൽ ചിലത് രാസത്വരകമായും ചേർത്തു. ചുരുക്കത്തിൽ ഗദ്യരചനയെ പല തലങ്ങളിലും സ്വാധീനിച്ച പല ഭാഷാ വ്യാപാരങ്ങളും ചെറുപൈതങ്ങൾക്ക...കഥകളിലുണ്ട്. അതോടൊപ്പം ഇന്നു കാണുമ്പോൾ വികലതകളെന്നു തോന്നിക്കുന്നതും യഥാർഥത്തിൽ തൽക്കാലീനഭാഷയുടെ വിശേഷലക്ഷണങ്ങളുമായ ധാരാളം ഭാഷാവിശേഷങ്ങളും ഈ കൃതിയിൽ ദൃശ്യമാണ്.
ചെറുപൈതങ്ങൾക്ക...കഥകളിൽ കാണുന്ന ഭാഷാപരമായ സവിശേഷതകളെ താഴെ കാണുംവിധം സംഗ്രഹിക്കാം:
(ക) പദ്യത്തിലെന്നപോലെ ഗദ്യത്തിലും മണിപ്രവാളത്തിന്റെ രീതിയാണു സർവസ്വീകാര്യമായിത്തീരുക എന്നു കരുതിയ പരിഭാഷകൻ മണിപ്രവാള കവിതയിലേതുപോലെ സംസ്‌കൃത വിഭക്ത്യന്തപദങ്ങൾ, വിശേഷണ വിശേഷ്യപ്പൊരുത്തം എന്നിവ പരിമിതമായെങ്കിലും പ്രയോഗിച്ചു.
ഉദാ: പ്രാൻസ രാജ്യെ, ലാംഗെഡൊക്കാഖ്യമാം ഭാഗെ.
“''ഞങ്ങൾ ഞങ്ങളുടെ പ്രാണങ്ങളെ കൊണ്ടും വസ്തുവകകൾ കൊണ്ടും നിന്നെയും നിൻ കിരീടത്തെയും നിശ്ശേഷ ഭൂവിരൊധത്തിങ്കലും പാലിച്ചു കൊള്ളുന്നുണ്ട.''
സാമാന്യേന ഉപയോഗിച്ചിരുന്ന സംസ്‌കൃതപദങ്ങളും പ്രയോഗങ്ങളും സ്വീകരിക്കുന്നതിൽ യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചതുമില്ല. (ഉത്തമ മണിപ്രവാളത്തിലെ സംസ്‌കൃത പദയോജനതയുടെ രീതി.)
ഉദാ. ഗ്രീഷ്മകാലത്തിങ്കൽ, അജനിവഹം, ഏവം രണ്ടു ശിശുക്കൾ, ചതുർദ്ദശ വയസ്സായാറെ, ഷൊഡശ വയസ്സായ, വയസ്യനാം ഒരു പൈതൽ, ഉന്നതസ്ഥലം പ്രാപിച്ചു, പാപാത്വം, നിശിഭോജനപീഠത്തിന്മേൽ, ഛത്രം പിടിച്ചു, മഹൽഗിരി, നിമ്‌നപ്രദേശം, അസ്മാദി, സ്രഷ്ടാവ്, ന്യസ്തം, പ്രസാദാർത്ഥം, വിഭ്രാവിതന്മാർ, നക്ഷത്രാഭം, സമ്പൂരിതം, ക്ഷാളനം, അശ്വാരൂഢത, താണ്ഡവം, നിർഗമനം, സർവശുഭപ്രദാതാവ്, നിഖിലപ്രഭാവം, ശിക്ഷ.
(ഖ) പ്രാചീന കവിതയിലെയും വായ്‌മൊഴിയിലെയും വഴക്കങ്ങൾ ധാരാളമായി സ്വീകരിച്ചു.
ഉദാ. പൊയാറെ, ചാടിയാറെ, പ്രാപിച്ചീടിൽ, ഉണ്ടായിരിന്നീല, കൗതുകമാം മലകൾ, മൃഷ്ടമാം ആഹാരം, ഇമ്പമാം നിഴൽ, കണ്ടു സഹിക്കയും ആം, ചീക്കന, തൻ, നിൻ, എൻ, നൊന്തീലയോ, ഉണ്ടാമളവ്, നിരൂപിക്കുന്നാകിൽ, ഇനിക്ക, യൊഗ്യനായീല, വയസ്സപുക്ക, കണ്ടീല, എന്നാറെ, പറമ്പൂടെ, ഇടവഴിയൂടെ, തൊട്ടത്തൂടെ, ഉച്ചക്കലെത്തെ, സംഭവിച്ചതാവിത, രക്ഷിച്ചിലെന്നാകിൽ, എന്നു വരികിലും, കാട്ടീല, കാണുന്നല്ലീ, ആനന്ദപ്പെട്ടിരിക്കാവതല്ലെ, പ്രകാരമാവിത, കൊൾവിൻ, ഉണ്ടായീല, ആവൊളം, ആനന്ദമുണ്ടാം, എപ്പൊഴുതും, വരുത്തുന്നവയെന്നീ, കുട്ടിയായിരുന്നന്ന്, കാണായി, കൂട്ടിലുൾപൂകാതെയും, ചെല്ലുന്നാകിൽ, എന്നവാറെ.
(ഗ) പുരുഷഭേദം സ്വീകരിക്കുന്ന ക്രിയാപദങ്ങൾ: വിദ്യാവിഹീനരും സാമൂഹിക പിന്നാക്കാവസ്ഥയിൽ പെട്ടിരുന്നവരുമായ ആളുകളുടെ സംഭാഷണഭാഷയിൽനിന്നായിരിക്കണം ഇതു ആദ്യകാല രചനയിലേക്കു സംക്രമിച്ചത്.
ഉദാ: കൊണ്ടാൾ, പൂണ്ടിരിന്നാൻ, കൊണ്ടുപൊകുവൻ, ഇട്ടീടിനെൻ, വന്ദിച്ചെൻ, വിളിച്ചുകൊണ്ടിരിന്നാർ
(ഘ) വർണവികാര വിഷയകമായ സവിശേഷതകൾ: വ’യ (നൊയിക്കുക); ര’റ (വറൾച്ച); അ’ഇ (ഞിരമ്പ്, ഞിരക്കം); അ’ഒ (പൊക്കൽ); ഉ’ഇ (ഇരിന്നു, ഇരിളിലെക്ക, പിരട്ടുക); ഉ’ഒ (മൊട്ടുകുത്തി); എ’ഇ (ഇനിക്ക)
(ങ) ഏ, ഓ എന്നീ സ്വരങ്ങളുടെ ഉപലിപികളും സംവൃതോകാരവും പ്രയോഗത്തിലില്ല.
ഉദാ. സെവ, പൊയി, നെര, ഉടയക്കാർക്ക
എന്നാൽ ഓടി’എന്ന വാക്കിലും മറ്റും ഓ’ദീർഘസ്വരംതന്നെ ഉപയോഗിച്ചിട്ടുണ്ട്. ഉദാ. മഹാ വളര, ഓരൊന്ന
(ച) സാമാന്യജനത്തിന്റെ സംഭാഷണഭാഷയിൽനിന്നുള്ള നാടൻ പദങ്ങളുടെ സമൃദ്ധമായ ഉപയോഗം:
ഉദാ. പെരിത്, നഞ്ഞ്, കയ്പ്, പലവ്, കൊടുതായ, മുറി, ഉമ്മരം, മുഴുത്ത, മുഷിച്ചിൽ, ജാത്യം, പരുപര, ഒടുക്കത്ത, പലടത്തും, കിടാവ്, തിമ്മാൻ, പൊറുമ, എടനെഞ്ചുപൊട്ടിനിന്നു, കുടി, ഇരപ്പാളി, ആങ്ങള, ഉരിയാടുക, മറിപ്പ്, പെരുവഴി, കുറയശ്ശ, വരുമായ്തീർന്നു, പൊട്ടിത്തുറന്നു, നടെത്തെ, കമ്പൊളം, ചിനച്ചങ്ങൾ, കവിണുപൊയി, പിറ്റന്നാൾ, തീൻ, പോറ്റി, വിരട്ടരുത്, അവറ്റിന്ന, ഇടുക്കവഴി, അമ്പൈ, കുറയശ്ശ, ഉടയക്കാരൻ, ചെർക്കൻ, തൊരുവൊളം, വാത്സല്ലിക്ക, മുത്താഴം, അച്ചടിക്കുപ്പായം, ഉൾക്കുപ്പായം, പുറംകുപ്പായം, പിണി, ഇരിക്കക്കട്ടിൽ, മുണ്ട് ഉടുക്കുക, തൂമ്പ, മിറ്റം, ചീക്കന, അമുക്കി.
(ഛ) പദങ്ങൾ സന്ധിചെയ്യുന്നതിൽ അവ്യവസ്ഥ: തുള്ളികളിച്ചു, ഇഷ്ടപെട്ടു, കൈകൊണ്ടു, നിൽകുന്നത, മരകൂട്ടം, കൂട്ടികൊണ്ടുപോകാൻ എന്നിങ്ങനെ സന്ധിയിൽ ഇരട്ടിക്കാതെ ചേർത്തെഴുതിയിരിക്കുന്ന ധാരാളം പദങ്ങളുണ്ട്. ചെവിക്കൊണ്ടീല, മാന്നീർച്ചാൽ, കൈക്കൊൾകയും, കൂലിപ്പണി, തള്ളപ്പന്നി എന്നിങ്ങനെ ഇരട്ടിച്ച്, ഇന്നത്തെ രീതിയിൽ അച്ചടിച്ചിട്ടുള്ള പദങ്ങളും ഉണ്ട്. മല ഓരത്ത എന്ന വാക്കിലേതുപോലെ വർണവികാരം ഇല്ലാത്ത പദങ്ങളും ഒരാടായി, എന്നിനിക്ക, ഇടയനാരാകുന്നു, പ്രഭുവല്ലാതെ എന്നിങ്ങനെ വർണവികാരത്തോടുകൂടിയ പദങ്ങളും ഉണ്ട്. പക്ഷിക്കുഞ്ഞുകൾ എന്നാണു ചെറുപൈതങ്ങൾക്ക... കഥകളിൽ ഉപയോഗിച്ചിട്ടുള്ളത്. കുഞ്ഞ് എന്നതിലെ കു ഇരട്ടിച്ചു. എന്നാൽ 'കൾ'’എന്ന ബഹുവചനപ്രത്യയം അനുനാസികാതിപ്രസരത്തിനു വിധേയമായിട്ടില്ല.
(ജ) വികൽപ്പനിപാതത്തിനു/സമുച്ചയ നിപാതത്തിനു പകരം 'എങ്കിലും'’
ഉദാ. പഴങ്ങൾ എങ്കിലും മുറുക്കെ എങ്കിലും. ഈ രീതി ശാസനഗദ്യം തുടങ്ങിയ പ്രാചീന വരമൊഴിരൂപങ്ങളിലും കാണാനുണ്ട്.
(ഝ) രചനയ്ക്കു സൗഗമ്യം നൽകുന്ന നാട്ടുവഴക്കങ്ങൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്:
ഉദാ. മുണ്ടുകൾ എടുത്തുടുത്തു, ഭഗവാൻ, ചക്രം, വായിൽ ചെന്നു ചാടി, പെരുവഴി ആധാരം, കുടവിരിത്തി, ഉറക്കെ ഒരു ചാട്ടം ചാടി, അടുക്കെ ഉള്ള കാട്ടിലെക്ക്.
(ഞ) പദതലത്തിലെ ചില സവിശേഷപ്രയോഗങ്ങൾ അർഥപുഷ്ടിക്കു സഹായിക്കുന്നു.
ഉദാ. ഏറ്റം, വളരെ എന്നീ അർഥങ്ങളിൽ മഹാ എന്നു പ്രയോഗം-മഹാ നല്ലവണ്ണം, മഹാ വെടിപ്പുള്ള, മഹാ മോടി, മഹാ വളരെ പ്രസാദം, മഹാ മോഹനം.
പദങ്ങളുടെ ആവർത്തനം - പിന്നെയും പിന്നെയും അധികം അധികം ജലപാനം ചെയ്യുന്നിടത്തൊളം ദാഹം അധികം അധികം വർദ്ധിച്ചു ചമഞ്ഞു; ഉടനുടനുണർന്നു; ഞെട്ടി ഞെട്ടി ഉണരും; നൊക്കി നൊക്കി ക്കൊണ്ടിരുന്നു; ഇപ്പൊൾ ഇപ്പൊൾ വീണു പൊം.
(ട) വിദേശഭാഷയിലൂടെ കടന്നുവന്ന പുതിയ വസ്തുക്കൾ; പുതിയ വസ്തുക്കളിലൂടെ കടന്നുവന്ന പുതിയ പദങ്ങൾ-കഴുത്ത വസ്ത്രം (scarf), ഇരിക്കക്കട്ടിൽ (bench), തേ ഇലനീർ, ടൂർനിപ്പ, (turnip), അപ്പൾ (മുുഹല), അഭ്രകം, sFc.
മധ്യമാർഗ ഗദ്യരീതിയിലൂടെ ഗദ്യത്തിലൊരു
മണിപ്രവാളശൈലി- മലയാള ഗദ്യവികാസം
കോട്ടയത്തെത്തി കോളജിന്റെയും പരിഭാഷാവിഭാഗത്തിന്റെയും ചുമതല ഏറ്റെടുക്കുകയും മലയാള ഭാഷാപഠനത്തിലേർപ്പെടുകയും ചെയ്ത ബെയിലിക്ക് നേരിടേണ്ടിവന്ന രണ്ടു പ്രധാന പ്രശ്‌നങ്ങളുണ്ടായിരുന്നു: ഒന്ന്,  മലയാളഭാഷയുടെ സംഭാഷണരൂപത്തിലും ലിഖിതരൂപത്തിലും നിലനിന്നിരുന്ന സങ്കീർണത. രണ്ട്, ശൈലീശുദ്ധവും ആശയപ്രകാശനദക്ഷവുമായ ലിഖിതഗദ്യത്തിന്റെ അഭാവം. ഈ പ്രശ്‌നങ്ങൾ നിലനിൽക്കെത്തന്നെ, തനിക്ക് അഭിസംബോധന ചെയ്യേണ്ടിവരുന്നത് പാമരന്മാരായ ഭൂരിപക്ഷജനതയെ ആണെന്ന് ബെയിലിക്കറിയാമായിരുന്നു. അവർക്കാകട്ടെ എഴുത്തും സാഹിത്യവും ഇല്ല. ന്യൂനപക്ഷം വരുന്ന പണ്ഡിതജനവിഭാഗത്തിനാകട്ടെ മുഖ്യം സംസ്‌കൃതഭാഷയും മാധ്യമം പദ്യവുമായിരുന്നു. (പരിമിത സന്ദർഭങ്ങളിൽമാത്രം പ്രയോഗത്തിലുണ്ടായിരുന്നതും പ്രചാരലുപ്തവുമായിരുന്ന പ്രചീനഗദ്യത്തിന്റെ തുടർച്ചയോ വികസിതരൂപമോ അല്ല ആധുനിക ഗദ്യം. അത് കാവ്യഭാഷയിലെ മണിപ്രവാളശൈലിക്കു സമാന്തരമായി, മധ്യമാർഗരീതിയിൽ രൂപപ്പെട്ടതും ആധുനിക അച്ചടി വിദ്യയുടെ സഹായത്തോടെ വികാസം പ്രാപിച്ചതുമാണ്.)
ബൈബിൾ വിവർത്തനത്തിന്റെ ഭാഷ എല്ലാവർക്കും സ്വീകാര്യമായിരിക്കണം എന്നു ബെയിലി ആഗ്രഹിച്ച സന്ദർഭത്തിൽ, അതായത് പത്തൊൻപതാംനൂറ്റാണ്ടിന്റെ പൂർവാർധത്തിൽ, നിലനിന്നിരുന്ന സവിശേഷമായ ഭാഷാസാഹചര്യത്തെക്കുറിച്ചും സാഹിത്യപരിതോവസ്ഥയെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. കേരളത്തിൽ മലയാളം അച്ചടി ഇല്ല. അതുകൊണ്ട് ഗ്രന്ഥങ്ങൾ ഓലയിൽ പകർത്തിയെഴുതി സൂക്ഷിക്കുന്ന സമ്പ്രദായമാണുള്ളത്. തന്മൂലം ഗ്രന്ഥങ്ങൾ അധിക വിലയുള്ളതും ദുർലഭവുമാണ്. സാഹിത്യം എന്നാൽ പദ്യസാഹിത്യമാണ്. അതുമാത്രമല്ല, പദ്യസാഹിത്യത്തിന്റെ കാര്യത്തിൽ മലയാളഭാഷ സമ്പന്നമായ സ്ഥിതിയിലുമായിരുന്നു. സാഹിത്യവ്യവഹാരത്തിനു സമർഥമായ ഗദ്യം വികസിച്ചിട്ടില്ല. സാഹിത്യം പദ്യത്തിലായിരുന്നതുപോലെ വിദ്യാഭ്യാസത്തിനുള്ള പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ട കൃതികളും പദ്യത്തിലായിരുന്നു. അതുമാത്രവുമല്ല അവ സാധാരണക്കാർക്കു മനസ്സിലാകാത്ത സംസ്‌കൃതഭാഷയിലുമായിരുന്നു. സാധാരണക്കാരുടെ സംഭാഷണഭാഷയാകട്ടെ പരമ്പരാഗതശൈലിയിലുള്ളതും ദ്രാവിഡപാരമ്പര്യത്തോടു അടുത്തുനിൽക്കുന്നതും ധാരാളം പ്രാചീനപദങ്ങളും ദേശ്യഗ്രാമ്യപദങ്ങളും പ്രയോഗങ്ങളും ഉൾപ്പെട്ടതുമായിരുന്നു.
'സുവിശേഷം' സകല ജനങ്ങളെയും അറിയിക്കാനുള്ളതാണ്. അതുകൊണ്ട് ബൈബിളിലെ ഭാഷ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്കു പെട്ടെന്നു മനസ്സിലാകുന്നതായിരിക്കണം. അതേസമയം വിദ്യാസമ്പന്നർ അവരുടെ സംഭാഷണത്തിലും വിദ്യാഭ്യാസത്തിലും സാഹിത്യത്തിലുമുപയോഗിക്കുന്ന സംസ്‌കൃതബഹുലമായ മലയാളത്തെ ഒഴിവാക്കാനാകുകയുമില്ല. പദ്യസാഹിത്യത്തിൽ 'ഭാഷാസംസ്‌കൃതയോഗം, വ്യാപകമായ പ്രചാരവും അംഗീകാരവും നേടിക്കഴിഞ്ഞിരുന്നു. ചുരുക്കത്തിൽ കേരളത്തിൽ ഒരു ഉച്ചഭാഷയും (ഉൽക്കൃഷ്ടഭാഷ-ഒശഴവ ങമഹമ്യമഹമാ)  ഒരു നീചഭാഷ അഥവാ അപകൃഷ്ട ഭാഷയും (ഇീഹഹീൂൗശമഹ ങമഹമ്യമഹമാ) പ്രചാരത്തിലുണ്ട്. തന്മൂലം ബൈബിൾഭാഷ എല്ലാവർക്കും സ്വീകാര്യമാകണമെങ്കിൽ, അതു മധ്യമാർഗത്തിൽപെട്ടതായേ പറ്റൂ, അതുകൊണ്ട് ബെയിലി ഒരു മധ്യമാർഗ ഭാഷാശൈലി സ്വീകരിച്ചു. ബെയിലിയുടെ ഈ സമീപനം മദ്രാസ് ബൈബിൾ സൊസൈറ്റി അംഗീകരിക്കുകയും അക്കാര്യം മിഷനറി രജിസ്റ്ററിൽ താഴെക്കാണുംപ്രകാരം റിപ്പോർട്ട് ചെയ്യുകയും ചെയ്തു:
“They (the committee of Madras Bible Society) add, on Mr. Bailey’s Principle of translating-
Mr. Bailey’s object is, to adopt such a medium style, as to render the work at once  acceptable to the higher and better educated among the Natives, and at the same time perfectly intelligible to the lower classes; and a better rule could not perhaps be adopted in reference to the various dialects of most, if not all the languages of the Penisula.” (1824 January: 61)
ബെയിലി മലയാളത്തിലേക്കു ബൈബിൾ പരിഭാഷപെടുത്തുവാനും സ്‌കൂളുകളിലേക്കാവശ്യമായ പാഠപുസ്തകങ്ങൾ രചിക്കുവാനും ഉദ്യമിച്ചപ്പോൾ മലയാളത്തിൽ സുദീർഘകാലമായി തുടർന്നുപോന്നിരുന്ന സാഹിത്യരചനയുടെ വഴി നിരാകരിച്ചു. ഗദ്യം തിരഞ്ഞെടുത്തു. ആശയപ്രകാശനത്തിനു മഹാസ്വാതന്ത്ര്യം നൽകുന്നതു ഗദ്യമാണ്. ജ്ഞാനബോധനത്തിനും മതപ്രചാരണത്തിനും യോജിച്ച ഭാഷാരൂപമാണത്. പദ്യഗ്രന്ഥങ്ങൾ പണ്ഡിതന്മാർക്കേ ഉപകരിക്കുകയുള്ളു. ഗദ്യഗ്രന്ഥങ്ങളാകട്ടെ പണ്ഡിത-പാമര ഭേദമെന്യേ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാണ്. വിദ്യാസമ്പന്നരും മുന്നാക്കക്കാരുമായ ന്യൂനപക്ഷം വിദ്യാഭ്യാസ സാഹിത്യ ഉപാധിയായി ഉപയോഗിച്ചുപോന്ന ഭാഷാരൂപമായ പദ്യത്തോട് ഭൂരിപക്ഷം വരുന്ന സാധാരണക്കാർ പുലർത്തിയ അകൽച്ചയെക്കുറിച്ചുള്ള തിരിച്ചറിവും മിഷനറിമാരെ ഗദ്യം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരിക്കാം. അതിലുപരി സാധാരണ സംഭാഷണ ഭാഷയുടെ ലിഖിതരൂപമായ ഗദ്യത്തിന് ജീവൽഭാഷാരൂപം എന്ന നിലയിൽ സിദ്ധിക്കാവുന്ന സൗഗമ്യവും ലാളിത്യവും ആർജവത്വവും അവർക്ക് അവരുടെ മാതൃഭാഷയിലെ ഗദ്യരചനകളിലൂടെ സുപരിചിതമായിരുന്നു.
കേരളത്തിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ കാലത്തിനുമുമ്പുവരെ ക്രിസ്തുമതപ്രചാരണത്തിനുവേണ്ടി പദ്യംതന്നെ ഉപയോഗിക്കാനാണ് മിഷനറിമാർ താൽപ്പര്യപ്പെട്ടിരുന്നത്. അർണോസ് പാതിരിയുടെ കൃതികൾ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ബൈബിൾ വിവർത്തനത്തിൽ ബെയിലിക്കു സഹായിയായിരുന്ന ചാത്തുമേനോൻ പിൽക്കാലത്ത് ക്രിസ്തുമതതത്ത്വങ്ങൾ ഉൾക്കൊള്ളുന്നതും ഹിന്ദുമതാചാരങ്ങളെ ദുഷിക്കുന്നതുമായ ഒരു കൃതി രചിക്കേണ്ടിവന്നപ്പോൾ (അജ്ഞാനകുഠാരം) ദീർഘകാലത്തെ ഗദ്യരചനാ പരിചയമുണ്ടായിട്ടുപോലും പദ്യമാധ്യമമാണു തിരഞ്ഞെടുത്തത്. ബൈബിളിന്റെ കാര്യത്തിൽ, കാവ്യപരിഭാഷയ്ക്കുള്ള പ്രലോഭനവും പ്രേരണയും പരിഭാഷകനുണ്ടാകത്തക്കവിധത്തിൽ പല കാവ്യഗ്രന്ഥങ്ങൾ അതിൽ ഉണ്ട്. സങ്കീർത്തനങ്ങൾ, ഉത്തമഗീതം തുടങ്ങിയ ഗ്രന്ഥങ്ങൾ ഉദാഹരണങ്ങളാണ്. പ്രൊട്ടസ്റ്റന്റ് മിഷനറിമാർക്കുശേഷവും പല മിഷനറിമാരും പദ്യത്തിന്റെ വഴിയേതന്നെ പോകുവാനാണു താൽപ്പര്യംകാണിച്ചത്. ബൈബിൾ വിവർത്തനത്തിൽ തന്റെ പൂർവഗാമിയായിരുന്ന ബെയിലിയെക്കുറിച്ച് ഗുണ്ടർട്ടിനുണ്ടായിരുന്ന മുഖ്യപരാതി ഹീബ്രുമൂലത്തോടു വിശ്വസ്തത പുലർത്താതെ ഇംഗ്ലീഷ് തർജമകളെ അന്ധമായി അനുകരിച്ച് കാവ്യാത്മക ഗ്രന്ഥങ്ങളുടെയും പ്രവാചകലേഖകളുടെയും സാഹിത്യഭംഗി നഷ്ടപ്പെടുത്തി എന്നായിരുന്നു.”ഗുണ്ടർട്ട് പഴയനിയമത്തിലെ പൊയറ്റിക്കൽ ബുക്‌സ് ഒരു പ്രത്യേക വാല്യമായി, പവിത്രലേഖകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി, പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ബൈബിൾ പരിഭാഷയെ സംബന്ധിച്ച് പരിഭാഷകർക്കിടയിൽ പൊതുവായ ചില ധാരണകളുണ്ടായിരുന്നു. ജനങ്ങളുടെ നിത്യവ്യവഹാരഭാഷയുമായി അതിനുണ്ടായിരിക്കേണ്ട നാഭിനാളി ബന്ധമാണ് അതിൽ മുഖ്യം. ജനങ്ങളുടെ സ്വന്തം ജീവൽഭാഷയിലായിരിക്കണം പരിഭാഷ; അനശ്വര സത്യത്തെ നിത്യജീവിതത്തിലെ ഭാഷണരൂപത്തിലേക്കു പകർ ന്നുകൊടുക്കുക. ആദ്യമായി പുതിയനിയമഗ്രന്ഥങ്ങൾ എഴുതപ്പെട്ട ഗ്രീക്ക് ഭാഷയിൽ ദൈവവചനം പകരപ്പെട്ടത് ആ രീതിയിലായിരുന്നു.  സുവിശേഷത്തിന്റെ സന്ദേശം മനുഷ്യഹൃദയത്തിലെത്തണമെങ്കിൽ അതു ഹൃദയത്തോടു സംസാരിക്കുന്ന ഭാഷയിൽ അവതരിപ്പിക്കണം. എന്നു പറഞ്ഞാൽ അതിന്റെ അർഥം മനുഷ്യർക്ക് അറിഞ്ഞുകൂടാത്ത അലങ്കാരങ്ങളും വർണപ്പകിട്ടുള്ള രൂപകങ്ങളും പ്രയോഗിക്കണമെന്നല്ല. നേരത്തെതന്നെ ഭാഷയുടെ മുതൽകൂട്ടുകളായി തീർന്നിട്ടുള്ള ഉജ്ജ്വലപ്രയോഗങ്ങൾ ഉപയോഗിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഭാഷയെ ചൈതന്യവത്താക്കുന്ന ഈ സവിശേഷതകൾ കണക്കിലെടുത്തുകൊണ്ട്, മലയാളികളുടെ പൊതുവായ ജീവൽഭാഷയിലേക്കാണ് ബെയിലി ബൈബിൾ പരിഭാഷപ്പെടുത്തിയത്.
''ഒരുപക്ഷേ മിഷനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന സാഹിത്യസംരംഭം ബൈബിൾ പരിഭാഷയായിരുന്നു. പൊതു ധാരണയ്ക്കു കോട്ടം തട്ടുകയോ പക്ഷപാതം കാട്ടുകയോ ചെയ്യാത്ത ഒരു പദാനുപദ തർജമ ഉണ്ടാക്കുന്നതിൽ ബെയിലി വിജയിച്ചു. ആകെക്കൂടി നോക്കുമ്പോൾ, സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന ശൈലിയിലായിരുന്നു പരിഭാഷ'' എന്നുള്ള നിരൂപകമതം പിൽക്കാല കേരളം ബെയിലിയുടെ തർജമയ്ക്കു നൽകിയ അംഗീകാരത്തിനു തെളിവാണ്. സന്ദേശത്തിന്റെ ഗരിമയ്ക്കു ചേർന്ന ശൈലിയിലുമായിരിക്കണം പരിഭാഷ എന്നാഗ്രഹിച്ച ബെയിലി ഭാഷാശൈലിയിൽ സ്വീകരിച്ച മധ്യമാർഗം ഇന്ത്യയിലും ഇന്ത്യക്കു പുറത്തും പല ഭാഷകളിലും അംഗീകരിക്കപ്പെട്ട ഒന്നാണ്. പരിഭാഷയുടെ രംഗത്ത്, വിശിഷ്യ ബൈബിൾ പരിഭാഷയിൽ, കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ആളും തിരുനൽവേലിയിൽ മിഷനറിയുമായിരുന്ന സി.റ്റി.ഇ. റിനിയസ് വിവിധ ദേശ്യഭേദങ്ങളും ഭാഷണ സമൂഹങ്ങളുമുള്ള ഒരു ഭാഷയിൽ മധ്യമാർഗശൈലി അവലംബിക്കുന്നതിലെ യുക്തിഭദ്രതയെയും അതിന്റെ ആവശ്യകതയെയുംകുറിച്ച് ഉപന്യസിച്ചിട്ടുണ്ട്. ബെയിലി ബൈബിൾ പരിഭാഷയിലും പ്രസാധനത്തിലും നിമഗ്നനായിരിക്കുന്ന സന്ദർഭത്തിൽ, 1927-ൽ, ആയിരുന്നു റിനിയസിന്റെ പുസ്തകം പുറത്തുവന്നതെന്നുള്ളതു ശ്രദ്ധേയമാണ്. റിനിയസ് എഴുതുന്നു:
“In countries where there is so great a difference between the language of the learned and the unlearned, as among the Hindoo, the translation of the Bible ought to be made neither according to the style of the one nor of  that of the other; but the middle path should be kept between the two... Those who are not acquainted with the Hindoo languages, can hardly form an adequate idea of the artificial writing of the one, and the jargon of the other. (‘Artificial writing of the one’ means the writing of the learned or upper class people which is unintelligible to the mass; and the ‘jargon of the other’ means the language of the unlearned or socially and economically backward people whose language was defective in grammar and pronunciation; moreover the limited vocabulary related to the limited day to day life.) The middle language corrects the both; it retains of the mode of the learned only such changes, or increase of letters, as do not occasion difficulty in reading, or obscurity in understanding; and supplies the mode of the unlearned with the needful grammatical terminations and orders, to adopt which will in a great measure conciliate the learned; they will not refuse to read the Bible; though they may not pronounce it to be written so well as they could write; yet by degrees they will become reconciled to it; as they will be able to understand it more easily than their own classical works; not to mention the vast superiority of the matter they will by little labour find there in. The unlearned also, to a great extent, will understand it; although not acquainted with many of the terminations, which they will find in the cases of nouns, and in the conjugation of verbs, yet they will be able to make out the meaning; only let the following particulars be strictly observed;
To express our ideas, we mention that we must not use words which are only known to the learned, when proper terms are in common use. If such exist it would be witfully defeated our proposed end were we to reject them, and use high words inorder to please the learned. By proper terms, I mean such as are not only used in common, but are also classically correct, belonging to the Tamul language, Again, by common use , I mean words used in common conversation, not only among the parrians, pallers, and other unlettered people , but also among the other classes; and principally among the latter; as the former will furnish proper words for but few subjects: If common usage should not supply proper expressions for any idea, we must have recourse to national books, and from there supply the want, rather than adopt words which are coined by the vulgar, and are current among but one class of people or in one province only. We should also reject all such words as the people have mutilated, and either restore them to their proper orthography, or choose other words in their stead. Thus the translation will become readily useful to the nation, although here and there a word may not be intelligible to the populace.”
ബെയിലിയുടെ 'മധ്യമാർഗഗദ്യരീതി' കേരളത്തിൽ പ്രചരിച്ചിരുന്ന ഉച്ചഭാഷയും (ഒശഴവ ങമഹമ്യമഹമാ) നീചഭാഷയും (Colloquial Malayalam) സംയോജിപ്പിച്ചുണ്ടാക്കിയതാണ് മലയാളത്തിൽ നീചഭാഷ, ഉച്ചഭാഷ എന്നിങ്ങനെ രണ്ടുതരം ഭാഷകൾ നടപ്പിലായിരുന്നെന്നാണ് മിഷനറിമാരുടെ മതം. ഉച്ചഭാഷ പ്രായേണ സംസ്‌കൃതവും നീചഭാഷ തമിഴുചേർന്ന മലയാളവും ആയിരുന്നു. ഉച്ചഭാഷ ഗ്രന്ഥാക്ഷരത്തിൽ എഴുതപ്പെട്ടിരുന്നു. കാവ്യങ്ങളും ശാസ്ത്രങ്ങളും മിക്കവാറും ആ ഭാഷയിൽ ആയിരുന്നു. നീചഭാഷ ആദ്യം തമിഴക്ഷരങ്ങളിലും പിന്നീടു ഗ്രന്ഥാക്ഷരത്തിൽനിന്നു രൂപംകൊണ്ട മലയാള അക്ഷരങ്ങളിലും എഴുതപ്പെട്ടിരുന്നു. കണക്കുകളും എഴുത്തുകളും എഴുതിയിരുന്നത് ഈ ഭാഷയിലത്രേ.”(പി.ജെ. തോമസ്, മലയാള സാഹിത്യവും ക്രിസ്ത്യാനികളും) ബെയിലി സംഭാഷണഭാഷയോടടുത്ത മധ്യമാർഗ ഗദ്യഭാഷയിൽ ബൈബിൾ പരിഭാഷപ്പെടുത്തിയത് മലയാളികൾക്കു പൊതുവേ സ്വീകാര്യമായി. എന്നാൽ സാഹിത്യഭാഷയിൽ ബൈബിൾ തർജമ നിർവഹിച്ച ഗുണ്ടർട്ടിന്റെ പരിഭാഷ സാധാരണ ബൈബിൾ വായനക്കാർക്ക് ഉൾക്കൊള്ളാനായില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതും ശ്രദ്ധേയമാണ്. (ഹെർമൻ ഗുണ്ടർട്ടിന്റെ ബൈബിളിലെ ആമുഖപഠനം) ബെയിലിയുടെ മധ്യമാർഗ ഗദ്യരീതി, മലയാള കവിതയിൽ പുഷ്ടിപ്രാപിച്ചിരുന്ന ഭാഷാസംസ്‌കൃതയോഗത്തിനു സമാനമായൊരു  ഗദ്യഭാഷാരൂപമായിരുന്നു. എഴുത്തച്ഛന്റെ പ്രൗഢമണിപ്രവാളം പിൽക്കാല മലയാളഗദ്യത്തിനു മാതൃകയായിത്തീർന്നു എന്നു പറയാം. മലയാള കാവ്യഭാഷയുടെ വികാസഘടനതന്നെയാണു ഗദ്യഭാഷയും പിന്തുടർന്നതെന്നുപറയുന്ന കൃഷ്ണചൈതന്യ അക്കാര്യം ഇങ്ങനെ വിശദമാക്കുന്നു:
“In Kerala, the evolution of prose is an especially complicated story, because the early, formative phases were those of trilingual ferment and interaction. A classical Tamil was the state language;  the language of the people had branched off into independent evolution from the old Dravidian which was the parent stock of both classical Tamil and Malayalam; then the advent of Sanskrit introduced further complexities.
Very broadly, the evolution of prose follows the same pattern as the evolution of poetry. In the song mould we see the spoken language of the people, now grown in stature and therefore impossible to ignore, infiltrating into the classical stream of Tamil poetry and transforming it into a hybrid language, diction and style. In the same way, the spoken language infiltrates into the prose of state documents and, later, of literary works. In early Mani-Pravalam poetry, the spoken language blends with Sanskrit. The high status of   the latter gives it a dominant position in the beginning. Sanskrit words are used not only as substantives, but also in all the variations they undergo in objective, dative and other cases. Even Malayalam words are grammatically processed as if they were Sanskrit words. But the first victory of the spoken language was itself a major one. Though this was a language-blend, aurally and aesthetically it should have the feel of Malayalam, not Sanskrit; the Lila-Thilakam is absolute in its insistence upon this.This victory is resolutely followed up, the archaic grammatical practices are shed and Malayalam stabilises itself with an enriched texture. Very similar is the development of prose in its adjustment with Sanskrit.”
''ഭാഷാകവിതയ്ക്ക് ഏതു ആശയത്തെയും ഉദ്വഹിക്കുവാനുള്ള പ്രാഭവം ഉണ്ടാക്കിക്കൊടുക്കുകയാണ് എഴുത്തച്ഛൻ നിർവഹിച്ചിട്ടുള്ള പ്രശസ്തമായ സാഹിത്യസേവനം''എന്നുള്ള എസ്. ഗുപ്തൻനായരുടെ അഭിപ്രായം ഓർക്കുക. ഭാരതീയേതിഹാസങ്ങളുടെ പരിഭാഷയിലൂടെ എഴുത്തച്ഛൻ മലയാളകവിതയിൽ നിർവഹിച്ചതിനോടു സദൃശമായ സാഹിത്യസേവനം, ബെയിലി ലോകേതിഹാസത്തിന്റെ പരിഭാഷയിലൂടെ മലയാളഗദ്യത്തിൽ നിർവഹിച്ചു. സംസാരഭാഷയോടു നാഭിനാളിബന്ധം പുലർത്തിയ ലിഖിതഗദ്യത്തിന്, ഭാഷയെ ഒരു പടികൂടി മുമ്പോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. ഏത് ആശയത്തെയും ഉദ്വഹിക്കാൻമാത്രമല്ല, വളച്ചുകെട്ടില്ലാതെ, ഏതു ആശയത്തെയും എളുപ്പം വിനിമയം ചെയ്യാനുള്ള ദക്ഷതയും അതിനു ലഭിച്ചു. സംസാരഭാഷാബന്ധം ഗദ്യഭാഷയിലെ ഭാഷാംശം വർധിക്കുന്നതിനും സഹായിച്ചു.
ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം...കഥകൾ, ബൈബിൾ എന്നിവ പരിഭാഷപ്പെടുത്തുന്നതിനുവേണ്ടി ബെയിലി രൂപപ്പെടുത്തിയ മധ്യമാർഗ ഗദ്യരീതിക്ക് ആധാരമായ ഉച്ചഭാഷ (ഒശഴവ ങമഹമ്യമഹമാ), നീചഭാഷ/ അപകൃഷ്ടഭാഷ (Colloquial Malayalam) എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിരീക്ഷണം അദ്ദേഹത്തിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ (A Dictionary of high and colloquial malayalim and English) പേരിൽത്തന്നെ കാണാൻ കഴിയും. സാമൂഹികമായി മുന്നാക്കം നിൽക്കുന്നവരും വിദ്യാസ മ്പന്നരുമായവരുടെ ഭാഷയും പിന്നാക്കക്കാരായ ബഹുഭൂരിപക്ഷത്തിന്റെ സംസാരഭാഷയുംകൂടി സമന്വയിപ്പിച്ച് ഒരു മധ്യമാർഗ (middle path) ഗദ്യരീതി ആവിഷ്‌കരിച്ച് (നവീന മണിപ്രവാളഗദ്യം) അതിലേക്കാണു ബെയിലി ബൈബിൾ പരിഭാഷപ്പെടുത്തിയത്. ഉൽക്കൃഷ്ടഭാഷ അഥവാ ഉച്ചഭാഷ എന്നതുകൊണ്ട് ഉന്നതകുലജാതരുടെ സംസ്‌കൃതബഹുലമായ ഭാഷതന്നെയാണുദ്ദേശിക്കുന്നത്. അപകൃഷ്ടഭാഷ അഥവാ നീചഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നതാകട്ടെ സാമാന്യജനത്തിന്റെ സംഭാഷണഭാഷയും. സാധാരണക്കാരുടെ 'ഠ'വട്ടത്തിലുള്ള ജിവിതത്തിൽ നിലവിലുള്ള ഭാഷയിലെ പദാവലി വളരെ പരിമിതമായിരിക്കും. എന്നാൽ വികസിതമായ സാഹിത്യം, വിവിധ വിജ്ഞാന ശാഖകൾ, ദർശനം എന്നിവയുടെ ഉടമകളായിരുന്ന ആര്യന്മാരുടെയും അവരുടെ സംസ്‌കൃതഭാഷയുടെയും കാര്യം അങ്ങനെയല്ല. തന്മൂലം മലയാളഭാഷയ്ക്ക് പുതിയപദങ്ങൾ ആവശ്യമായിവരുമ്പോൾ അതിന് ആശ്രയിക്കാവുന്നത്, അതിനോടകംതന്നെ മലയാളത്തിന്റെ രൂപവും ഭാവവും നിർണയിച്ചു കഴിഞ്ഞ, സംസ്‌കൃതത്തെത്തന്നെയാണെന്നുള്ള ഉറച്ച ധാരണ ബെയിലിക്കുണ്ടായിരുന്നു. ക്ലാസ്സിക്ക് ഭാഷയായ ലാറ്റിനിൽനിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ പദം കടംകൊണ്ടു വളർന്ന സ്വന്തം മാതൃഭാഷയുടെ-ഇംഗ്ലീഷിന്റെ-ചിത്രവും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. ''അന്നത്തെ സാഹിത്യഭാഷയിലും സംഭാഷണഭാഷയിലും പ്രയോഗിച്ചിരുന്ന പദങ്ങളെയാണ് ഒശഴവ മിറ ഇീഹഹീൂൗശമഹ ങമഹമ്യമഹശാ എന്നതുകൊണ്ടു ബെയിലി വിവക്ഷിച്ചിട്ടുള്ളത്... സാഹിത്യഭാഷയിൽ പ്രയോഗിക്കാവുന്ന സംസ്‌കൃതപദങ്ങളെ ഡോ.വിത്സന്റെ സംസ്‌കൃതനിഘണ്ടുവിനെയും അമരകോശത്തെയും ആധാരമാക്കി സ്വീകരിക്കയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്''”എന്നിങ്ങനെ പ്രൊഫ. സി.എൽ. ആന്റണി ബെയിലിയുടെ സംസ്‌കൃതപദശേഖരണത്തെ ന്യായീകരിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.
കേംബ്രിഡ്ജ് നിഘണ്ടു രീഹഹീൂൗശമഹ എന്ന പദത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു : “ശിളീൃാമഹ മിറ രീി്‌ലൃമെശേീിമഹ, മിറ ാീൃല ൗെശമേയഹല ളീൃ ൗലെ ശി ുെലലരവ വേമി ശി ംൃശശേിഴ.”ഇതിൽനിന്ന് colloquial kw`m-jW`mjsb¶p hyàw; AXnsâ hn]coXmÀY¯n D]tbmKn¨ncn-¡p¶ high Fgp¯p`mj AYhm kmlnXy`mjsbbmWp kqNn-¸n¡p¶Xv. The high Malayalim terms are chiefly derived from the Sancrit”എന്ന് നിഘണ്ടുവിന്റെ ആമുഖത്തിൽ ബെഞ്ചമിൻ ബെയിലി ഇക്കാര്യം ഉറപ്പിച്ചു പറയുന്നുമുണ്ട്.
ടൈപ്പൊഗ്രഫി
ഭാഷയുടെ വർണവിന്യാസം, പദരൂപങ്ങൾ, അർഥം ഇവ മാനകീകരിക്കപ്പെടുന്നത് അച്ചടിയിലൂടെയാണ്. ആദ്യം അച്ചടിച്ച മലയാളകൃതി എന്ന നിലയിൽ മേൽപ്പരാമർശിക്കപ്പെട്ട ഭാഷാവ്യവഹാരങ്ങളിലും സന്ദർഭങ്ങളിലുമൊക്കെ തികഞ്ഞ അവ്യവസ്ഥയാണ് ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം.... കഥകളിൽ കാണാൻ കഴിയുക. പിന്നീട് ബൈബിൾ, സത്യവേദത്തിലുള്ള കഥകൾ എന്നീ കൃതികളിലെത്തുമ്പോൾ ഇത്തരം അവ്യവസ്ഥകൾ കുറയുകയും ഇല്ലാതാകുകയും ചെയ്യുന്നു.
ഇതിനുംപുറമേ, കേരളത്തിൽ അച്ചടിച്ച ആദ്യമലയാള പുസ്തകം എന്ന നിലയിൽ മലയാളം ടൈപ്പൊഗ്രഫിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ഒരു കൃതിയാണ് ചെറുപൈതങ്ങൾക്ക...കഥകൾ. ഈ പുസ്തകത്തിന്റെ അച്ചടിക്കുപയോഗിച്ച ആണിഅച്ചുകൾ മദ്രാസ് ഫോർട്ട് സെന്റ് ജോർജ് കോളജിലെ ടൈപ്പ് ഫൗണ്ടറിയിൽ വാർത്തെടുത്തതാണ്. ഇതിലെ ടൈപ്പുകളുടെ ഉയരം പലതാണ്. അക്ഷരങ്ങളുടെ വലിപ്പവും വ്യത്യസ്തമാണ്. അക്ഷരങ്ങൾക്കു ഭാഗികമായ ചതുരവടിവുണ്ട്. ഒട്ടുമിക്ക അക്ഷരങ്ങളുടെയും ആകൃതി ശരിയായിട്ടുമില്ല. മലയാളം കൈയെഴുത്തിന്റെ രീതി അനുകരിച്ചതുകൊണ്ടാകാം വാക്കുകൾക്കിടയിൽ സ്ഥലം വിടുന്നതു സാമാന്യതത്വമാക്കിയിട്ടില്ല. ഒരു വാക്കിനോടുചേർന്ന് അടുത്തവാക്ക്; അതിനോടുചേർന്നുതന്നെ പിന്നത്തേത്-ഇങ്ങനെ പോകുന്നു. മൂന്നോ നാലോ വാക്കുകൾക്കുശേഷം അൽപ്പം സ്ഥലം വിടുന്നു. പൂർണവിരാമം, ചോദ്യചിഹ്നം തുടങ്ങിയ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ ഉദ്ധൃതവാക്യങ്ങൾ ഇരട്ട ഉദ്ധരണിചിഹ്നത്തിൽത്തന്നെ ചേർത്തിട്ടുമുണ്ട്. പുസ്തകത്തിന്റെ മൊത്തം സംവിധാനം (ഹമ്യീൗ)േ മെച്ചപ്പെട്ടതാണ്. ശീർഷകപത്രം, ഉള്ളടക്കം ഇവ ഭംഗിയായി ചേർത്തിട്ടുണ്ട്. ഓരോ കഥയുടെയും ആരംഭത്തിൽ പ്രത്യേകം തലക്കെട്ടുണ്ട്. ഉപശീർഷകം ആവശ്യമുള്ള എഡ്വേർഡ് ആറാമൻ രാജാവിന്റെ ജീവചരിത്രത്തിൽ അതും ചേർത്തിട്ടുണ്ട്. കഥകളുടെ തലക്കെട്ടിനോടുചേർന്നുള്ള ശൂന്യസ്ഥലം (യഹമിസ ുെമരല/ംവശലേ ുെമരല) ആദ്യമാദ്യം കൂടുതൽ വിസ്തീർണമുള്ളതായതിനാൽ ശ്രദ്ധേയമാണ്. പിന്നീടു പിന്നീടുള്ള കഥകളിൽ ശീർഷകം നിൽക്കുന്ന 'വൈറ്റ് സ്‌പേസി'ന്റെ ദൈർഘ്യം ചുരുങ്ങുന്നുണ്ട്. തലക്കെട്ടുകളുടെ അടിയിൽ കുറിയ ഒരു വര ചേർത്ത് അവയെ വേർതിരിച്ചു കാണിച്ചിരിക്കുന്നു. ഏതു ഭാഷയിലും വർണവിന്യാസം ഉറപ്പിക്കപ്പെടുന്നത് അച്ചടി നടപ്പിലാകുന്നതോടുകൂടിയാണല്ലോ? ഈ കൃതിയിൽ ചില പദങ്ങളിലെങ്കിലും വർണവിന്യാസത്തിൽ അവ്യവസ്ഥയുണ്ട്. യൗവ്വനം-യവ്വനം, കൈപ്പ്-കയ്പ് എന്നിങ്ങനെ ഒരേ വാക്കിനുതന്നെ വ്യത്യസ്ത വർണവിന്യാസം കാണാം. 'മാർജ്ജരി' എന്നും 'മാർജെരി' എന്നും ഉപയോഗിച്ചിരിക്കുന്നു. രണ്ട് അക്ഷരങ്ങളുടെയും പകുതിവീതം ചേർത്ത്, രണ്ട് അക്ഷരങ്ങളും മുഴുവനായി ചേർത്ത്, അക്ഷരത്തിന്റെ അടിയിൽ മറ്റൊരു അക്ഷരം ചേർത്ത്, ഒരു അക്ഷരത്തോടൊപ്പം മറ്റൊരക്ഷരത്തിന്റെ ഭാഗം ചേർത്ത്-ഇങ്ങനെ, കൂട്ടക്ഷരങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് പല വിധത്തിലാണ്. ഏ, ഓ എന്നീ സ്വരങ്ങളുടെ ഉപലിപി ഇല്ലാത്തതുപോലെ സംവൃതോകാരവും പ്രയോഗത്തിലില്ല. മലയാളം സംസ്‌കൃതജന്യമാണെന്നുള്ള അന്ധമായ ധാരണയും അതിരുകളില്ലാത്ത സംസ്‌കൃതസ്വാധീനവും കൂടിച്ചേർന്നപ്പോൾ മലയാളലിപി വ്യവസ്ഥയ്ക്കുണ്ടായ വിനകളായിരുന്നു ഇവ. സന്ധ്യക്ഷരങ്ങൾക്ക് ഹ്രസ്വ-ദീർഘഭേദം വേണ്ടെന്നുള്ള തീർപ്പ് സംസ്‌കൃതത്തെ സംബന്ധിച്ചിടത്തോളം ശരിയായിരുന്നിരിക്കാം. എന്നാൽ പ്രസ്തുത നിബന്ധന മറ്റൊരു ഭാഷാഗോത്രത്തിൽപ്പെട്ട മലയാളത്തിനുകൂടി ബാധകമാക്കിക്കളയാമെന്നു കരുതിയത് മലയാളത്തിൽ 'അപശബ്ദങ്ങ'ളുണ്ടാകുന്നതിനു കാരണമായി. എന്നാൽ ഇംഗ്ലീഷ് പദങ്ങളുടെ 'ട്രാൻസ്‌ലിറ്ററേഷ'നിൽ വർണങ്ങളുടെ ഉച്ചാരണത്തെ കുറിക്കാൻ അക്ഷരത്തിനു മുകളിൽ (രേഫചിഹ്നം പോലെ) ഒരു ചെറുവര (ക) ചേർത്തിട്ടുണ്ട്. ഈ വര സംവൃതോകാരത്തെക്കുറിക്കാൻ മലയാളത്തിൽ ഉപയോഗിക്കാമായിരുന്നു. ഇംഗ്ലീഷ് പദങ്ങളിൽ ഈ ചിഹ്നം സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യമാണു സൃഷ്ടിക്കുന്നത്.
ഉദാ. യെശുക്രിസ്‌തോസ
തൊമ്മാസ
പൌലൊസ
സൌഥപാർക്കിൽ
ബ്രൈഡബൽമഠം
സാന്തഫൊഡ
അതേസമയം മലയാളപദങ്ങൾ സംവൃതോകാരത്തിന്റെ അഭാവ ത്തിൽ വികൃതമായിരിക്കുന്നു.
ഉദാ. ആട
ആറ
ഒന്നുണ്ട
കൊലാട
സംവൃതോകാര ചിഹ്നമായി ഉപയോഗിക്കാൻ സാധിക്കുമായിരുന്ന ഈ ചിഹ്നം (ക) അങ്ങനെ ഉപയോഗിക്കാൻ കഴിയാതെ പോയത് മലയാളം ടൈപ്പൊഗ്രഫിയെ സംബന്ധിച്ചിടത്തോളം വലിയൊരു ന്യൂനതയും ദൗർഭാഗ്യവുമായിപ്പോയി. അതോടൊപ്പം ഇന്നു കാണുമ്പോൾ വൈകല്യങ്ങളെന്നു തോന്നിക്കുന്നതും യഥാർഥത്തിൽ തൽക്കാലീന ഭാഷയുടെ വിശേഷലക്ഷണങ്ങളുമായ ധാരാളം ഭാഷാവിശേഷങ്ങളും ഈ കൃതിയിൽ ദൃശ്യമാണ്.
ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന
പരിഭാഷപ്പെടുത്തിയ കഥകൾ: ഭാഷ, മുദ്രണം, പുസ്തകം.
ചെറുപൈതങ്ങൾക്ക......കഥകളിലെ മധ്യമാർഗഗദ്യരീതി, ഭാഷാപരമായ സവിശേഷകതകൾ എന്നീക്കാര്യങ്ങളെക്കുറിച്ച് മുമ്പേതന്നെ വിശദമാക്കിക്കഴിഞ്ഞു. പുസ്തകം എന്ന ഉൽപ്പന്നം, അച്ചടി എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ മാനകീകരിക്കപ്പെടുന്ന ഭാഷ, ഭാഷയുടെ മാനകീകരണ പ്രക്രിയ എന്നീ കാര്യങ്ങൾ മനസ്സിൽവെച്ച് സമീപിക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന വേറെ കുറെ സവിശേഷതകളും കാണാം:
01. വാക്കുകളുടെ അർഥത്തെയും രൂപത്തെയും (വർണവിന്യാസം) നിജപ്പെടുത്തുകയും ദൃഢപ്പെടുത്തുകയും ചെയ്യുന്നത് മാനകീകരണത്തിന്റെ ഭാഗമാണ്. ഇതിനു സഹായിക്കുന്നത് അച്ചടിയാണ്. എന്നാൽ വർണവിന്യാസത്തിലും വാക്യശൈലിയിലും പ്രയോഗങ്ങളിലും ഭാഷ നിലവാരപ്പെടുന്നതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളും മാനകീകരണപ്രക്രിയയുടെ ഭാഗംതന്നെയാണ്. ഒട്ടനവധി വാക്കുകൾ ക്ലിപ്തപ്പെടുത്ത പ്പെട്ടു; എന്നാൽ ഏതാണ് ക്ലിപ്തരൂപമെന്നു നിശ്ചയമില്ലാത്ത പദങ്ങളും ധാരാളം. ഒരേവാക്ക്, പല വർണവിന്യാസം എന്നുള്ളതായിരുന്നു ഇതിന്റെ ഫലം.
ഉദാ. കൈ-കയ്യ്-കയ്
ഒക്കയും-ഒക്കെയും
മെല്ലൊട്ടു-മെല്‌പെട്ട്-മെല്ലെട്ട-മെൽപെട്ടു
കൈപ്പ-കയ്പ
എന്നാറെ-എന്നവാറെ
ക്രാൻമർ-ക്രാന്മർ
02. സംഭാഷണഭാഷയിലെ പല പ്രയോഗങ്ങളും അതേപടി-അതേവർണ വിന്യാസത്തോടെ ഉപയോഗിച്ചു.
ഉദാ. ഉണ്ടായിരുന്നു
കാണായിരിന്നു
പണ്ടെത്തെ
ഇന്നെത്തെ
ഞിരമ്പ്
പൊക്കൽ
ഇരിപ്പന
കഴിവൂ
ആലിയൊനക്കാർ
03. വാക്കുകൾക്കിടയിൽ സ്ഥലം വിടുന്ന കാര്യത്തിലും പദം മുറിക്കുന്നതിലും യാതൊരു ക്രമവും ഈ കൃതി പാലിക്കുന്നില്ല. ചിലയിടത്ത് വാക്കുകൾക്കിടയിൽ സ്ഥലം വിടുന്നുണ്ട്. ചില പേജ് ഉടനീളം പദങ്ങൾ ചേർത്തെഴുതിയിരിക്കുന്നു.
ഉദാ: അരക്ഷിതാവിനെ (ആ രക്ഷിതാവ്)
 ആവട്ടി ഇറക്കിവെച്ചു
 കിടന്നമരുന്നസെവിക്കുമാറായി
അക്ഷരത്തിന്റെ ഇടതുവശത്തുവരുന്ന ഉപലിപി ഒരു വരിയുടെ/ പേജിന്റെ അവസാനം; അതോടു ചേർന്നുവരേണ്ട ലിപി അടുത്തവരിയിൽ/പേജിൽ.
ഉദാ. മുന്തിരിങ്ങാ പഴവും കൊണ്ട കടന്നു എന്ന വാക്യത്തിലെ 'കൊണ്ട' എന്ന വാക്കിലെ ''െ എന്ന ഉപലിപി ഒരു പേജിന്റെ അവസാനവും 'കാ' അടുത്ത പേജിന്റെ ആദ്യവുമാണ്. (കൈയെഴുത്തിൽനിന്ന് വ്യത്യസ്തമായി അച്ചടിയിൽ അനിവാര്യമായ 'വരിനിറയ്ക്കൽ' ആയിരുന്നിരിക്കാം ഇതിനു കാരണം.)
ഒരേവാക്കിൽത്തന്നെ, പദങ്ങൾക്കിടയിലെന്നപോലെ, ഇടം വിടുന്നു.
ഉദാ. ആ യവൻ (ആയവൻ)
റൊമാർക്കാർക്കലെ ഖനം എഴുതിയ
രാജാവിൻ പിതാവഹെ നിരിരാജാവതന്നെ (ഹെനിരി-ഹെൻറി)
ഭാഗെവലി യൊരു
ആതം ബുരുനിനാദം
04. 'നി' എന്ന വാക്കിലെ 'ഇ'കാരം ദീർഘമല്ല. ('നീ എന്നല്ല.')-വർണ വിന്യാസത്തിലെ പ്രത്യേകത.
ഇംഗ്ലീഷ് ഭാഷയിലെ '്യീൗ' എന്ന വാക്കിന്റെ പരിഭാഷയായി കൃതിയിൽ ഉപയോഗിച്ചിരിക്കുന്നത്. 'നി' എന്നാണ് 'നിങ്ങൾ' എന്നില്ല-അമ്മയെക്കുറിക്കാനും മുത്തശ്ശനെക്കുറിക്കാനും 'നി' തന്നെ ഉപയോഗിക്കുന്നു. ഒരു മലയാളി അങ്ങനെ പ്രയോഗിക്കാൻ സാധ്യതയില്ലാത്തതിനാൽ, പരിഭാഷകൻ ഇംഗ്ലീഷുകാരനെന്നു വ്യക്തം.
05. ചെറുപൈതങ്ങൾക്ക.....കഥകളിൽ ഇംഗ്ലീഷ് പദങ്ങളുടെ 'ട്രാൻ സ്‌ലിറ്ററേഷൻ' വളരെ കൃത്യമാണ്. ഇംഗ്ലീഷ് പദങ്ങളുടെ ഉച്ചാരണത്തോട് അവ വളരെ അടുത്തു നിൽക്കുന്നു:
ഹൊസ്‌ലെ
ഹംപ്‌തൊൻ
വെസ്തമിൻസ്‌തെർ
കാണ്ടർബുരി
ഹെർഡഫൊർഡ്
സൊമെർസെത്ത്
എഡ്വാഡ് സിമൊർ
പ്രൊതെസ്താന്ത്
ബിശോപ്പ്
ലൻഡൻ/ലണ്ടൻ
പ്രാൻസ്
സൗഥ് പാർക്ക്
മാർത്തൂർ (ാമൃ്യേൃ)
ജൊർജ്ജ്
എഡ്വാർഡ
പൌലൊസ്
സിഹൊൻ/ശിഹൊൻ
'ട്രാൻസ്‌ലിറ്ററേഷനി'ലെ വർണവിന്യാസത്തിൽ പാലിച്ചിട്ടുള്ള കൃത്യത പരിഭാഷകന്റെ മൂലഭാഷാപരിജ്ഞാനത്തെ വ്യക്തമാക്കുന്നു.
06. മേൽപ്പറഞ്ഞിട്ടുള്ള 'ക'ചിഹ്നമാണ്, മുമ്പ് മലയാളത്തിലെ 'രേഫ' ചിഹ്നമായി ഉപയോഗിച്ചിരുന്നത്. (രേഫത്തിനുശേഷം വരുന്ന അക്ഷരത്തിനു മുകളിൽ ഒരു ചെറുവര) ചെറുപൈതങ്ങൾക്ക.....കഥകളിലും രേഫചിഹ്‌നമായി ഉപയോഗിച്ചിട്ടുള്ളത് ഇതുതന്നെയാണ്. എന്നാൽ ഇംഗ്ലീഷ് പദങ്ങളിൽ ഇതേ ചിഹ്‌നംതന്നെ അക്ഷരത്തിന്റെ (വർണത്തിന്റെ) അർധോച്ചാരണം സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചു.
ഉദാ. റൊമാക്കാർക്ക
 ഗർഹിച്ച
 പ്രാൻസ
ഈ ചിഹ്നം ചേർക്കാതെയും പദമുണ്ട്. ഉദ. സൈന്ത പൌലൊസ. എന്നാൽ ഇംഗ്ലീഷ് പദങ്ങളിലും രേഫമായിത്തന്നെ പ്രസ്തുത ചിഹ്നം ഉപയോഗിച്ചിട്ടുണ്ട്. ഉദാ. ജൊജ, എഡ്വാഡ
07. ചിഹ്നനം-കൃതിയിൽ ഒരിടത്തും ബിന്ദു (എൗഹഹ േെീു) ഉപയോഗിച്ചിട്ടില്ല. എന്നാൽ ഉദ്ധരണി ചിഹ്നം (ഝൗീമേശേീി ാമൃസ)െ, രേഖ (ഒ്യുവലി), അൽപ്പവിരാമ ചിഹ്നം (രീാാമ), വലയചിഹ്നം (യൃമരസല)േ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ഉദ്ധരണി ചിഹ്നം, വലയചിഹ്നം എന്നിവ ആരംഭത്തിൽ ഉപയോഗിക്കുകയും അവസാനത്തിൽ ഉപയോഗിക്കാതിരികക്കുകയും ചെയ്തിട്ടുള്ള (ഉദ്ധരണി ചിഹ്നം, വലയചിഹ്നം, ഇവ  'ക്ലോസ്' ചെയ്യാത്ത) ഓരോ സന്ദർഭമെങ്കിലുമുണ്ട്. എങ്കിലും, പരിമിതമായിട്ടെങ്കിലും, ചിഹ്നങ്ങൾ യുക്തമായി ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതു ശ്രദ്ധേയമാണ്.
08. എണ്ണത്തിലും രൂപത്തിലും വികലമായിരുന്നു അച്ചുകൾ, അച്ചുപിഴ-മദ്രാസ് ഫോർട്ട് സെന്റ്‌ജോർജ് കോളജ് ടൈപ്പ് ഫൗണ്ടറിയിൽ വാർത്ത്, കോട്ടയം സി.എം.എസ്. പ്രസ്സിലെത്തിച്ച ആണിയച്ചുകൾ ഉപയോഗിച്ചായിരുന്നു ചെറുപൈതങ്ങൾക്ക.....കഥകൾ അച്ചടിച്ചത്. എണ്ണത്തിലും രൂപത്തിലും വികലമെന്ന് ബെഞ്ചമിൻ ബെയിലി വിമർശിക്കുകയും അക്കാരണത്താൽത്തന്നെ അദ്ദേഹം നിരാകരിക്കുകയും ചെയ്ത അച്ചുകളായിരുന്നു അവ. (ബെഞ്ചമിൻ ബെയിലിയും മലയാള സാഹിത്യവും, ബാബു ചെറിയാൻ മഹാത്മാഗാന്ധി സർവകലാശാല പ്രസിദ്ധീകരണവിഭാഗം, കോട്ടയം)
ടൈപ്പുകളുടെ എണ്ണത്തിലെ കുറവുകൊണ്ടാണോ 'അച്ചുപിഴ' തീർത്തതിലെ കാര്യക്ഷമതയില്ലായ്മ കൊണ്ടാണോ എന്നു നിശ്ചയമില്ല, ചില 'സഹിക്കത്തക്ക' അക്ഷരപ്പിശകുകൾ കൃതിയിൽ അങ്ങിങ്ങായുണ്ട്. കൃത്യമായ അച്ചുകൾ ലഭ്യമല്ലാഞ്ഞതിനാൽ, പദമേതെന്ന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ സാദൃശ്യമുള്ള മറ്റൊരു ടൈപ്പ് പകരം ചേർത്തതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉപലിപികൾ ചേർത്ത് അച്ചുവാർക്കുന്ന സമ്പ്രദായമായിരുന്നു ആരംഭത്തിലുണ്ടായിരുന്നതെന്നും ഓർ ക്കണം.
പാരവാശ്യം (പാരവശ്യം)
പ്രവാഹിച്ച (പ്രവഹിച്ച)
ഇന (ഇന്നത)
വിൽൽ (വിരൽ)
അങ്ങുനെ (അങ്ങുന്നെ)
ഇഷ്ടക (ഇഷ്ടിക)
കെൾവിൻ (കെൾപിൻ)
കുരൂഹലം (കുതൂഹലം)
നിപുണ്യ (നൈപുണ്യം)
വിലാപിക്കുന്നു (വിലപിക്കുന്നു)
സതിയാതുള്ള (സഹിയാതുള്ള)
വിനയമെടെ (വിനയമൊടെ)
അവൻ (അവർ എന്ന അർഥത്തിൽ)
ജ്വലയും (ജ്വാലയും)
അകിലും (ആകിലും)
മുറുകി (മുറുക്കി)
ഉള്ള (ഉളത)
ഇരിക്കവല്ല (ഇരിക്കാവതല്ല)
അവനെ (അവന്റെ)
തെയോഫലുസ് (തെയോഫിലുസ്)
ചെയ്തന്യം (ചൈതന്യം)
വ്യസങ്ങൾ (വ്യസനങ്ങൾ)
അന്നൈരം (അന്നെരം)
മൃഗക്കിടങ്ങളുടെ (മൃഗക്കിടാങ്ങളുടെ)
ചിലനുമാനദൃഷ്ടാന്തങ്ങൾ (ചില അനുമാനദൃഷ്ടാന്തങ്ങൾ)
അവിവകിയെ (അവിവെകിയെ)
ഇരിന്നീട്ടുള്ള (ഇരിന്നിട്ടുള്ള)
കഴിവൂ (കഴിയൂ)
നീതിമാനം (നീതിമാനാം)
പുത്രസാം (പുത്രനാം)
ദ്ധ്യാനം(ധ്യാനം)
ഇഷ്ടമെറ്റം (ഇഷ്ടമെറും)
കണ്ടശെഷംവെട്ടു (കണ്ടശെഷംപെട്ടു)
അനുസരിപ്പിക്കാവല്ല (അനുസരിപ്പിക്കാവതല്ല)
ചലിവഴിച്ചീടുക (ചെലവഴിച്ചീടുക)
തറവാട്ടുകാരായവർക്കള്ള (തറവാട്ടുകാരായവർക്കുള്ള)
ഇത് 'ഒപ്പിച്ചെടുക്കൽ അച്ചുനിരത്തൽ' (മറഷൗേൊലി േരീാുീശെിഴ)  ആണെന്നു കരുതാം.
എന്നാൽ ചില പദങ്ങളിൽ അക്ഷരങ്ങൾ അനാവശ്യമായി ആവർത്തിക്കുന്നു; ചില വാക്യങ്ങളിൽ ചില പദങ്ങൾതന്നെ ആവർത്തിക്കുന്നു.
ഉദാ. ഉള്ള സസർവെഷ്ടങ്ങൾ ('സ' ആവർത്തിക്കുന്നു)
'ഗൃഹത്തിൽ' എന്ന അർഥത്തിൽ 'ഗ്രഹത്തിൽ' എന്ന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വാസഗൃഹം എന്ന ശരിയായ പ്രയോഗവും ഉണ്ട്. എന്നാൽ 'ശയനഗ്രഹവും' 'ശയനഗൃഹ'വും ഉണ്ട്. പരിഭാഷകന് ലക്ഷ്യഭാഷയിൽ സൂക്ഷ്മധാരണയില്ലാത്തതാണോ ഈ കുഴപ്പത്തിനു കാരണം?
മൃതശരീരം 'സംസ്‌കരിച്ചു' എന്ന അർഥത്തിൽ 'സ്ഥാപിച്ചു' എന്നു പ്രയോഗിച്ചിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇംഗ്ലീഷ് ഭാഷാപദങ്ങളുടെ പരിഭാഷയിലൂടെത്തന്നെ പുതിയ പല പദങ്ങളുമുണ്ടായി. ഉദാ. ഉൾകുപ്പായം, പുറംകുപ്പായം, അച്ചടിക്കുപ്പായം, കഴുത്തവസ്ത്രം, ഇരിക്കക്കട്ടിൽ.
'ഈ' എന്നതിന് 'ംരം' എന്ന രൂപമാണു കൂടുതൽ. എന്നാൽ 'ഈ' എന്ന അക്ഷരവും ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോൾ 'ഈശ്വരങ്കൽ' എന്നും ആയിട്ടുണ്ട്.
ചെറുപൈതങ്ങൾക്ക...കഥകൾ അച്ചടിക്കാനുപയോഗിച്ച മദ്രാസ് ടൈപ്പിന്റെ രൂപപരമായ വികലത വളരെ സ്പഷ്ടമാണ്. അച്ചുകൾ പൊതു വേ രൂപഭംഗിയില്ലാത്തവയായിരുന്നു; അവയുടെ വലിപ്പം വ്യത്യസ്തമായിരുന്നു. ഒരു അക്ഷരംതന്നെ പല രൂപത്തിൽ കാണാം; 'ഇ'യുടെ ഉപലിപിക്ക് നാലോ അഞ്ചോ രൂപങ്ങളുണ്ട്. മദ്രാസ് ഫോണ്ടിന്റെ വൈകല്യം മനസ്സിലാക്കുന്നതിന് അത് ബെഞ്ചമിൻ ബെയിലി പിൽക്കാലത്തു രൂപം നൽകിയ ഉരുണ്ട വടിവുള്ള അക്ഷരങ്ങളോടു താരതമ്യപ്പെടുത്തിയാൽ മതി. (കൂടുതൽ വിവരങ്ങൾക്ക്: ബെഞ്ചമിൻ ബെയിലിയും മലയാള സാഹിത്യവും, ബാബു ചെറിയാൻ, മഹാത്മാഗാന്ധി സർവകലാശാല പ്രസിദ്ധീകരണവിഭാഗം, കോട്ടയം)
09. സംഭാഷണം, വർണന, വിവരണം, ആഖ്യാനം തുടങ്ങി വ്യത്യ സ്ത ഗദ്യവ്യവഹാരങ്ങളെല്ലാം ചെറുപൈതങ്ങൾക്ക....കഥകളിൽ ഉപയോഗിച്ചിട്ടുണ്ട്. മൂലഭാഷയായ ഇംഗ്ലീഷിലെ വികസിത ഗദ്യരചന മാതൃകയായതുകൊണ്ടാണ് ആധുനിക മലയാള ഗദ്യത്തിനു പ്രാരംഭത്തിൽ ത്തന്നെ ഈ വക വ്യവഹാരങ്ങൾ സാധ്യമായത്.
ജ്ഞാനിപ്പൈതൽ, മനസ്സുറപ്പിന്റെ സംഗതി എന്നീ കഥകളിൽ സംഭാഷണം ഉപയോഗിച്ചിട്ടുള്ളതിനെക്കുറിച്ച് അന്യത്ര വിശദമാക്കിയിട്ടുണ്ട്.
വർണന, വിവരണം, ആഖ്യാനം എന്നിവ ഉദാഹരിക്കുന്നതിന് എത്രയെത്ര പാഠങ്ങൾ വേണമെങ്കിലുമുണ്ട്, ഈ കൃതിയിൽ. മാതൃകയ്ക്കുവേണ്ടി ചിലത്:

''ഞാൻ ആ വാക്ക കെട്ടു മൊഹിച്ച ആ സ്ഥാനീകരം ചെന്നു കണ്ടു കുറഞ്ഞ പാട്ടത്തിന പാട്ടം എറ്റു അവിടെക്ക ലണ്ടനിൽ നിന്ന നൂറ്റമ്പത നാഴിക വഴി ദൂരവെ എൻ കുഡുംബത്തെയും സംഭാരങ്ങളെയും കടത്തി കൊണ്ടുപൊയി വിലക്കനിലം വെണ്ടുവൊളം ഉണ്ടായിരിന്നു എങ്കിലും വെള്ളം വാർക്കുക വളമിടുക വെലികെട്ടുക എന്നിവ വളര ചെയ്‌വാനുണ്ടായിരിന്നു അതിന എന്നാൽ കൂടുന്നതിലും അധികം കൊപ്പ വെണ്ടിവന്നു എന്നതിനാൽ ഞാൻ മനസ്സില്ലെങ്കിലും എൻ ജന്മിയൊട അസാരം പണം കടം മെടിപ്പാൻ നൊക്കി അവൻ കുറഞ്ഞ പലിശക്ക തരികയും ചെയ്തു നല്ല മനസ്സൊടെ ആരംഭിച്ചെൻ കാര്യങ്ങളെ വെണ്ടും വണ്ണം ആക്കി തീർക്കെണം എന്ന വച്ച  വൈകീട്ടും കാലത്തും വെല ചെയ്തു വന്നു എന്റെ നിർഭാഗ്യവശാൽ ഒന്നാമത ആ സ്ഥലം ഞങ്ങൾക്ക പിടിച്ചീല ഇനിക്ക ഒരു ദീർഘജ്വരം പിടിച്ചു നന്നായി വലഞ്ഞു കാര്യവും കുഴങ്ങി എന്റെ ഭാര്യക്കും നിറിക്കൊണ്ട ഒരു പനി തുടങ്ങി അങ്ങിനെ തന്നെ മൂത്ത കുഞ്ഞിനും തുടങ്ങി ഞങ്ങൾക്ക രണ്ട കുട്ടികളുണ്ടായിരിന്നു ഒന്നിനെ ഗർഭമായും ഇരിന്നു കഷ്ടം മൂത്ത പൈതൽ മരിച്ചു പൊയി'' (വിപദിധൈര്യം)
കക
''അവർക്ക അതിസന്തൊഷസമയം ഒരു ഭൃത്യൻമാത്രം ദൂരവെ അനുയാനം ചെയ്തുകൊണ്ട അവരുടെ പിതാവിൻ ഉപവനത്തിൽ ചെന്ന ഉല്ലസിച്ചുകൊൾവാൻ ആജ്ഞ ലഭിക്കുമ്പൊൾ ആയിരിന്നു
ആ ഉപവനം മഹാവിശാലമുളളതായിരിന്നു, അതിൽ നിമ്‌നൊന്നത പ്രദെശവും ഇടുക്കകളും ചെറുകുന്നുകളും ചാഞ്ഞകാടുകളും പർവതത്തിൻ താഴ്‌വരയിങ്കൽ ഉള്ള മഹാ അഗാധങ്ങളും ഉണ്ട അഗ്രത്തിങ്കൽ ആ നാട്ടിൽ ഓക്ക ആഷ എന്നു തുടങ്ങി ഉള്ള വിശെഷ വൃക്ഷങ്ങളാൽ അംലംകൃതങ്ങളാം വലിയ പറമ്പകളും അവിടെ അവിടെ ഉണ്ടായിരിന്നു അതിന്നപ്പുറം അതിദൂരവെ നിന്നനൊക്കീടിൽ ശൈലങ്ങളുടെ അഗ്രങ്ങൾ ശ്യാമളനിറത്തിൽ കാണായിരിന്നു'' (തെയോഫിലുസിന്റെയും സൊപ്യായുടെയും കഥാ)
കകക
''തെയൊഫിലുസിന്റെ രൊഗം ദിവസെന വർദ്ധിച്ചു തീർന്നു ഇടവിടാതെ ഖാസം വന്നു പിടിപെട്ടു ശരീരം മെലിഞ്ഞു ആരൊഗ്യം ക്ഷയിച്ചു ഇഛാഭംഗങ്ങൾ പിന്നെയും ഉണ്ടായി ചമഞ്ഞു അവന്റെ പുസ്തകശാലയിലും ശയനഗ്രഹത്തിലും ബദ്ധനായിരിക്ക അല്ലാതെ ഇനി പുറത്തെ മുറിയിൽ ചെന്ന പുതുക്കാറ്റ കൊള്ളരുത എന്നും ആജ്ഞാപിതനായാൻ ക്ഷീണം കൊണ്ടദിവസവും എപ്പൊഴും കിടപ്പായിതീർന്നു അവന ദീപനം കുറഞ്ഞു ചമഞ്ഞു ആഹാരത്തിങ്കൽ അരൊചകപെട്ടുതീർന്നു ഒട്ടും സൌഖ്യമില്ലായ്മകൊണ്ട അവന അവന്റെ സൊദരി കുറഞ്ഞൊരു നെരം തംബുരു വായിക്കയൊ സംസാരിക്കയൊ പുസ്തകം വായിക്കയൊ ചെയ്താൽ കൊൾവാനും അരുതാതെ ആയി'' (തെയോഫിലുസിന്റെയും സൊപ്യായുടെയും കഥാ)
10. ഭാഷയ്ക്കുള്ളിൽ പുതിയ ഭാഷ സൃഷ്ടിക്കുമ്പോഴാണല്ലോ സാഹിത്യഭാഷ ഉണ്ടാകുന്നത്. ''ഭാഷപൂത്തും വികാരം തളിർത്തും'' നിൽക്കുക. ഭാഷ ആലങ്കാരികവും ഭാവാവിഷ്‌കരണ സമർഥവുമാകുമ്പോഴാണ് ഭാഷയ്ക്കുള്ളിൽ പുതിയഭാഷ രൂപപ്പെടുന്നത്. ഈ കൃതിയിലെ ഭാഷയും ഭാവാവിഷ്‌കരണത്തിന് പിന്നാക്കമല്ല. ചില മാതൃകകൾ:

''ഒരു ഞായറാഴ്ച രാവിലെ നെരത്തെ മാർജെരി ഉണർന്ന പള്ളിയിലെ മണികളുടെ ശബ്ദം കെട്ട അമ്പൈ പള്ളിയിലെ മണികൾ അടിക്കുന്നത എത്ര ശിക്ഷ അമ്മെ എന്ന പറഞ്ഞു ഉവ്വ എന്നൊമലെ ഇത ഞായറാഴ്്ചയാക കൊണ്ടല്ലൊ നാം പള്ളിക്ക പുറപ്പെടെണം അതുകൊണ്ട വെഗം പ്രാതൽ ഉണ്ടുകൊൾക എന്ന അമ്മ പറഞ്ഞു
എന്നാറെ മാർജെരി വെഗം പ്രാതൽ ഉണ്ടു മാർജെരിയുടെ അപ്പനും അമ്മയും വെഗം പ്രാതൽ ഉണ്ണുകയും ചെയ്തു
മുത്താഴം കഴിഞ്ഞശെഷം മാർജെരിയുടെ അമ്മ മഹാമൊടിയായി ഉടുത്തു മാർജെരിയെയും ലൂസിക്കുഞ്ഞിനെയും കുളിപ്പിച്ച മഹാനല്ല അച്ചടിക്കുപ്പായങ്ങളും വെള്ളശ്ശല്ലാത്തൊപ്പികളും ഇടിയിച്ചു കഴുത്ത വസ്ത്രങ്ങളും കെട്ടിച്ചു മാർജെരിയുടെ പിതാവും ഒരു വെടിപ്പുള്ള ഉൾകുപ്പായവും ഞായറാഴ്ച ഇടുന്നപുറം കുപ്പായവും നല്ല തൊപ്പിയും ഇട്ടു മാർജെരി അമ്മയുടെ കൈപിടിച്ചുകൊണ്ടും പിതാവ ലൂസിക്കുഞ്ഞിനെ എടുത്തുകൊണ്ടും അവർ എവരും വീട്ടിൽ നിന്ന പുറപ്പെട്ടു അമ്മ വാതിൽ പൂട്ടി താക്കൊൽ തൻ കുപ്പായ ഉറയിൽ ഇട്ടു
അവർ തൊട്ടത്തിൽ കൂടി പൊയപ്പൊൾ പിതാവായവൻ നാല നല്ല ചെമ്പനിനീർ പൂക്കൾ രണ്ട വലിയതും രണ്ട ചെറിയതുമായി അറത്തു അവൻ ഒരു വലിയ പനിനീർ പൂ അമ്മയായവൾക്ക കൊടുത്തു മറ്റെത തൻ കുപ്പായക്കുടുക്കിൽ തിരുകി പനിനീർ പൂക്കൾ ചെറിയവ രണ്ടും മാർജെരിക്കും ലൂസിക്കും അത്രെ കൊടുത്തത അങ്ങിനെ അവർ തൊട്ടത്തൂടെ കടന്ന ആ ഇടവഴിയിൽ ഉള്ള ആടുകൾ തൊട്ടത്തിലെക്ക കടക്കാതെ ഇരിപ്പാൻ പടിവാതിൽ അടച്ചു അതിന്റെ ശെഷം അവർ ഇടവഴിയൂടെ പൊകുമ്പൊൾ അഹൊ പള്ളിയിലെ മണികൾ നിനദിച്ചത എത്ര മനൊഹരം ഹാ ഹാ മണി ഘണ ഘണ എന്ന ശബ്ദിച്ചു മാർജെരി മഹാ ആസ്ഥയൊടെ ചെവിക്കൊണ്ടു ലൂസിക്കുഞ്ഞു ചിരിച്ചു ലൂസിക്ക വളര പറവാൻ വഹിയായ്ക കൊണ്ട അമ്പൈ കെൾപ്പിൻ അമ്പൈ കെൾപ്പിൻ എന്ന പറഞ്ഞു'' (എംഗലാന്തിൽ മാർജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺ പൈതലിന്റെ കഥ)
കക
''ഒരു ദുർദ്ദിവസം ആ തൊട്ടവാതിൽ തുറന്നു കിടന്നാറെ പന്നിക്കൂട്ടം കടന്ന സസ്യങ്ങളെയും പൂമരങ്ങളെയും നാനാവിധമാക്കി തുടങ്ങി നിലവിളി കുടിയാറെ തെയൊഡൊരും ദൃത്യൻ ചെർക്കനും ചമ്മട്ടികളെ ശബ്ദിപ്പിച്ചുകൊണ്ട ഓടിചെന്നു ആ കൂട്ടം ആകവെ വിരണ്ട തെയൊഡൊരിന്റെ ആ മുമ്പെ മെഞ്ഞുകൊണ്ടിരിന്ന പൂന്തൊട്ടത്തിൽ വിലങ്ങിട്ട പാഞ്ഞ വിശെഷമാം പൂമരങ്ങളെ എല്ലാം ചവിട്ടി പറിച്ചു-ഒരു വലിയ തള്ളപ്പന്നി ആ ചന്തമെറും പനിനീർപൂമരത്തിന നെരെ പാഞ്ഞ അതിൻ ഉടലിനെ നിലത്തൊട സമം വെച്ച ഒടിച്ചു കളഞ്ഞത എല്ലാറ്റിലും കഷ്ടമായിത്തീർന്നു തെയൊഡൊർ വന്ന ആ നാനാവിധവും തനിക്ക വിശെഷാൽ ഇഷ്ടമുള്ള പനിനീർ പൂമരം നിലത്ത ചിന്നിക്കിടക്കുന്നതും കണ്ടു കൊപവും സങ്കടവും പൂണ്ട ഇടനെഞ്ച പൊട്ടിനിന്നു-അന്ധനായ്ക്കുറഞ്ഞൊരു നെരം നിന്ന ശെഷം അരികെ ഉണ്ടായിരിന്നൊരു തൂമ്പാ വെഗം ചെന്ന എടുത്ത രൊഷത്താൽ ബദ്ധപ്പാടൊടെ ആ പറമ്പ ആസകലം കിളച്ചു മറിച്ചു പൂമരച്ചുവടകൾ നിന്നതെല്ലാം ആഴക്കുഴിച്ചു മൂടി ഈ അദ്ധ്വാനം കഴിഞ്ഞാറെ കരഞ്ഞ ഉരിയാടാതെ തൊട്ടത്തിൽ നിന്ന പൊയി'' (വിപദിധൈര്യം)
11. ''സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാണെ''ന്നുള്ള അഭിപ്രായം യഥാതഥസാഹിത്യത്തിനുമാത്രമല്ല, ദേശകാലാതീതമായി ഏതു സാഹിത്യത്തിനും ഇണങ്ങുന്ന ഒരു പൊതുപ്രസ്താവനയാണ്. സാമൂഹിക വിമർശനപരമെന്നോ സാമൂഹികപ്രതിഫലനമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചില സംഭവങ്ങളും സന്ദർഭങ്ങളും ചെറുപൈതങ്ങൾക്ക.....കഥകളിലുണ്ട്. എഡ്വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമവന്റെ ചരിതം, തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥാ ഇവയിലെ കത്തോലിക്കാ സമുദായ ദൂഷണവും വിമർശനവും സാമൂഹിക വിമർശനത്തിൽ ചേർത്ത് പരിഗണിക്കാവുന്നതാണ്. എന്നാൽ, വിപദിധൈര്യം ഒരു കഥാ എന്ന കൃതിയിൽ ഹാർഡമാൻ ഒരുകൃത്രിമക്കാരന്റെ ചതിയിൽപ്പെട്ട് ഉള്ള പണമെല്ലാം നഷ്ടപ്പെടുന്ന കഥയും നാം സമീപകാലത്തു കേട്ട 'ആടുമാഞ്ചിയം അമിതപ്പലിശ നിക്ഷേപത്തട്ടിപ്പു കഥകളും, തമ്മിൽ വ്യത്യാസമില്ല. ഹാർഡമാന്റെ കഥയിൽത്തന്നെ പറയുന്ന കുടിയിറക്കിന്റെ അനുഭവവും നമുക്ക് അന്യമല്ല. എഡ്വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമവന്റെ ചരിതത്തിൽ എഡ്വേർഡ് രാജാവിന്റെ പട്ടാഭിഷേകച്ചടങ്ങുകൾ, വള്ളിപുള്ളിവിടാതെ വിശദീകരിച്ചിട്ടുള്ളത്, ഇന്നുവായിക്കുമ്പോൾ ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ കൗതുകമുണർത്താൻ പര്യാപ്തമാണ്.
മനസ്സുറപ്പിന്റെ സംഗതി എന്ന കഥയിൽ അമ്മ മകളോട് പറയുന്നതു നോക്കുക: ''എന്നൊമലെ ധൈര്യം രണ്ടവിധം ഉണ്ട ഒന്ന സഹജമായുള്ളത ഒന്ന ബുദ്ധി പരിചയം കൊണ്ട ഉള്ളത പ്രകൃതമായി പുരുഷന്മാർക്ക സ്ത്രീകളിലും ശൌര്യമെറും അവർക്ക അപകടത്തിങ്കൽ ചഞ്ചലം കുറയും അവർക്ക ആബൊധവും കുറയും അവരുടെ മനസ്സകൾക്കും അത്ര ഇളക്കം വരുന്നീല ഇത അവരവരുടെ ശരീരക്കൂറിന്റെ വ്യത്യാസംകൊണ്ട വരുന്നതാകുന്നു.'' അമ്മയുടെ ഈ ഉപദേശത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യമൂല്യങ്ങളാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്.
12. മുമ്പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ, മദ്രാസ് ഫോണ്ട് ഉപയോഗിച്ച് അച്ചടിച്ച ചെറുപൈതങ്ങൾക്ക.....കഥകളിലെ അക്ഷരങ്ങൾ എണ്ണത്തിലും രൂപത്തിലും വികലമാണ്. അക്ഷരങ്ങൾക്ക് ഉയരവ്യത്യാസമുണ്ട്. ചിലതിന് ചതുരിപ്പുണ്ട്. വേറെ ചിലത് ചതുരിപ്പും ഉരുൾമയും കൂടിച്ചേർന്നുള്ളതാണ്. ര,യ,പ,ാ തുടങ്ങിയ മിക്ക ലിപികളുടെയും രൂപം വികൃതമാണ്; അച്ചുതോറും മാറ്റവുമുണ്ട്. 'ക്ക' എന്ന ടൈപ്പ് ഒന്നുകിൽ തീരെ ചെറുത്; അല്ലെങ്കിൽ ഒട്ടും തെളിയുന്നില്ല. ആ,സ,മ,യ,ത്ത-ഈ അക്ഷരങ്ങൾക്കെല്ലാം ബോംബെ കൂരിയർ ബൈബിളിലെ (റമ്പാൻ ബൈബിൾ) അക്ഷരങ്ങളോടു സാദൃശ്യമുണ്ട്.
ങ്കു,ടു തുടങ്ങിയ അച്ചുകൾ വാർക്കാതിരിക്കുകയോ കുറച്ചുമാത്രം വാർക്കുകയോ ചെയ്തു. 'ങ്ക' വേണ്ടിടത്ത് 'ക'യും 'ടു'വിനു പകരം 'ട'യും ചേർത്തു കാണുന്നു. (എണ്ണത്തിലെ വൈകല്യം അഥവാ കുറവിന് ഒരു കാരണം ഇതായിരുന്നു.)
പലപ്പോഴും മദ്രാസ് ടൈപ്പ് തീരെ തെളിയുന്നില്ല. മിക്കപ്പോഴും 'ചത ഞ്ഞ' ടൈപ്പുകൾകൊണ്ട് അച്ചടിച്ച മട്ടിലാണ് ഇംപ്രഷൻ കാണുന്നത്.
ബോംബെ കൂരിയർ ടൈപ്പിനെക്കാൾ മോശമാണ് ഈ ടൈപ്പുകൾ
മദ്രാസ് ഫോണ്ടിൽ ജ്ഞ,ഥ,ജ,മ,ജ,ധ എന്നിവ രൂപഭംഗിയുള്ള ടൈപ്പുകളാണെന്നുള്ളതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
അസാധരണമാംവിധം 'ല'യും 'വ'യുംകൂടി ചേർത്തുവാർത്ത ടൈ പ്പും ചെറുപൈതങ്ങൾക്ക...കഥകളിൽ ഉണ്ട്. 'പ', 'രി' ഇവ യുഗ്മാക്ഷരങ്ങൾ (diphthong) പോലെ വാർത്തിട്ടുള്ളതും ഉണ്ട്.
14. പേജ് രൂപകൽപ്പന (lay-out)- ഓരോ കഥയും തുടങ്ങുന്ന പേജിൽ മുകൾഭാഗത്ത് കുറേ സ്ഥലം അച്ചടിയില്ലാതെ (White space) വിട്ടിരിക്കുന്നു. പേജിന്റെ മുകളിൽനിന്ന് അൽപ്പം താഴെയായി തലക്കെട്ട്. അച്ചടിയിൽ ആകെ ഉപയോഗിച്ചിരിക്കുന്നത് ഒരേതരം ഫോണ്ടാണ്-ആ സാധാരണ ടൈപ്പിൽ തന്നെയാണ് തലക്കെട്ടും. ഹെഡ്ഡിങിനു താഴെമാറ്റി ഒരു അടിവര ഉണ്ട്.
ആദ്യപേജ് തുടങ്ങി, എല്ലാ പേജിനും പേജ്‌നമ്പർ നൽകിയിട്ടുണ്ട്.
വിപദിധൈര്യം ഒരുകഥ എന്ന തലക്കെട്ട് രണ്ടുവരിയായാണ് അച്ചടിച്ചിരിക്കുന്നത്. വിപദിധൈര്യം-ആദ്യവരി; ഒരു കഥ-രണ്ടാമത്തെ വരി. രണ്ടു വരികളുടെയും ചുവടെ അടിവര ഉണ്ട്. ആദ്യത്തെ അടിവര കനം കുറഞ്ഞതാണ്. രണ്ടാമത്തെ അടിവര കനം വളരെ കൂടിയതും. പല കനമുള്ള 'റൂളു'കൾ വരയ്ക്കുവേണ്ടി ഉപയോഗിച്ചു.
ഖണ്ഡിക തിരിച്ചും തിരിക്കാതെയും 'മാറ്റർ' അച്ചടിച്ചിട്ടുണ്ട്. ചില കഥകളിൽ, ചില പേജുകളിൽ പല ഖണ്ഡികകളായി തിരിച്ച് പാഠം അച്ചടിച്ചു. ചിലപ്പോൾ അങ്ങനെ ചെയ്യാതെയുമിരുന്നു.
കഥ തീർന്നശേഷം അൽപ്പം താഴേയ്ക്കുമാറ്റി ഒരു വര നൽകുന്ന രീതി സ്വീകരിച്ചിട്ടുണ്ട്.
അക്ഷരങ്ങൾക്ക് വലിപ്പ വ്യത്യാസമുള്ളതുകൊണ്ട് 'ലെഡിങ്' കൂട്ടേണ്ടിവന്നു. തന്മൂലം വരികൾക്കിടയിലെ സ്ഥലം (ശിലേൃഹശില ുെമരല) വളരെക്കൂടുതലാണ്. ഒരു പേജിൽ ഇരുപത്തിരണ്ടു വരി മാത്രമേയുള്ളൂ. ഒരു വരിയിൽ ശരാശരി പതിനെട്ട് അക്ഷരവും.
പല അക്ഷരങ്ങളും കൈയക്ഷരംപോലെതന്നെയാണ്. അതുകൊ ണ്ട് ചില പേജുകളിലെ അച്ചടി കൈകൊണ്ട് എഴുതിയതുപോലെ തോ ന്നും. (അച്ചടിയുടെ പ്രാരംഭത്തിൽ മിക്കഭാഷകളിലും കൈയക്ഷരത്തിനോടു സാദൃശ്യമുള്ള അച്ചുകളാണ് വാർത്തിരുന്നത്. ജനങ്ങൾ അച്ചടി നിരാകരിക്കാതിരിക്കുന്നതിനുവേണ്ടി അച്ചടിക്കാർ സ്വീകരിച്ച ഒരു രീതിയായിരുന്നു അത്.)
ജൊർജ്ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥ തീർന്നതിനുശേഷം കട്ടിയുള്ള രണ്ടുവരകൾ, താഴെയും മുകളിലും സമാന്തരമായി ചേർത്തിരിക്കുന്നു.
എഡ്വേർഡ് രാജാവിന്റെ കഥയിലെ രണ്ടാം അധ്യായത്തിന്റെ ഉപശീർഷകം (ൗെയശേഹേല) ആദ്യവരി 'ഇൻഡെന്റ്' ചെയ്യാതെയും ബാക്കിവരികൾ 'ഇൻഡെന്റ്' ചെയ്തും ചേർത്തു. മൂന്നാം അധ്യായത്തിന്റെ ഉപശീർഷകവും അങ്ങനെ തന്നെയാണ്. ഈ കഥയിലെ ഓരോ അധ്യാത്തിനു ശേഷവും ഓരോ ചെറുവരയുണ്ട്.
 മനസ്സുറപ്പിന്റെ കഥയിലെത്തുമ്പോഴേക്കും പേജ് രൂപകൽപ്പന ഏറെ മെച്ചമാകുന്നുണ്ട്. കഥ തുടങ്ങുന്ന പേജിൽ പതിനഞ്ചു വരികളേയുള്ളൂ. ഏഴു വരിയുടെ സ്ഥലം അച്ചടിക്കാതെ (ണവശലേ ുെമരല) വിട്ടിരിക്കുന്നു. അതിൽ മനസ്സുറപ്പിന്റെ/സംഗതി എന്നു തലക്കെട്ട് രണ്ടു വരിയായി ചേർത്തിരിക്കുന്നു. തലക്കെട്ടിനുതാഴെ രണ്ടു തടിച്ച കുറിയ വരകൾ ചേർത്തിട്ടുണ്ട്.
തെയൊഫിലുസിന്റെയും സൊപ്യായുടെയും കഥാ എന്നതിൽ ആദ്യത്തെ ഖണ്ഡിക തുടങ്ങി ഒരു ഖണ്ഡികയുടെയും തുടക്കത്തിൽ ഖണ്ഡിക തിരിച്ചിട്ടില്ല.
13. കൂട്ടക്ഷരങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ യാതൊരു വ്യവസ്ഥയും ചെറുപൈതങ്ങൾക്ക....കഥകളിലെ ടൈപ്പൊഗ്രഫി പാലിക്കുന്നില്ല. പൊതുവേ ഒരക്ഷരത്തിന്റെ പകുതിയും മറ്റേ അക്ഷരം പൂർണമായും എന്ന തത്ത്വമാണുള്ളത്. എന്നാൽ, പകുതി അക്ഷരം കൂട്ടക്ഷരത്തിൽ ഇടതുവശത്തോ വലതുവശത്തോ കീഴ്ഭാഗത്തോ മേൽഭാഗത്തോ എന്നതിനെക്കുറിച്ച് യാതൊരു വ്യവസ്ഥയുമില്ല. ഒരേ കൂട്ടക്ഷരംതന്നെ പല വിധത്തിൽ വാർത്തെടുക്കുന്ന രീതിയുമുണ്ട്.
ചുരുക്കത്തിൽ ഭാഷാസാഹിത്യ ചരിത്രത്തിലേക്കുമാത്രമല്ല മലയാളം അച്ചടിയുടെയും ടൈപ്പൊഗ്രഫിയുടെയും ചരിത്രത്തിലേക്കും വെളി ച്ചം വീഴ്ത്തുന്ന ഒരു അമൂല്യ കൃതിയാണ് ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. പുസ്തക നിർമാണത്തെ എഴുത്തോലയിൽനിന്ന് കടലാസ്സിലേക്കു മാറ്റിപ്രതിഷ്ഠിച്ച ഈ കൃതി അച്ചടി സാങ്കേതികവിദ്യയും ആ രംഗത്തെ യന്ത്രവൽക്കരണവും പുസ്തകപ്രസാധനത്തിൽമാത്രമല്ല ഗദ്യഭാഷയുടെ വികാസത്തിലും മാനകീകരണത്തിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും വ്യക്തമായ ധാരണകൾ നൽകുന്നു.
(ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന കൃതിയുടെ ആമുഖപഠനം.   പ്രസാധകർ: പ്രഭാത് ബുക്ക്ഹൗസ്, തിരുവനന്തപുരം& സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം)

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.